പ്രവാസിയുടെ ഭാര്യയുമായി അവിഹിത ബന്ധത്തിന് ശ്രമം,യുവാക്കളുടെ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു
ഭര്‍തൃമതിയായ യുവതിയുമായി അവിഹിത ബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളാണ് നിധീഷിന്റെ കൊലപാതകത്തില്‍ കലാശിച്ചത്.
കൊല്ലം: അഷ്ടമുടി വടക്കേക്കര സ്വദേശിയായ യുവാവിന്റെ അസ്വഭാവിക മരണം കൊലപാതകമെന്ന് തെളിഞ്ഞു. ഡിസംബര്‍ 22 വ്യാഴാഴ്ച പുലര്‍ച്ചെയാണ് അഷ്ടമുടി വടക്കേക്കര രതീഷ് ഭവനില്‍ നിധീഷിനെ വീടിന് സമീപത്തെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നിധീഷിനെ കൊലപ്പെടുത്തിയത് അദ്ദേഹത്തിന്റെ സുഹൃത്തായ ശ്യാംകുമാറാണെന്ന് തെളിഞ്ഞതായി പോലീസ് അറിയിച്ചു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇരുവരും പരിചയക്കാരും കെട്ടിട നിര്‍മ്മാണ തൊഴിലാളികളുമാണ്. കൊല്ലത്തെ ഒരു വീട്ടില്‍ ജോലിക്കെത്തിയ ഇരുവരും വീട്ടിലെ ഭര്‍തൃമതിയായ യുവതിയുമായി അവിഹിത ബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളാണ് നിധീഷിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. നിധീഷും ശ്യാംകുമാറും വീട്ടിലെ പ്രവാസിയുടെ ഭാര്യയുമായി അടുപ്പമുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും വീട്ടമ്മ വഴങ്ങിയില്ല.
തുടര്‍ന്ന് ഡിസംബര്‍ 21 ബുധനാഴ്ച രാത്രി ഇരുവരും യുവതിയുടെ വീട്ടിനടുത്ത് അപ്രതീക്ഷിതമായി കണ്ടുമുട്ടുകയും വാക്കേറ്റമുണ്ടാവുകയും ചെയ്തു. തര്‍ക്കത്തിനിടെ തന്റെ തലയില്‍ ചുറ്റിയിരുന്ന ബാന്‍ഡ് കൊണ്ട് നിധീഷിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് ശ്യാംകുമാര്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

ജോലിക്കിടെയുള്ള പരിചയക്കാരായി
കൊല്ലപ്പെട്ട നിധീഷും പ്രതി ശ്യാംകുമാറും കെട്ടിട നിര്‍മ്മാണ തൊഴിലാളികളാണ്. നിധീഷ് ഇലട്രിക്കല്‍ ജോലികളും, ശ്യാംകുമാര്‍ പെയിന്റിംഗ് ജോലികളുമാണ് ചെയ്യാറുള്ളത്. കൊല്ലത്തെ പ്രവാസിയുടെ വീട് പണിക്കിടെയാണ് ഇരുവരും പരിചയപ്പെടുന്നത്.

വീട്ടമ്മ അടുപ്പിച്ചില്ല...
ജോലിക്കിടയില്‍ പ്രവാസിയുടെ ഭാര്യയായ യുവതിയുമായി പരിചയമുണ്ടാക്കാന്‍ ഇരുവരും ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയില്ലെന്നാണ് പോലീസ് പറയുന്നത്.

വാക്കേറ്റവും തര്‍ക്കവും
സംഭവ ദിവസം രാത്രി ഇരുവരും യുവതിയുടെ വീടിന്റെ പരിസരത്തെത്തിയിരുന്നു. ഇവിടെ കണ്ടുമുട്ടിയ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ഏറ്റുമുട്ടുകയും ചെയ്തു.

മൃതദേഹം വയലില്‍ ഉപേക്ഷിച്ചു...
തര്‍ക്കത്തിനിടെ തലയില്‍ ചുറ്റിയിരുന്ന ബാന്‍ഡ് ഉപയോഗിച്ച് ശ്യാംകുമാര്‍ നിധീഷിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കുറച്ചകലെയുള്ള വയലില്‍ മൃതദേഹം ഉപേക്ഷിക്കുകയും ചെയ്തു.












Click it and Unblock the Notifications