കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെടിക്കെട്ട് അപകടത്തില്‍ മരിച്ചെന്ന് കരുതി ആളുമാറി സംസ്‌കാരം നടത്തി, യുവാവ് തിരിച്ചെത്തി

  • By Neethu
Google Oneindia Malayalam News

വെഞ്ഞാറമൂട്: പരവൂര്‍ വെടിക്കെട്ട് അപകടത്തില്‍ മരിച്ചെന്ന് കരുതി യുവാവിന്റെ മൃതദേഹം ആളുമാറി സംസ്‌കരിച്ചു. മാമ്മൂട്ടില്‍ കുന്നില്‍ വീട്ടില്‍ പ്രമോദ്(29) മരിച്ചെന്ന് കരുതി മറ്റൊരു മൃതദേഹം ബന്ധുക്കള്‍ സംസ്‌കരിച്ചത്.

ഞായറാഴ്ച വൈകീട്ട് മൂന്ന് മണിയ്ക്ക് സംസ്‌കാര ചടങ്ങുകള്‍ നടന്നതിന് ശേഷം രാത്രി എട്ട് മണിയ്ക്ക് പ്രമോദ് മറ്റൊരാളുടെ ഫോണില്‍ നിന്നും വീട്ടിലേക്ക് വിളിക്കുകയായിരുന്നു. വെടിക്കെട്ട് കരാറുകാര്‍ക്കൊപ്പം ശനിയാഴ്ച പരവൂരിലേക്ക് പ്രമോദ് പോയത്. അപകടത്തിന് ശേഷം ഇയാളുമായി ബന്ധപ്പെടാന്‍ വീട്ടുക്കാര്‍ക്ക് കഴിഞ്ഞില്ല.

kollam-paravoor

അപകട വാര്‍ത്തയെ തുടര്‍ന്ന് കൊല്ലത്തെ ആശുപത്രിയില്‍ എത്തിയ ബന്ധുക്കള്‍ പ്രമോദിന്റെ പല്ലിലെ പൊട്ടിയ അടയാളം വെച്ച് ആളെ ഉറപ്പിക്കുകയായിരുന്നു. അപകടത്തില്‍ മൃതദേഹത്തിന്റെ പല്ലിന് പൊട്ടല്‍ സംഭവിച്ചിരുന്നു. കാല്‍ പാദങ്ങള്‍ നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു മൃതദേഹം.

വൈകീട്ട് വീട്ടുവളപ്പില്‍ മൃതദേഹം സംസ്‌കരിച്ചു. അന്ത്യാഞ്ജലികള്‍ സമര്‍പ്പിക്കാന്‍ നിരവധിപേര്‍ എത്തിയിരുന്നു. രാത്രി എട്ടുമണിയ്ക്ക് പ്രമോദ് വീട്ടിലേക്ക് വിളിച്ചപ്പോള്‍ വീട്ടുക്കാര്‍ക്ക് വിശ്വസിക്കാനായില്ല. ആളുമാറി സംസ്‌കരിച്ച മൃതദേഹം ആരുടെയാണെന്ന് തിരിച്ചറിയാനും സാധിച്ചില്ല.

പരവൂര്‍ വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരില്‍ 86 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു. അപകടത്തിന്റെ ആഘാതത്തില്‍ ശരീരാവയവങ്ങള്‍ നഷ്ടപ്പെട്ടുപോയവരെ തിരിച്ചറിയാല്‍ ഡിഎന്‍എ ടെസ്റ്റ് നടത്താനാണ് തീരുമാനം. നിലവില്‍ 108 പേരാണ് മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

English summary
kollam temple firework tragedy relatives mistaken to identify victim body
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X