കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല്ലം തുളസി തിരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറി, ബിജെപിയോട് പറഞ്ഞ ഏകകാരണം ഇങ്ങനെ

  • By Siniya
Google Oneindia Malayalam News

കൊല്ലം; ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സെലിബ്രിറ്റികളുടെ അങ്കം തന്നെയായിരിക്കും. എന്നാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കൊല്ലം തുളസി അറിയിച്ചു. ബിജെപി സ്‌നാര്‍ത്ഥിയായി നിശ്ചിയിച്ചിരുന്ന കൊല്ലം തുളസി ആരോഗ്യ കാരണങ്ങളാണ് പിന്‍മാറ്റത്തിന് കാരണമെന്ന് അറിയിക്കുകയായിരുന്നു.

എന്നാല്‍ തീരുമാനം പുന: പരിശോധിക്കണമെന്ന് ബിജെപി നേതൃത്വം ആവശ്യപ്പെട്ടു. കുണ്ടറ സീറ്റിലേക്കാണ് താരത്തെ പരിഗണിച്ചത്. ബിജെപിയും ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പൂര്‍ത്തിയായ സാഹചര്യത്തില്‍ രണ്ടാംഘട്ടം ഇന്നു കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിക്ക് സംസ്ഥാന ഘടകം സമര്‍പ്പിക്കും.

kollam-thulasi

രാഹുല്‍ ഈശ്വര്‍, ശ്രീശാന്ത്, ജെ ആര്‍ പത്മകുമാര്‍, എസ് സുരേഷ്, രാജസേനന്‍ എന്നിവരെയും നിര്‍ദേശിച്ചിട്ടുണ്ട്. ഇതേ സമയം സുരേഷ് ഗോപിയുടെ കാര്യത്തില്‍ വ്യക്തമായ തീരുമാനം ലഭിക്കാത്ത സാഹചര്യത്തിലാണ് രാഹുല്‍ ഈശ്വരിന്റെ പേര് പരിഗണനയില്‍ വന്നത്.

തിരുവനന്തപുരത്ത് മത്സരിപ്പിച്ചില്ലെങ്കില്‍ രാഹുലിനെ കാഞ്ഞിരപ്പള്ളിയില്‍ മത്സരിപ്പിക്കാനാനാണ് ബിജെ പി നേതൃത്വത്തിന്റെ തീരുമാനം. തൃപ്പുണ്ണിത്തുറയിലില്‍ സീറ്റ് നല്‍കണമെന്ന ആവശ്യവുമായി മോദിയുമായി കൂടിക്കാഴ്ച നടത്താനിരിക്കുകയാണ് ശ്രീശാന്ത്.

English summary
kollam thulasi not contest in assembly election at kundara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X