'സുധിയുടെ ആത്മാവ് എന്ന് പറഞ്ഞ് നാടകം കളിക്കുന്നു..'; റൊമാന്റിക് വീഡിയോക്ക് രേണുവിനെതിരെ സൈബറാക്രമണം
കൊച്ചി: വാഹനാപകടത്തില്‍ മരണപ്പെട്ട മിമിക്രി താരം കൊല്ലം സുധിയുടെ ഭാര്യ രേണുവിന് നേരെ വീണ്ടും സൈബറാക്രമണം. രേണു സുധി ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വെച്ച റീക്രിയേഷന്‍ വീഡിയോയ്ക്ക് താഴെയാണ് അധിക്ഷേപകരമായ കമന്റുകള്‍ നിറയുന്നത്. ഇന്‍സ്റ്റഗ്രാം റീല്‍സ് താരമായ ദാസേട്ടന്‍ കോഴിക്കോടിനൊപ്പമാണ് രേണു വീഡിയോ ചെയ്തത്. ചാന്തുപൊട്ട് സിനിമയിലെ 'ചാന്തുകുടഞ്ഞൊരു സൂര്യന്‍ മാനത്ത്' എന്ന പാട്ടിന്റെ റീക്രിയേഷന്‍ വീഡിയോ ആയിരുന്നു ഇത്.
കടപ്പുറം പശ്ചാത്തലമാക്കി ചിത്രീകരിച്ച ഈ വീഡിയോയില്‍ വളരെ റൊമാന്റിക് ആയ രേണുവിനേയും ദാസേട്ടനേയും ആണ് കാണാന്‍ കഴിയുന്നത്. ഇതാണ് സൈബര്‍ അമ്മാവന്‍മാരുടെ പ്രകോപനത്തിന് കാരണം. ഭര്‍ത്താവ് മരിച്ച സ്ത്രീയ്ക്ക് എങ്ങനെയാണ് ഇങ്ങനെയൊക്കെ ചെയ്യാന്‍ കഴിയുന്നത് എന്നാണ് ചിലരുടെ ചോദ്യം. നിരവധി പേര്‍ രേണുവിനെതിരെ അധിക്ഷേപകരമായ കമന്റുകള്‍ പങ്ക് വെക്കുന്നുണ്ട്.

വീഡിയോ വളരെയധികം മോശമായി പോയിയെന്നും സുധിയെ ഓര്‍ക്കുമ്പോള്‍ സഹതാപം തോന്നുന്നുവെന്നുമാണ് ഒരാളുടെ കമന്റ്. ''സുധിയുടെ മക്കള്‍ ഇതൊക്കെ കണ്ടാല്‍ എങ്ങനെ സഹിക്കും, സുധി ചേട്ടന്റെ ആത്മാവ്, ഓര്‍മ എന്നൊക്കെ പറഞ്ഞ് രേണു നാടകം കളിക്കുകയാണ്. സുധി ജീവിച്ചിരുന്നെങ്കില്‍ ഇങ്ങനെ ഉണ്ടാകില്ലായിരുന്നു'' എന്നാണ് മറ്റൊരാള്‍ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്.
വേറെ ഒരു പെണ്ണിനേയും കിട്ടിയില്ലേ? കണ്ടോച്ചാലും മതി എന്നാണ് മറ്റൊരു കമന്റ്. അങ്ങനെ പെണ്ണ് എന്താണ് എന്ന് കാണിച്ചു എന്ന് വേറൊരാള്‍ കമന്റിട്ടപ്പോള്‍ കണ്ണീരോടെ കഴിയണമെന്ന് പറയുന്നില്ല പകരം മാന്യമായി സമൂഹത്തില്‍ ജീവിച്ചു കൂടെ, നല്ല വീഡിയോകള്‍ എടുത്ത് എന്നാണ് മറ്റൊരാള്‍ ഉപദേശിക്കുന്നത്.
'വളരെ സന്തോഷം ഒരു നല്ല മനുഷ്യന്റെ പേരും പറഞ്ഞു കുറെ കോപ്രായം കാണിച്ചു കാഷ് ഉണ്ടാക്കുന്നല്ലോ. കുറച്ചൊക്കെ ആലോചിക്കണം. സുധി ചേട്ടന്‍ ഉള്ളപ്പോള്‍ നിങ്ങള്‍ ഇത് ചെയ്ത് എങ്കില്‍ നിങ്ങളെ 2 കൈയും നീട്ടി സ്വീകരിച്ചേനെ. ഇത് ഇപ്പോള്‍ എന്തിനോ വേണ്ടി വിര്‍പ്പുമുട്ടി ഇത്ര കാലം ഇരുന്നത് ആയി തോന്നി, പിന്നെ നിങ്ങളെ ഇതിനൊക്കെ പ്രേരിപ്പിക്കുന്ന കുറച്ചു ആളുകള്‍ ഉണ്ടാകും.
അത് സുധി ചേട്ടന് മലയാളികളുടെ മനസിലെ സ്ഥാനം മനസിലാക്കി വരുന്ന ആളുകള്‍ ആണ്. നല്ലത് പോലെ ഒന്നു ആലോചിച്ചു നോക്കുന്നത് നല്ലത് ആണെന്ന് തോന്നുന്നു. എനിക്ക് ഇത് വളരെ മോശം ആയി തോന്നി, കുറെ ആളുകള്‍ നിങ്ങളെ സഹായിച്ചു, ഇപ്പോള്‍ സ്വന്തം ആയി വീട് ഉണ്ട്, മോന്‍ പഠിക്കുന്നു അതിന്റെ ചിലവ് ഫ്‌ളവേഴ്‌സ് നോക്കുന്നു, ജീവിക്കാന്‍ വേണ്ടി ജോലി ചെയുന്നത് നല്ലത് ആണ്.
കരയാനും പാടില്ല ഹാപ്പി ആയി ജീവിക്കണം, പക്ഷെ നിങ്ങള്‍ക്കു മലയാളികളുടെ മനസ്സില്‍ ഒരു സ്‌നേഹം ഉണ്ട് അത് സുധി ചേട്ടന്റെ വൈഫ് എന്നുള്ള പേരില്‍ ആ സ്‌നേഹം കളയരുത്, പ്ലീസ്,:' എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. അതേസമയം രേണുവിനെ അഭിനന്ദിച്ചും ചേര്‍ത്തുപിടിച്ചും നിരവധി പേര്‍ കമന്റ് ചെയ്യുന്നുണ്ട്. നന്നായിട്ടുണ്ട് എന്നും ഭര്‍ത്താവ് മരിച്ച സ്ത്രീ കരഞ്ഞ് വീട്ടിലിരിക്കണം എന്നും പറയുന്നവരോട് പോകാന്‍ പറ എന്നുമാണ് പലരും കമന്റ് ചെയ്യുന്നത്.
ഭര്‍ത്താവ് മരിച്ചെന്ന് കരുതി വെള്ള സാരി ഉടുത്ത് എന്നും ഇരുന്ന് കരയണോയെന്നും സ്വന്തം ഇഷ്ടത്തിനനുസരിച്ച് ജീവിക്കണമെന്നും ആളുകള്‍ രേണുവിനോട് പറയുന്നുണ്ട്. അഭിനയിക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കട്ടെ എന്ന് ആശംസിക്കുന്നവരുമുണ്ട്. കഴിഞ്ഞ വര്‍ഷമാണ് വാഹനാപകടത്തില്‍ കൊല്ലം സുധി മരണപ്പെട്ടത്.












Click it and Unblock the Notifications