• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സൂരജിനെ കുടുക്കിയത് ആ 8 സംശയങ്ങളും, പറഞ്ഞ നുണകളും; പാമ്പിന്‍റെ വിഷപ്പല്ലുകള്‍ പരിശോധനയ്ക്കായി അയച്ചു

കൊല്ലം: ഉത്രയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം കൂടുതല്‍ ശക്തമാക്കുകയാണ് പോലീസ്. ഉത്രയുടെ ഭര്‍ത്താവും കേസിലെ ഒന്നാം പ്രതിയുമായ സൂരജ് അന്വേഷണ സംഘത്തിന്‍റെ പിടിയിലാക്കുന്ന ദിവസം താമസിച്ചിരുന്ന വീട്ടിലെ അംഗങ്ങള്‍ ഉള്‍പ്പടയേുള്ളവരുടെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. വരും ദിവസങ്ങളില്‍ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റിനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

സൂരജിനെ ഇന്ന് സ്വന്തം വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തും. രണ്ടാമതും പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് ഉത്രയുടെ മാതാപിതാക്കള്‍ക്കുണ്ടായ ചില സംശയങ്ങളാണ് ക്രുരകൊലപാതകം പുറംലോകം അറിയാന്‍ ഇടയാക്കിയത്.

ആദ്യമായി പാമ്പ് കടിയേല്‍ക്കുന്നത്

ആദ്യമായി പാമ്പ് കടിയേല്‍ക്കുന്നത്

ഭര്‍ത്താവിന്‍റെ വീട്ടില്‍ നിന്നാണ് ഉത്രക്ക് ആദ്യമായി പാമ്പ് കടിയേല്‍ക്കുന്നത്. എന്നാല്‍ അന്ന് മാതാപിതാക്കള്‍ക്ക് ഇതൊരു കൊലപാതക ശ്രമമാണോ എന്ന സംശയം ഒന്നും തോന്നിയിരുന്നില്ല. പിന്നീട് കിലോമീറ്ററുകള്‍ ഇപ്പുറത്തുള്ള സ്വന്തം വീട്ടില്‍ നിന്നും സൂരജ് വന്ന ദിവസം തന്നെ ഉത്രക്ക് പാമ്പ് കടിയേല്‍ക്കുകയും മരിക്കുകയും ചെയ്തതോടെയാണ് മാതാപിതാക്കള്‍ക്കും കുടുംബത്തിനും സംശയം ശക്തമായത്.

പാമ്പ് കടിയേറ്റത് അറിഞ്ഞില്ല

പാമ്പ് കടിയേറ്റത് അറിഞ്ഞില്ല

കൊല്ലം എസ്പിക്ക് ഉത്രയുടെ പിതാവ് വിജയസേനന്‍ നല്‍കിയ പരാതിയിലും ഈ സംശയങ്ങള്‍ അവര്‍ ഉന്നയിക്കുന്നുണ്ട്. രണ്ട് തവണയും വീടിനുള്ളില്‍ വെച്ചാണ് ഉത്രക്ക് പാമ്പ് കടിയേല്‍ക്കുന്നത്. എന്നാല്‍ രണ്ട് തവണയും ഉത്ര പാമ്പിനെ കാണുകയോ കടിയേല്‍ക്കുന്നത് അറിയുകയോ ചെയ്തിട്ടില്ല എന്നതാണ് കുടുംബം ഉന്നയിക്കുന്ന പ്രധാന സംശയം.

പാമ്പുകളെ കുറിച്ച് അറിയാം

പാമ്പുകളെ കുറിച്ച് അറിയാം

ഫെബ്രുവരി 29 ന് വീട്ടില്‍ പാമ്പിനെ കണ്ടപ്പോള്‍ പാമ്പുപിടിത്തക്കാരന്‍റെ പരിചയസമ്പത്തോടെ സുരജ് അതിന് പിടികൂടി. സൂരജ് പാമ്പുകളെ കുറിച്ച് കൂടുതല്‍ അറിയാമെന്ന് ഈ സംഭവം വ്യക്തമാക്കുന്നു. ഉത്രയുടേയും സൂരജിന്‍റെയും ജോയിന്‍റ് അക്കൗണ്ട് ലോക്കര്‍ തുറക്കാന്‍ ഉത്രയോടെ പറയാതെയാണ് മാര്‍ച്ച് 2 സൂരജ് ബാങ്കിലെത്തിയിരുന്നു. അന്ന് രാത്രിയാണ് ഉത്രക്ക് ആദ്യമായി പാമ്പു കടിയേല്‍ക്കുന്നത്.

രാവിലെ 6 മണിക്ക് എഴുന്നേല്‍ക്കുന്നു

രാവിലെ 6 മണിക്ക് എഴുന്നേല്‍ക്കുന്നു

ഉത്ര മരിക്കുന്നതിന് തലേ ദിവസം വീട്ടിലെത്തിയ സൂരജ് അന്ന് രാത്രി 12.30 ന് ശേഷമാണ് ഉറങ്ങിയെന്നാണ് പറഞ്ഞത്. എന്നാല്‍ രാവിലെ 7 മണി കഴിയാതെ എഴുന്നാല്‍ക്കാത്ത സുരജ് അന്ന് രാവിലെ 6 മണിക്ക് തന്നെ ഉണര്‍ന്നു. ചായ ബെഡില്‍ കിട്ടേണ്ടത് നിര്‍ബന്ധമായ സൂരജിന് അന്ന് ചായയും വേണ്ടി വന്നിരുന്നില്ല. മാത്രവുമല്ല, ഉത്ര അരികില്‍ മരിച്ച് കിടക്കുന്നത് അറിയുന്നില്ല.

കൊണ്ടുവന്ന ബാഗ്

കൊണ്ടുവന്ന ബാഗ്

മുര്‍ഖന്‍ കടിക്കുമ്പോള്‍ ശക്തമായ വേദന, തരിപ്പ് എന്നിവ അനുഭവപ്പെടും. അല്ലെങ്കില്‍ അബോധാവസ്ഥയിലായിക്കണം. സൂരജ് വീട്ടിലേക്ക് വരുമ്പോള്‍ കൊണ്ടുവന്ന ബാഗും സംശയങ്ങള്‍ വര്‍ധിപ്പിക്കുന്നു. ഈ ബാഗിനകത്ത് ഒളിപ്പിച്ച ജാറിലാണ് സൂരജ് പാമ്പിനെ വീട്ടിലേക്ക് കൊണ്ടുവന്നതെന്നാണ് ആരോപണം.

ജനല്‍ അടച്ചത് ആര്

ജനല്‍ അടച്ചത് ആര്

ഉത്ര മരിച്ചതിന്‍റെ തലേന്ന് രാത്രി 10.30 ന് തന്നെ അമ്മ മണിമേഖല കിടപ്പ് മുറിയുടെ ജനാല അടച്ചു കുറ്റിയിട്ടിരുന്നു. എന്ന് ജനല്‍ തുറന്ന് കിടക്കുകയായിരുന്നെന്നും പുലര്‍ച്ചെ 3 നാണ് താനാണ് ജനല്‍ അടച്ചതെന്നുമാണ് സൂരജ് പറയുന്നത്. ജനല്‍ വഴി പാമ്പ് അകത്തേക്ക് കയറിയിരിക്കാമെന്നാണ് സൂരജിന്‍റെ വാദം.

പെരുമാറ്റം

പെരുമാറ്റം

ഉത്രയുടെ മരണമറിഞ്ഞ ശേഷം സുരജിന്‍റെ ഭാഗത്ത് നിന്നുള്ള ചില പെരുമാറ്റങ്ങളും സംശയത്തിന് ഇടയാക്കി. മുറിയില്‍ പാമ്പ് കയറിയെന്ന് ബോധ്യപ്പെടുത്താനായി സൂരജ് ചില കാര്യങ്ങള്‍ നിരന്തരം പറഞ്ഞു കൊണ്ടേയിരുന്നു. ഉലോക്കറില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ വില്‍ക്കണമെന്ന് ഉത്രയുടെ മരണശേഷം പറഞ്ഞപ്പോള്‍ ശക്തമായ എതിര്‍പ്പായിരുന്നു സൂരജ് നടത്തിയത്.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചു

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചു

അതേസമയം, ഉത്രയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഉത്രയുടെ മരണം പാമ്പ് കടിയേറ്റത് മൂലം എന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ഉത്രയുടെ ഇടത് കയ്യില്‍ രണ്ട് പ്രാവശ്യം പാമ്പ് കടിച്ചതായും വിഷം നാഡി വ്യൂഹത്തെ ബാധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

cmsvideo
  evidence against sooraj in uthra case | Oneindia Malayalam
  കൂടുതല്‍ പരിശോധന

  കൂടുതല്‍ പരിശോധന

  വിഷം ബാധിച്ചത് നാഡിവ്യൂഹത്തിനെ ആയതിനാല്‍ മുര്‍ഖന്‍ പാമ്പിന്‍റെ കടിയേറ്റ് തന്നെയാണ് മരണമെന്ന് വിലയിരുത്തുന്നു. വിശദമായ പരിശോധനകള്‍ക്കായി ഉത്രയുടെ ആന്തരിക അവയവങ്ങള്‍ രാസപരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഉത്രയെ കടിച്ചുവെന്ന് സംശയിക്കപ്പെടുന്ന പാമ്പിന്‍റെ മാസം, വിഷപ്പല്ലുകള്‍ ഉള്‍പ്പടേയുള്ള അവശിഷ്ടങ്ങള്‍ രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ രാസപരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ തേടാനാണ് പോലീസ് ശ്രമിക്കുന്നത്.

  'പ്രതികാര നടപടി:ആര്‍എസ്എസിനും ബിജെപിക്കുമെതിരെ തെരുവില്‍ ഇറങ്ങുന്നവര്‍ക്കെതിരെ'

  'ആമേന് വേണ്ടി സെറ്റിട്ട പള്ളി ഇപ്പോൾ തീർത്ഥാടന കേന്ദ്രമായി'; പൊളിച്ചടുക്കി കുറിപ്പ്, വൈറൽ

  English summary
  kollam uthra murder; these 8 doubts of uthra's family trapped suraj
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X