' മൂത്രം കുടിക്കാന്‍ തുടങ്ങിയതോടെ ഞാന്‍ ശക്തനായി, ഊര്‍ജ്ജസ്വലനായി'; അവകാശവാദവുമായി കൊല്ലം തുളസി
കൊച്ചി: യൂറിന്‍ തെറാപ്പി തനിക്ക് ഒരുപാട് ഗുണം ചെയ്തുവെന്ന് ആവര്‍ത്തിച്ച് നടന്‍ കൊല്ലം തുളസി. താനിപ്പോള്‍ ഊര്‍ജ്ജസ്വലനാണെന്നും അതിന് കാരണം മൂത്രം കുടിച്ചതാണ് എന്ന് താന്‍ അടിയുറച്ച് വിശ്വസിക്കുന്നെന്നും കൊല്ലം തുളസി പറഞ്ഞു. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കൊല്ലം തുളസിയുടെ പ്രതികരണം. ഒരു വര്‍ഷമായി താന്‍ യൂറിന്‍ തെറാപ്പി ചെയ്യുന്നുണ്ട് എന്നും കൊല്ലം തുളസി കൂട്ടിച്ചേര്‍ത്തു.
യൂറിന്‍ തെറാപ്പി തെറ്റാണെന്ന് തെളിയിക്കാന്‍ ഐഎംഎയ്ക്ക് കഴിയാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം വെല്ലുവിളിച്ചു. പുരാതന കാലം മുതലുള്ളതാണ് മൂത്ര ചികിത്സ. മൂത്ര ചികിത്സയുടെ പേരില്‍ ഒരാള്‍ക്ക് പോലും മരണം സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. കൊല്ലം തുളസിയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

''ഒരു നല്ല അനുഭവം മറ്റുള്ളവര്‍ക്ക് പറഞ്ഞ് കൊടുക്കുന്നതില്‍ ഒരു കുഴപ്പവുമില്ലെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. യൂറിന്‍ തെറാപ്പി വര്‍ഷങ്ങളായി ഉള്ളതാണ്. ഋഷിവര്യന്‍മാരും തപസ് ചെയ്യുന്ന മുനിമാരും അവരുടെ മൂത്രം കുടിച്ചാണ് അവര്‍ തപസ് ചെയ്തിട്ടുള്ളത്. അല്ലാതെ കാട്ടില്‍ തപസ് ചെയ്യുന്ന ആള്‍ക്കാര്‍ക്കൊന്നും അവിടെ ഭക്ഷണം വെച്ച് കൊടുക്കാന്‍ ഭാര്യയൊന്നും ഉണ്ടാകില്ല. മൂത്രം കുടിച്ചാണ് അവര്‍ ജീവിച്ചത്.
എനിക്ക് സ്വയം കുടിച്ച് നോക്കിയപ്പോള്‍ ഒരുപാട് അനുഭവങ്ങള്‍ ഉണ്ടായി. ഞാന്‍ യൂറിന്‍ തെറാപ്പി തുടങ്ങിയിട്ട് ഏകദേശം ഒരു വര്‍ഷം കഴിഞ്ഞു. അതിന് മുന്‍പുള്ള ഞാനല്ല ഇന്ന്. ഇന്ന് ഞാന്‍ കുറെക്കൂടി ഊര്‍ജ്ജസ്വലനാണ്. കുറച്ച് കൂടി ശക്തി എനിക്കുണ്ട്. അത് യൂറിന്‍ തെറാപ്പി ചെയ്ത് നോക്കിയത് കൊണ്ടാണ് എന്ന് ഞാന്‍ അടിയുറച്ച് വിശ്വസിക്കുന്നു. ഒരുപാട് രോഗങ്ങള്‍ക്ക് അറുതി വരുത്താന്‍ യൂറിന്‍ തെറാപ്പി കൊണ്ട് പറ്റും.
പിന്നെ എതിരാളികള്‍ പ്രത്യേകിച്ച് ഒരു സമുദായത്തില്‍ ഉള്ള ആള്‍ക്കാര്‍ അവരെന്നെ ശരിക്ക് ചീത്ത വിളിച്ചിട്ടുണ്ട്. ഇതുപോലത്തെ ചീത്ത എന്റെ ജീവിതത്തില്‍ എനിക്ക് കിട്ടിയിട്ടില്ല. ചീത്തവിളി കേള്‍ക്കുക എന്ന് എനിക്കൊരു യോഗമുണ്ട്. അത് ഇങ്ങനെ തീര്‍ന്നു എന്നേ ഉള്ളൂ. മൂത്രം ചികിത്സ ബി ജെ പിക്കാരുടേതാണ് എന്നുവരെ പറഞ്ഞു. മൂത്രം ചികിത്സ നടത്തി, മൂത്രം കുടിച്ച് മരണം സംഭവിച്ച ഒരു കേസ് പോലും ഉണ്ടായിട്ടില്ല.
നേരെമറിച്ച് അലോപ്പതി കഴിക്കുന്ന എത്ര പേര്‍ മരിക്കുന്നുണ്ട്. എത്ര പേര്‍ റിയാക്ട് ചെയ്യുന്നുണ്ട്. എത്ര വിഷമാണ് നമ്മള്‍ കഴിക്കുന്നത്. പാരസെറ്റാമോള്‍ വിഷമല്ലേ. പക്ഷെ മൂത്രം വിഷമല്ല. അവര്‍ പറയുന്നത് വേസ്റ്റാണെന്നാണ്. വേസ്റ്റാണെങ്കില്‍ എന്താണ് ഇത് മലത്തിന്റെ കൂടെ വിടാത്തത്. ഇതേക്കുറിച്ച് പഠിക്കുന്നില്ല. നമ്മുടെ കുഞ്ഞ് അമ്മയുടെ ഉദരത്തില്‍ ഒമ്പത് മാസം ഈ മൂത്രത്തിനകത്ത് കിടന്നിട്ടാണ് കുട്ടി വളരുന്നത്.

അപ്പോള്‍ തന്നെ മൂത്രം കുടിക്കുകയാണ്. അങ്ങനെ ഈ അസുഖങ്ങളൊക്കെ മാറിയിരിക്കുകയാണ്. പാമ്പ് കടിച്ചവര്‍ വരെ മൂത്രം കുടിച്ച് രക്ഷപ്പെട്ടിട്ടുണ്ടെന്നാണ് പറയുന്നത്. അജ്ഞാനികള്‍ ജ്ഞാനത്തെ എന്നും എതിര്‍ക്കും. ഇരുട്ടിന്റെ ലക്ഷ്യം വെളിച്ചത്തെ മറക്കുക എന്നുള്ളതാണ്. ഐഎംഎക്കാര്‍ എന്താണ് ഇപ്പോള്‍ ഒന്നും പറയാത്തത്. മൂത്ര ചികിത്സ മോശമാണ് എന്ന് അവര്‍ക്കൊന്നും തെളിയിക്കാന്‍ പറ്റിയിട്ടില്ല.
അതുകൊണ്ട് പ്രയോജനമില്ലെന്ന് എന്തുകൊണ്ട് അവര്‍ക്ക് തെളിയിക്കാന്‍ പറ്റുന്നില്ല. ഇപ്പോഴും വെല്ലുവിളിച്ച് കൊണ്ടിരിക്കുരകയാണ് അതിനെ കുറിച്ച്. മൂത്ര ചികിത്സ നല്ലത് തന്നെയാണ് അതിനൊരു കുഴപ്പവുമില്ല. മൂത്ര ചികിത്സ കൊണ്ട് എല്ലാ രോഗങ്ങളും മാറ്റുമെന്ന് ഞാന്‍ പറയുന്നില്ല. കണ്ണിനോ ചെവിക്കോ മൂക്കിനോ ചെറിയ വേദന വന്നാല്‍ രണ്ട് തുള്ളി മൂത്രം ഒഴിച്ച് നോക്കൂ. തൊലിപ്പുറത്ത് എന്ത് മുറിവ് വന്നാലും മൂത്രമൊഴിച്ച് നോക്കൂ. അത് അനുഭവിച്ചറിയണം.''












Click it and Unblock the Notifications