Get Updates
Get notified of breaking news, exclusive insights, and must-see stories!

'കൊല്ലം സുധിയുടെ മക്കളെ അടിച്ചിറക്കാൻ ആകില്ല, വീടും സ്ഥലവും കിട്ടിയാൽ വയർ നിറയില്ലല്ലോ'

അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു പങ്കുവെച്ചൊരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ചാന്തുപൊട്ടിലെ ചാന്തു കുടഞ്ഞൊരു സൂര്യൻ മാനത്ത് എന്ന് തുടങ്ങുന്ന ഗാനം റിക്രിയേറ്റ് ചെയ്തുകൊണ്ടുള്ളതാണ് രേണുവിന്റെ വീഡിയോ. രേണുവിനൊപ്പം സോഷ്യൽ മീഡിയ താരമാണ് ദാസേട്ടൻ കോഴിക്കോട് ആണ് അഭിനയിച്ചിരിക്കുന്നത്.

അതേസമയം വീഡിയോക്ക് താഴെ നിരവധി പേരാണ് രേണുവിനെ അധിക്ഷേപിച്ച് രംഗത്തെത്തിയിരിക്കുന്നത്. സുധിയുടെ ആത്മാവ് രേണുവിനോട് പൊറുക്കില്ലെന്നും രേണുവിന്റെ യഥാർത്ഥ സ്വഭാവം പുറത്തായെന്നുമൊക്കെയാണ് കമന്റുകൾ. രേണു ഇനി സുധിയുടെ മക്കളെ വീട്ടിൽ നിന്നും അടിച്ചിറക്കുമെന്നുള്ള അധിക്ഷേപങ്ങളും ഉണ്ട്.

kollamsudhirenu-

ഇപ്പോഴിതാ ഇത്തരം അധിക്ഷേപങ്ങൾക്ക് മറുപടി നൽകുകയാണ് കേരള ഹോം ഡിസൈൻ ഗ്രൂപ്പ് അംഗം ഫിറോസ്. സുധിയുടെ മക്കൾക്കും രേണുവിനും വീടൊരുക്കിയത് കെഎച്ച്ഡി ഗ്രൂപ്പാണ്. ഫേസ്ബുക്കിലൂടെയുള്ള പ്രതികരണത്തിന്റെ പൂർണരൂപം വായിക്കാം-'

'കൊല്ലം സുധി മരിച്ചതിനു ശേഷം അവർക്ക്‌ ഒരു വീട്‌ നൽകാൻ തയ്യാറായി ഞങ്ങൾ KHD Kerala Home Design [KHD - KHDEC] ഗ്രൂപ്പ്‌ മുന്നിൽ വന്ന സമയം, അന്ന് ആദ്യ മീറ്റിഗ്‌ 24 ചാനലിന്റെ ഓഫീസിൽ നടക്കുന്നു. ടിനി ടൊം, KS പ്രസാദേട്ടൻ എന്നീ സിനിമ പ്രവർത്തകരും ശ്രീ കണ്ഡൻ നായർ പിന്നെ ഞാനും, Shabboos ഉം Shiyas ഉം ആയിരുന്നു ആദ്യ മീറ്റിഗിൽ പങ്കെടുത്തത്‌. അന്ന് അവരുടെ ഭാഗത്ത്‌ നിന്ന്, അതായത്‌ സുധിയുടെ ഫാമിലിയെ ഏറ്റവും അടുത്തറിയുന്നവർ എന്നിവർ എന്ന നിലയിൽ സംസാരിച്ചവരുടെ ഭാഗത്ത്‌ നിന്ന് വന്ന ആദ്യ നിർദ്ദേശം ഞാൻ നിങ്ങളുമായ്‌ ഇപ്പോൾ ഷയർ ചെയ്യാൻ കാരണം, സുധിയുടെ ഭാര്യ അഭിനയിച്ച ഈ താഴെ കാണുന്ന വീഡിയൊ ഷൂട്ടിന്റെ ലിങ്കിൽ എന്നെ മെൻഷൻ ചെയ്യുന്നു അല്ലങ്കിൽ ആ ലിങ്ക്‌ എനിക്ക്‌ അയച്ചു തരുന്നു എന്ന് മാത്രമല്ല പല സമയത്തും പലരും ഉന്നയിച്ച ഒരു ആശങ്കക്ക്‌ വിരാമം ഇടാനും കൂടെയാണു.

അന്ന്, ആദ്യ മീറ്റിഗിൽ ഞങ്ങൾ ഒന്നിച്ചെടുത്ത തീരുമാനം "മരണ പെട്ടു പോയ കൊല്ലം സുധിയുടെ രണ്ടു മക്കൾക്ക്‌ മാത്രമാണു ‌ബഹുമാനപ്പെട്ട ബിഷപ്പ് നൽകിയ സ്ഥലത്തിനും അവിടെ ഞങ്ങൾ നൽകിയ വീടിനും അവകാശം ഉള്ളൂ എന്നതാണു"
ആ വീടും സ്ഥലവും 15 വർഷത്തേക്ക്‌ വിൽക്കാനൊ കൈമാറാനൊ സാധിക്കുകയും ഇല്ല എന്നതും ആ ആധാരത്തിൽ വ്യക്തമായ്‌ എഴുതി ചേർത്തിട്ടുള്ളതാണു.

പറഞ്ഞ്‌ വന്നത്‌ ഇത്രയാണു, കൊല്ലം സുധിയുടെ കുടുംബത്തിനു ഞങ്ങൾ നൽകിയ വീടിന്റെ പരിപൂർണ്ണ അവകാശികൾ അദ്ദേഹത്തിന്റെ രണ്ട്‌ മക്കൾ മാത്രമാണു മറ്റാർക്കും ആ വീടിനൊ സ്വത്തിനൊ ഒരു അവകാശവും ഇല്ല, ആ കുട്ടികളെ ആരും ആ വീട്ടിൽ നിന്നും അടിച്ചിറക്കുമെന്ന ആശങ്ക ആർക്കും വേണ്ട.
നമുക്ക്‌ എല്ലാവർക്കും ഉള്ള അതേ ജനാധിപത്യ സ്വാതന്ത്ര്യം കൊല്ലം സുധിയുടെ കുടുംബാഗങ്ങൾക്കും ഉണ്ടെന്ന കാര്യവും കൂട്ടി ചേർക്കുന്നു. അവരുടെ കുടുംബത്തെ നോക്കാൻ അവർ ജോലി ചെയ്യട്ടെ, വീടും സ്ഥലവും ആണു അവർക്ക്‌ കിട്ടിയത്‌ കൊണ്ട്‌ അവരുടെ വയർ നിറയില്ലല്ലൊ.അവർ അവരുടെ ജീവിതം എങ്ങിനെയെങ്കിലും ജീവിക്കട്ടെ, നമ്മളെന്തിനു സദാചാര പോലീസാവുന്നു.
" നമ്മുടെ കടമ നമ്മൾ നിറവേറ്റി കഴിഞ്ഞു "

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+