Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് ഉടന്‍ പുറത്തിറങ്ങും.. നടിയെ ആക്രമിച്ച കേസിൽ തെറ്റുകാരനല്ല! സമയദോഷം ദൈവകോപം മൂലം?

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് നിരപരാധി ആയത് കൊണ്ടാണ് രാമലീല എന്ന സിനിമ കാണാന്‍ ജനം കയറുന്നത് എന്നാണ് ഫാന്‍സ് അടക്കമുള്ളവര്‍ പ്രചാരണം നടത്തുന്നത്. സിനിമയ്ക്കുണ്ടായ വിജയം കേസില്‍ ദിലീപിനുണ്ടാകുമോ എന്നത് കണ്ടറിയേണ്ടതാണ്. നിലവില്‍ ജാമ്യം പോലും കിട്ടാതെയാണ് ജനപ്രിയന്‍ ആലുവ സബ് ജയിലില്‍ അഴിയെണ്ണുന്നത്. ജയില്‍വാസം 80ല്‍ അധികം ദിവസം കഴിഞ്ഞിരിക്കുന്നു. അതിനിടെ ദിലീപ് തെറ്റുകാരനല്ലെന്നും ഉടന്‍ പുറത്തിറങ്ങും എന്ന് പ്രവചനം വരെ നടന്നിരിക്കുന്നു.

സിനിമയെക്കുറിച്ചല്ല വിവാദം

സിനിമയെക്കുറിച്ചല്ല വിവാദം

ദിലീപ് വിഷയത്തില്‍ മംഗളം ടെലിവിഷന്‍ നടത്തിയ ചാനല്‍ചര്‍ച്ചയിലാണ് വെളിപ്പെടുത്തല്‍. നടന്‍ കൊല്ലം തുളസിയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. രാമലീല എന്ന സിനിമയെക്കുറിച്ചല്ല വിവാദം. അതിനെ നായകനാണ് വിവാദത്തില്‍. പടം നല്ലതാണെങ്കില്‍ ഓടും. ഫാന്‍സ് ജഗപൊക കാണിച്ചത് കൊണ്ട് കൂടിപ്പോയാല്‍ ഒരാഴ്ച മാത്രമേ കാണൂ എന്ന് കൊല്ലം തുളസി പറഞ്ഞു.

ദിലീപ് തെറ്റുകാരനല്ല

ദിലീപ് തെറ്റുകാരനല്ല

ഈ വിവാദത്തിലെ പ്രസക്തി നായകന്‍ ജയിലില്‍ കിടക്കുന്നു എന്നത് മാത്രമാണ്. അത് ബഹുഭൂരിപക്ഷം പേര്‍ക്കും അറിയാം ദിലീപ് തെറ്റ് ചെയ്തത് കൊണ്ടല്ല ജയിലില്‍ കിടക്കുന്നത് എന്നും കൊല്ലം തുളസി പറയുകയുണ്ടായി.

വെളിപ്പെടുത്തൽ

വെളിപ്പെടുത്തൽ

ദിലീപുമായി ബന്ധപ്പെട്ട് താന്‍ കേട്ട കൗതുകകരമായ ഒരു വാര്‍ത്തയും കൊല്ലം തുളസി പങ്കുവെയ്ക്കുകയുണ്ടായി. അമ്പലപ്പുഴ ഭാഗത്തുള്ള ഒരു അവദൂതന്‍ ദൈവീകമായ കഴിവുകള്‍ കൊണ്ട് പറഞ്ഞ ഒരു വെളിപ്പെടുത്തലാണ് കൊല്ലം തുളസി പങ്കുവെച്ചത്.

ദിലീപിനെ അറിയിക്കണം

ദിലീപിനെ അറിയിക്കണം

ഒരു സിനിമാ നടന്‍ ഈ അവദൂതനെ കാണാന്‍ ചെന്നപ്പോള്‍ ദിലീപുമായി ബന്ധപ്പെട്ട വിഷയത്തില്‍ വെളിപ്പെടുത്തല്‍ നടത്തുകയാണ് ഉണ്ടായതത്രേ. മാത്രമല്ല ദിലീപുമായി അടുപ്പമുള്ള വ്യക്തി എന്ന നിലയ്ക്ക് കൊല്ലം തുളസിയോട് പറയണം എന്നും പറഞ്ഞത്രേ.

ദിലീപിന് സമയദോഷം

ദിലീപിന് സമയദോഷം

ദിലീപിനിപ്പോള്‍ വളരെ സമയദോഷമാണ് എന്ന് ആ അവദൂതന്‍ തന്റെ ആത്മീയ ശക്തി കൊണ്ട് കണ്ടെത്തിയത്രേ. മാത്രമല്ല ദിലീപ് ഒരു തെറ്റും ചെയ്തിട്ടില്ല എന്നും എല്ലാ തെറ്റുകള്‍ക്കും അതീതനാണ് എന്നും ഈ അവദൂതന്‍ പറഞ്ഞുവെന്നാണ് കൊല്ലം തുളസിയുടെ വാക്കുകള്‍.

ദിലീപ് പുറത്ത് വരും

ദിലീപ് പുറത്ത് വരും

ഇതെല്ലാം കഴിഞ്ഞ് ദിലീപ് പുറത്ത് വരുമെന്നും ആ അവദൂതന്‍ പ്രവചിച്ചുവത്രേ. ദിലീപിന് ദൈവകോപം ഉണ്ട്. അതായത് ശ്രീകൃഷ്ണന്റെ അമ്പലങ്ങളില്‍ ഏതോ ഒന്നില്‍ നേര്‍ച്ച നടത്താന്‍ ബാക്കിയുണ്ട് എന്നതാണേ്രത കാരണം.

പ്രവചനം വിശ്വസിക്കുന്നു

പ്രവചനം വിശ്വസിക്കുന്നു

ആരെങ്കിലും ദിലീപിനെ കാണുകയാണ് എങ്കില്‍ ഇക്കാര്യം ദിലീപിനെ അറിയിക്കണമെന്നും ആ അവദൂതന്‍ പറഞ്ഞതായി കൊല്ലം തുളസി പറയുന്നു. താനിക്കാര്യം വിശ്വസിക്കുന്നുവെന്ന് പറയാനും കൊല്ലം തുളസി മടിച്ചില്ല.

മരണം വരെ സംഭവിക്കാം

മരണം വരെ സംഭവിക്കാം

താന്‍ ദിലീപിനെ ജയിലില്‍ ചെന്ന് കണ്ടപ്പോള്‍ ഇക്കാര്യം തന്നോട് പറഞ്ഞിരുന്നുവെന്നും കൊല്ലം തുളസി പറയുന്നു. തന്റെ സമയം വളരെ മോശമാണെന്നും മരണം വരെ സംഭവിക്കാം എന്നും ദിലീപ് പറഞ്ഞതായാണ് കൊല്ലം തുളസി പറയുന്നത്.

ഇതൊക്കെ മാറും

ഇതൊക്കെ മാറും

ഇതൊക്കെ മാറുമെന്നും കൊല്ലം തുളസി പറയുന്നു. രാമന്റെ ലീല അഥവാ ശ്രീരാമന്റെ ലീലയാണ് ഈ നടക്കുന്നതെന്നും കൊല്ലം തുളസി പറയുകയുണ്ടായി. സുജാത എന്നത് സീതയുടെ പര്യായമാണോ എന്ന് അറിയില്ല.

മഞ്ജുവും ദിലീപും വേണം

മഞ്ജുവും ദിലീപും വേണം

സിനിമയില്‍ മഞ്ജുവാര്യരും ദിലീപും വേണമെന്നാണ് ആഗ്രഹിക്കുന്നതെന്നും കൊല്ലം തുളസി പറയുന്നു. അവര്‍ രണ്ട് പേരും മലയാള സിനിമയ്ക്ക് ആവശ്യമാണ് എന്നാണ് താന്‍ കരുതുന്നതെന്നും മംഗളം ടെലിവിഷന്‍ ചര്‍ച്ചയില്‍ കൊല്ലം തുളസി വ്യക്തമാക്കി.

ദിലീപ് മകനെപ്പോലെ

ദിലീപ് മകനെപ്പോലെ

ദിലീപിനെ പിന്തുണച്ച് നേരത്തെ രംഗത്ത് വന്നിട്ടുള്ള വ്യക്തിയാണ് കൊല്ലം തുളസി. ആലുവ സബ് ജയിലില്‍ ദിലീപിനെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ദിലീപ് തനിക്ക് മകനെ പോലെയാണ് എന്നാണ് കൊല്ലം തുളസി പറഞ്ഞത്.

തെളിവുകൾ ദുർബലം

തെളിവുകൾ ദുർബലം

തനിക്ക് സിനിമ ഇല്ലാതിരുന്ന കാലത്തും രോഗാവസ്ഥയിലും തനിക്ക് സിനിമയില്‍ അവസരം നല്‍കിയത് ദിലീപാണെന്നും കൊല്ലം തുളസി പറഞ്ഞിരുന്നു. ദിലീപിന് എതിരെ പോലീസ് കാണിക്കുന്ന തെളിവുകള്‍ ദുര്‍ബലമാണ് എന്നും കൊല്ലം തുളസി പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+