പുറ്റിംഗല്‍ വെടിക്കെട്ട്; ഒളിവിലായിരുന്ന മുഖ്യകരാറുകാരന്‍ കൃഷ്ണന്‍കുട്ടി പിടിയില്‍
കൊല്ലം: പുറ്റിംഗല്‍ വെടിക്കെട്ട് അപകടത്തില്‍ മുഖ്യ കരാറുകാരന്‍ കൃഷ്ണന്‍ കുട്ടി പിടിയിലായി. വെടിക്കെട്ടിലെ മുഖ്യ കരാറുകാരനായ കൃഷ്ണന്‍ കുട്ടിയും ഭാര്യ അനാര്‍ക്കലിയുമാണ് പിടിയിലായത്. പള്ളിയ്ക്കലില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
മുമ്പ് രണ്ട് തവണ കൃഷ്ണന്‍ കുട്ടി, ക്രൈം ബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥരെ വെട്ടിച്ച് കടന്നു കളഞ്ഞിരുന്നു. എറണാകുളം സൗത്തിലെ ഒരു ലോഡ്ജില്‍ ഭാര്യ അനാര്‍ക്കലിയ്‌ക്കൊപ്പം കൃഷ്ണന്‍ കുട്ടി താമസിയ്ക്കുന്നതായി വിവരം ലഭിച്ചിരുന്നു. ഞായറാഴ്ച ഇയാളെ തേടി പൊലീസ് എറണാകുളത്ത് എത്തിയിരുന്നു. എന്നാല്‍ പൊലീസ് എത്തുന്നതിന് മണിയ്ക്കൂറുകള്‍ക്ക് മുമ്പ് കൃഷ്ണന്‍ കുട്ടി രക്ഷപ്പെട്ടു.

കൃഷ്ണന്‍ കുട്ടിയുടെ സഹോദരനേയും മകനേയും പൊലീസ് നേരത്തേ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. ഇയാളെ പാരിപ്പള്ളി പൊലീസ് സ്റ്റേഷനില്‍ എ്ത്തിച്ചതായും വിവരമുണ്ട്.












Click it and Unblock the Notifications