കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിനെ അമ്മ പുറത്താക്കിയിട്ടില്ലെന്ന്!! ഉത്തരവ് കൈപ്പറ്റിയിട്ടില്ല.. അന്ന് മമ്മൂട്ടി പറഞ്ഞതോ?

  • By Anamika
Google Oneindia Malayalam News

കോഴിക്കോട്: മലയാളത്തിലെ പ്രമുഖയായ നടി ക്രൂരമായി ആക്രമിക്കപ്പെട്ടിട്ടും സിനിമാലോകത്തെ ഭൂരിപക്ഷവും കുറ്റാരോപിതന് പിന്നില്‍ അണിനിരക്കുന്ന അപൂര്‍വ്വ പ്രതിഭാസമാണ് കേരളത്തില്‍ നടക്കുന്നത്. ജാമ്യം നേടി ദിലീപ് പുറത്തിറങ്ങിയതും പുറത്താക്കിയ സംഘടനക്കാര്‍ കിരീടം താലത്തില്‍ കൊണ്ട് ചെന്ന് കാല്‍ക്കീഴില്‍ വെച്ചു. അമ്മയില്‍ നിന്നടക്കം പുറത്താക്കിയതിന് എതിരെ കടുത്ത വിമര്‍ശനങ്ങളുയര്‍ന്നു. എന്നാല്‍ ദിലീപിന് അമ്മയില്‍ നിന്ന് പുറത്താക്കിയിട്ടേ ഇല്ല എന്ന പുതിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

അവസാന ശ്വാസം വരെ ദിലീപിനെ രക്ഷിക്കാൻ ശ്രമിച്ചു!! മമ്മൂട്ടിയുടെ രക്തത്തിന് ദാഹിക്കേണ്ട.. ഇതാണ് മറുപടിഅവസാന ശ്വാസം വരെ ദിലീപിനെ രക്ഷിക്കാൻ ശ്രമിച്ചു!! മമ്മൂട്ടിയുടെ രക്തത്തിന് ദാഹിക്കേണ്ട.. ഇതാണ് മറുപടി

മഞ്ജുവുമായുള്ള വിവാഹത്തിന് സഹായം.. 45 വര്‍ഷത്തെ രഹസ്യങ്ങള്‍.. ഒടുക്കം എതിർത്തപ്പോൾ ആക്രമണം!!മഞ്ജുവുമായുള്ള വിവാഹത്തിന് സഹായം.. 45 വര്‍ഷത്തെ രഹസ്യങ്ങള്‍.. ഒടുക്കം എതിർത്തപ്പോൾ ആക്രമണം!!

ദിലീപിനെ പുറത്താക്കിയ അമ്മ

ദിലീപിനെ പുറത്താക്കിയ അമ്മ

നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയ കുറ്റത്തിന് ദിലീപ് അറസ്റ്റിലായതിന് തൊട്ട് പിന്നാലെയാണ് അമ്മയില്‍ നിന്നും ദിലീപിനെ പുറത്താക്കിയത്. അതുവരെ ദിലീപിനൊപ്പം എന്ന നിലപാടായിരുന്നു അമ്മ കൈക്കൊണ്ടിരുന്നത്.

നടിക്കൊപ്പവും ദിലീപിനൊപ്പവും

നടിക്കൊപ്പവും ദിലീപിനൊപ്പവും

അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ നടി ആക്രമിക്കപ്പെട്ട സംഭവം ചര്‍ച്ചയാവുക പോലുമുണ്ടായില്ല. നടിക്കൊപ്പവും ദിലീപിനൊപ്പവും എന്ന വഴുക്കന്‍ നിലപാടായിരുന്നു അമ്മയുടേത്. എന്നാല്‍ അറസ്റ്റോടെ അമ്മയ്ക്ക് ദിലീപിനെ പുറത്താക്കാതെ നിവൃത്തിയില്ലെന്നായി

മമ്മൂട്ടിയുടെ വീട്ടിലെ യോഗം

മമ്മൂട്ടിയുടെ വീട്ടിലെ യോഗം

മമ്മൂട്ടിയും മോഹന്‍ലാലും അടക്കം പങ്കെടുത്ത അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ദിലീപിനെ പുറത്താക്കാന്‍ തീരുമാനിച്ചത്. മമ്മൂട്ടിയുടെ വീട്ടില്‍ ചേര്‍ന്ന യോഗത്തിലെ ആ തീരുമാനം ഏകകണ്ഠമായിരുന്നു എന്നാണ് അന്ന് പൃഥ്വിരാജ് മാധ്യമങ്ങളോട് പറഞ്ഞത്.

നടിക്കൊപ്പം നിൽക്കുന്നവർ

നടിക്കൊപ്പം നിൽക്കുന്നവർ

വിമന്‍ ഇന്‍ സിനിമ കളക്ടീവിന്റേയും പൃഥ്വിരാജ് അടക്കമുള്ള യുവതാരങ്ങളുടേയും ശക്തമായ നിലപാട് മൂലമാണ് ദിലീപിനെ അമ്മയില്‍ നിന്നും അതിവേഗം പുറത്താക്കുന്ന തീരുമാനത്തിലേക്ക് എത്തിച്ചത് എന്ന് ആരോപണമുണ്ട്. നടിക്കൊപ്പം നില്‍ക്കുന്നവരാണ് ഇവരെല്ലാം.

ദിലീപിനെ പുറത്താക്കിയിട്ടില്ല

ദിലീപിനെ പുറത്താക്കിയിട്ടില്ല

എന്നാല്‍ അമ്മയില്‍ നിന്നും ദിലീപിനെ പുറത്താക്കിയിട്ടില്ല എന്നാണ് നടന്‍ കൊല്ലം തുളസി പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസ് അവറിലാണ് കൊല്ലം തുളസിയുടെ ഈ വാദം. ദിലീപ് ഇപ്പോഴും അമ്മയില്‍ അംഗമാണ് എന്നാണ് കൊല്ലം തുളസി പറയുന്നത്.

മമ്മൂട്ടിയുടെ പത്രക്കുറിപ്പ്

മമ്മൂട്ടിയുടെ പത്രക്കുറിപ്പ്

അമ്മയില്‍ ഇപ്പോള്‍ അംഗമായിട്ടുള്ളത് ആക്രമിക്കപ്പെട്ട നടി മാത്രമല്ലേ, ദിലീപ് അംഗമല്ലല്ലോ എന്ന ചോദ്യത്തിനാണ് കൊല്ലം തുളസിയുടെ മറുപടി. അമ്മയുടെ ജനറല്‍ സെക്രട്ടറിയായ മമ്മൂട്ടി ദിലീപിനെ പുറത്താക്കിയ ശേഷം ഇറക്കിയ വാര്‍ത്താക്കുറിപ്പ് അവതാരകന്‍ ചൂണ്ടിക്കാട്ടി.

റദ്ദാക്കിയ വിവരം അറിയില്ല

റദ്ദാക്കിയ വിവരം അറിയില്ല

അമ്മയുടെ പ്രാഥമിക അംഗത്വം റദ്ദാക്കിയിരിക്കുന്നു എന്നാണ് അന്ന് അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം വാര്‍ത്താക്കുറിപ്പ് മാധ്യമങ്ങള്‍ക്ക് നല്‍കിയത്. എന്നാല്‍ ദിലീപിന്റെ അംഗത്വം റദ്ദാക്കിയ വിവരം തങ്ങള്‍ അംഗങ്ങള്‍ക്ക് അറിയില്ലെന്ന് കൊല്ലം തുളസി പറയുന്നു.

ദിലീപിനേയും അറിയിച്ചിട്ടില്ല

ദിലീപിനേയും അറിയിച്ചിട്ടില്ല

അക്കാര്യം തങ്ങളെ അറിയിച്ചിട്ടില്ല എന്നും കൊല്ലം തുളസി വാദിച്ചു. അക്കാര്യം അമ്മ ദിലീപിനേയും അറിയിച്ചിട്ടില്ലെന്നും കൊല്ലം തുളസി പറയുന്നു. അംഗത്വം റദ്ദ് ചെയ്യാനുള്ള അമ്മയുടെ തീരുമാനം ദിലീപിനെ രേഖാമൂലം അറിയിച്ചിട്ടില്ല.

തീരുമാനം പ്രാബല്യത്തിലുള്ളതല്ല

തീരുമാനം പ്രാബല്യത്തിലുള്ളതല്ല

ദിലീപ് അത്തരമൊരു ഉത്തരവ് കൈപ്പറ്റുകയോ ഒപ്പിട്ട് വാങ്ങുകയോ ചെയ്തിട്ടില്ല എന്നാണ് അമ്മയിലെ ഭൂരിപക്ഷം അംഗങ്ങളുടേയും അറിവെന്നും കൊല്ലം തുളസി പറയുന്നു. അത് കൊണ്ട് തന്നെ ദിലീപിനെ പുറത്താക്കുന്ന തീരുമാനം പ്രാബല്യത്തിലുള്ളതല്ലത്രേ.

സസ്‌പെന്‍ഡ് ചെയ്തിരിക്കാം

സസ്‌പെന്‍ഡ് ചെയ്തിരിക്കാം

ദിലീപിനെ അമ്മയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരിക്കാം. അമ്മയിലെ ഉത്തരാവാദപ്പെട്ട ഒരാളോട് ചോദിച്ചപ്പോള്‍ അത്തരമൊരു തീരുമാനം എടുത്തെങ്കിലും അത് ദിലീപിന് കൈമാറിയിട്ടില്ല എന്നാണ് അറിഞ്ഞതെന്നും കൊല്ലം തുളസി പറഞ്ഞു.

ന്യൂസ് അവർ ചർച്ച പൂർണരൂപം

English summary
Actor Kollam Tulasi on Dileep's expulsion from AMMA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X