കൊല്ലത്ത് അധ്യാപകന്‍ ആത്മഹത്യ ചെയ്തതിന് പിന്നില്‍ ഭാര്യയും കാമുകനുമെന്ന് പരാതി
കൊല്ലം: കൊല്ലത്ത് അധ്യാപകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭാര്യയ്ക്കും എക്‌സൈസ് അസോസിയേഷന്‍ നേതാവിനുമെതിരെ പരാതിയുമായി അധ്യാപകന്റെ അമ്മ രംഗത്ത്. അധ്യാപകനായ പവിഴ ചന്ദ്രന്‍ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് എക്‌സൈസ് അസോസിയേഷന്‍ നേതാവ് ടിഎസ് ബൈജുവിനും, ആത്മഹത്യ ചെയ്ത അധ്യാപകന്റെ ഭാര്യയും എക്‌സൈസ് ജീവനക്കാരിയുമായ ശ്രീജയ്ക്കുമെതിരെ മാതാവ് പരാതി നല്‍കിയത്.
എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന് മുമ്പാകെയാണ് പവിഴ ചന്ദ്രന്റെ അമ്മ സരസമ്മ പരാതി നല്‍കിയത്. ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്നാണ് മകന്‍ മരിച്ചതെന്ന് സരസമ്മ ആരോപിച്ചു. കഴിഞ്ഞ ഏപ്രിലിലാണ് അധ്യാപകനായ പവിഴ ചന്ദ്രന്‍ ആത്മഹത്യ ചെയ്തത്.

മകന്റെ മരണത്തിന് കാരണം ഭാര്യ ശ്രീജയും കാമുകനായ എക്‌സൈസ് അസോസിയേഷന്‍ നേതാവ് ടിഎസ് ബൈജുവുമാണെന്ന് ഋഷി രാജ് സിംഗിന് നല്‍കിയ പരാതിയില്‍ പറയുന്നു . പവിഴചന്ദ്രന്റെ ആത്മഹത്യ കുറിപ്പും ടിഎസ് ബൈജുവിന്റെ സ്പിരിറ്റ് മാഫിയ ബന്ധം ചൂണ്ടിക്കാട്ടുന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടും പരാതിയ്‌ക്കൊപ്പം കൈമാറി . കൈരളി ന്യൂസ് ഓണ്‍ ലൈനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത് .












Click it and Unblock the Notifications