ഇനിയും കാത്തിരിക്കാനില്ല... വീട്ടുകാരെ വരെ തെറിപറയുന്നു; നിയമനടപടിക്കൊരുങ്ങി രേണു
കൊച്ചി: തനിക്കെതിരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ പരാതി കൊടുക്കാനൊരുങ്ങി അന്തരിച്ച നടന്‍ കൊല്ലം സുധിയുടെ ഭാര്യ രേണു. നെഗറ്റീവ് കമന്റുകളല്ല പച്ചത്തെറിയാണ് പലപ്പോഴും കമന്റുകളായി വരുന്നത് എന്നും അത് ഇനിയും വകവെച്ച് കൊടുക്കാനാകില്ല എന്നും രേണു പറഞ്ഞു. ദി ഫൈനല്‍ ന്യൂസ് എന്ന യൂട്യൂബ് ചാനലിനോടായിരുന്നു രേണു സുധിയുടെ പ്രതികരണം.
രേണുവിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...
'മനസിപ്പോള്‍ കല്ലിനേക്കാള്‍ കട്ടിയുള്ള എന്തെങ്കിലും ഉണ്ടെങ്കില്‍ അതുപോലെയാക്കി വെച്ചിരിക്കുകയാണ്. കേട്ട് കേട്ട് ആ പോയന്റിലേക്ക് എത്തിയതാണ്. ആദ്യമൊക്കെ സെന്‍സിറ്റീവായിരുന്നു. നെഗറ്റീവ് കമന്റ്‌സ് കുഴപ്പമില്ല. പക്ഷെ പച്ചക്ക് തെറിയൊക്കെ വിളിക്കും. അതൊക്കെ ഭയങ്കര മോശമല്ലേ. ഫേക്ക് ഐഡിയില്‍ നിന്നാണ് തെറി വിളിക്കുന്നത്. അതിന് തിരിച്ച് തെറി പറയാന്‍ അറിയാഞ്ഞിട്ടല്ല.

എല്ലാവര്‍ക്കും അറിയാം. പക്ഷെ നമ്മള്‍ അത് പറയില്ല. കാരണം നമ്മളുടെ കള്‍ച്ചര്‍ അതിന് അനുവദിക്കില്ല. പക്ഷെ നമ്മള്‍ തിരിച്ച് നല്ല മറുപടി കൊടുക്കാറുണ്ട്. സൈബര്‍ സെല്ലില്‍ ഉടനെ പരാതി കൊടുക്കും. ഞാന്‍ തിരക്കായത് കൊണ്ടാണ്. ആദ്യം പൊലീസ് സ്റ്റേഷനില്‍ ആണ് കൊടുക്കേണ്ടത്. അവര്‍ പരിശോധിച്ച് സൈബര്‍ സെല്ലിന് കൈമാറുകയാണ് ചെയ്യുന്നത്. ഉടനെ തന്നെ പോകുന്നുണ്ട്.
ഒരാളെയെങ്കിലും പിടിച്ചാലെ അത് തെറ്റാണ് എന്ന് മനസിലാക്കി കൊടുക്കാന്‍ സാധിക്കൂ. കാരണം ഇത്ര വൃത്തികേടും ഇത്ര തെറിയും ഒന്നും ഒരു പെണ്ണിനേയും വിളിക്കരുത്. നെഗറ്റീവ് കമന്റല്ല. തെറിയാണ്. വീട്ടുകാരെ വരെ തെറി വിളിക്കുകയാണ്. എന്റെ ചേച്ചിയെ വരെ നല്ല രീതിയില്‍ വൃത്തികേട് പറയുന്നുണ്ട്. നാളെ തന്നെ ഇതിന് വേണ്ടി പോകുന്നുണ്ട്.
കഴിഞ്ഞ ദിവസം ഒരു സ്ത്രീയിട്ട കമന്റാണ് നീ സുധിച്ചേട്ടന്‍ ഉള്ളപ്പോള്‍ പിച്ചക്കാരിയായിട്ട് നടന്നതാണ്. ഇപ്പോള്‍ എന്താണ് ഇങ്ങനെ നടക്കുന്നത് എന്ന്. എന്നെ സുധിച്ചേട്ടന്‍ പിച്ചക്കാരിയാക്കി നടത്തുന്നത് ഇവര്‍ കണ്ടോ. ഇവര്‍ക്ക് റിപ്ലെ കൊടുത്ത് മടുത്ത് അവസാനം ബ്ലോക്ക് ചെയ്തു. അത് സുധിച്ചേട്ടനെ കൂടി അപമാനിക്കുന്ന തരത്തില്‍ അല്ലേ. എന്നെ പുള്ളി പിച്ച തെണ്ടിച്ചിട്ടുണ്ടോ.
എന്റെ കൂടെ അഞ്ച് വര്‍ഷം ജീവിച്ച മനുഷ്യനാണ്. മരിക്കുന്നതിന്റെ തലേന്ന് വരെ എന്റെ കൂടെ കിടന്നുറങ്ങി പോയ മനുഷ്യനാണ്. സുധി ചേട്ടനോടുള്ള സ്‌നേഹം പൊട്ടിയൊഴുകുകയാണ്. അന്നൊന്നും ഇത്രയും സ്‌നേഹം ആരില്‍ നിന്നും കണ്ടില്ലല്ലോ. ലോക്ക്ഡൗണില്‍ പട്ടിണിയോട് അടുത്തെത്തിയാണ് കഴിഞ്ഞത്. ഇപ്പോള്‍ കാണിക്കുന്നത് സുധി ചേട്ടനോടുള്ള യഥാര്‍ത്ഥ സ്‌നേഗഹമാണോ. അല്ല, എന്നെ രണ്ടെണ്ണം പറയണം. എത്ര പറഞ്ഞാലും ഞാന്‍ ആരാണോ അങ്ങനെ തന്നെ മുന്നോട്ട് പോകും.,' രേണു പറയുന്നു.












Click it and Unblock the Notifications