എനിക്കും മകളുണ്ട്, ജനം സത്യമറിയണം; പൊട്ടി കരഞ്ഞ് പാമ്പാട്ടി സുരേഷ്; മറ്റൊരു കാരണം
കൊല്ലം: കൊല്ലം അഞ്ചല്‍ സ്വദേശി ഉത്രയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് സൂരജും പാമ്പാട്ടി സുരേഷും അറസ്റ്റാലിയിരിക്കുകയാണ്. ഉത്രയെ കൊലപ്പെടുത്തുന്നതിനായി സൂരജ് സുരേഷിന്റെ കൈയ്യില്‍ നിന്നും 17000 രൂപ മുടക്കി രണ്ട് തവണയായി പാമ്പിനെ വാങ്ങിയിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. വിവാഹ മോചന കേസ് ഒഴിവാക്കി ഉത്രയുടെ ലക്ഷങ്ങള്‍ വരുന്ന സ്വത്ത്് സംരക്ഷിക്കുന്നതിനാണ് സൂരജ് ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് സൂചന. എന്നാല്‍ സംഭവത്തില്‍ താന്‍ നിരപരാതിയാണെന്ന് ആവര്‍ത്തിക്കുകയാണ് പാമ്പാട്ടി സുരേഷ്.

പൊട്ടി കരഞ്ഞ് സുരേഷ്
ഉത്ര കൊലപാതകത്തില്‍ കോടതി വളപ്പില്‍ വെച്ചായിരുന്നു സുരേഷ് തന്റെ നിരപരാദിത്തം വിളിച്ച് പറയുന്നത്. പൊട്ടി കരഞ്ഞു കൊണ്ടാണ് സുരേഷ് താന്‍ സംഭവം ഒന്നും അറിഞ്ഞിട്ടില്ലെന്നും തനിക്കും ഒരു മകള്‍ ഉണ്ടെന്നും മാധ്യമങ്ങളോടും ചുറ്റും കൂടി നിന്നവരോട് പറയുന്നത്.

മാപ്പ് തരും
എനിക്കും ഒരു മകളുണ്ടെന്നും ഇത്തരമൊരു ക്രൂരകൃത്യത്തിന് കൂട്ട് നില്‍ക്കില്ലെന്നും സുരേഷ് പറയുന്നു. ദൈവത്തിന്റെ കോടതി എനിക്ക് മാപ്പ് തരമെന്നും സുരേഷ് ഉറക്കെ നിലവിളിച്ചു കൊണ്ട് പറയുന്നുണ്ട്. പെരുച്ചാഴിയെ കൊല്ലാനാണെന്ന് പറഞ്ഞാണ് സൂരജ് തന്റെ പക്കലില്‍ നിന്നും പാമ്പിനെ വാങ്ങിയതെന്നും ചനിക്ക് ഇതില്‍ ഒരു പങ്കുമില്ലെന്നും സുരേഷ് പറയുന്നു.

നിരപരാധിയാണ്
താന്‍ നിരപരാധിയാണ് ഒരു തെറ്റും ചെയ്തിട്ടില്ല. തന്നെ കള്ളകേസില്‍ കുടുക്കിയതാണ്. എനിക്കും ഒരു മോളുണ്ട്. ഞാന്‍ ഇതിന് കൂട്ട് നില്‍ക്കില്ല. എന്റെ മകളാണ് ഇതെല്ലാം അനുഭവിക്കേണ്ടി വരിക. സത്യം ജനങ്ങള്‍ അറിയണം. ദൈവത്തിന്റെ കോടതി എനിക്ക് മാപ്പ് തരും. ഞാനൊരു തെറ്റും ചെയ്തിട്ടില്ല. ഞാന്‍ എല്ലാ കാര്യങ്ങളും കോടതിയില്‍ പറഞ്ഞോളാം. ദൈവം പൊറുക്കത്തില്ല. സുരേഷ് പറഞ്ഞു.

വിഷപല്ലുകള്‍
കേസില്‍ കൂടുതല്‍ തൊളിവുകള്‍ക്കായി പാമ്പിനെ പോസ്റ്റ് മോര്‍ട്ടം ചെയ്തിരുന്നു. ഇതില്‍ പാമ്പിന്റെ വിഷപല്ലുകള്‍ കിട്ടിയിട്ടുണ്ട്. ജീര്‍ണ്ണിച്ച അവസ്ഥയിലായിരുന്നു പാമ്പിന്റെ ജഢം കിട്ടിയത്.ഉഗ്ര വിഷമുള്ള മൂര്‍ഖനാണ് ഉത്രയെ കടിച്ചത്. കൊലപാതകത്തിന് സഹായം നല്‍കിയതില്‍ മുഖ്യപങ്ക് പാമ്പാട്ടി സുരേഷിനാണെന്ന്് റിമാര്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

രണ്ടാം പ്രതി
കേസില്‍ ഒന്നാം പ്രതി സൂരജും രണ്ടാം പ്രതി പാമ്പാട്ടിയായ സുരേഷുമാണ്. റിമാര്‍ഡ് റിപ്പോര്‍ട്ടില്‍ രണ്ടാം പ്രതി പാമ്പാട്ടി സുരേഷിന് വ്യക്തമായ പങ്ക് ഉണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഫെബ്രുവരി 12 നാണ് സുരേഷിനെ സൂരജ് പരിചയപ്പെടുന്നത്. തുടര്‍ന്ന് പാമ്പിനെ പിടിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വീഡിയോ നോക്കി പഠിക്കുകയായിരുന്നു.

തെളിവെടുക്കും
സംഭവത്തില്‍ സൂരജിനേയും സുരേഷിനേയും ഇന്ന് അടൂര്‍ പറക്കോട്ടുള്ള വീട്ടിലെത്തിച്ച് തെളിവെടുക്കും. ഉത്രക്ക് പാമ്പ് കടിയേറ്റ ഈ വീട്ടിലും പാമ്പിനെ കൈമാറിയ ഏനാത്തും ഇന്ന് ത്‌ന്നെ പ്രതികളെ എത്തിക്കാനാണ് തീരുമാനം. ഇതിനായി യുവതിയുടെ അന്തിമ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് അന്വേഷണസംഘം. മാര്‍ച്ച് 2 നാണ് അണലിയെ കൊണ്ട് സൂരജ് പ്ാമ്പിനെ കടിപ്പിച്ചത്.
Recommended Video

അന്തിമ റിപ്പോര്‍ട്ട്
കൊലപാതക ശ്രമത്തിന് ശേഷം പാമ്പിനെ എന്ത് ചെയ്തുവെന്ന് പരിശോധിക്കുന്നതിനാണ് വീട്ടിലെ തെളിവെടുപ്പ്. ഉത്രയുടെ പോസ്റ്റ് മോര്‍ട്ടത്തിന്റെ അന്തിമ റിപ്പോര്‍ട്ട് ഇനിയും ലഭിച്ചിട്ടില്ല. കൊലപാതകത്തിന് ഉപയോഗിച്ച മൂര്‍ഖന്‍ പാമ്പിനെ 7000 രൂപക്ക് വാങ്ങിയത് പത്തനംതിട്ട ഏനാത്ത് വെച്ചായിരുന്നു. രണ്ട് പ്രതികളേയും ഇന്ന് ഈ സ്ഥലത്തും എത്തിക്കും.












Click it and Unblock the Notifications