സൂരജിനെ രക്ഷിക്കാൻ രാഷ്ട്രീയ നീക്കം; നിരപരാധിയാണെന്ന് വിശ്വസിപ്പിച്ചു, നേതാക്കൾക്ക് മുട്ടൻപണി..!!
കൊല്ലം: കേരളത്തെ ഞെട്ടിച്ചുകൊണ്ടാണ് ഉത്ര കൊലക്കേസിലെ ഓരോ രഹസ്യങ്ങളും ചുരുളഴിയുന്നത്. ഉത്രയെ കൊലപ്പെടുത്തിയത് സൂരജ് മാത്രമാണെന്നാണ് ആദ്യ ഘട്ടത്തില്‍ കരുതിയത്. എന്നാല്‍ കുടുംബാംഗങ്ങള്‍ക്ക് മൊത്തം കേസില്‍ പങ്കുണ്ടെന്ന വിവരങ്ങളാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്നത്. ഉത്രയുടെ സ്വര്‍ണം കുഴിച്ചിട്ടതില് കുടുംബത്തിലെ മറ്റുള്ളവര്‍ക്കും പങ്കുണ്ടെന്ന സൂരജിന്റെ അച്ഛന് സുരേന്ദ്രന് മൊഴിനല്‍കിയിരുന്നു. ഇതിന് പിന്നാലെ സൂരജിന്റെ അമ്മയെയും സഹോദരിയെയും പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തിരുന്നു.
Recommended Video
എന്നാല്‍ ഇതിനിടെ കേസില്‍ നിന്ന് രക്ഷിക്കാന്‍ സൂരജിന്റെ അച്ഛന് സുരേന്ദ്രന് അഞ്ചലിലെ പ്രാദേശിക നേതാക്കളെ സമീപിച്ചതായി സൂചന. കേസില്‍ സൂരജിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുമ്പാണ് ഇയാള്‍ മകനെ രക്ഷിക്കാന്‍ നേതാക്കളെ സമീപിച്ചത്. കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് മകന് മാനസിക പീഡനം, എന്നിവ ഉണ്ടാക്കരുതെന്ന ആവശ്യമാണ് നേതാക്കള്‍ ഉന്നയിച്ചത്. വിശദാംശങ്ങളിലേക്ക്...

സുഹൃത്ത് മുഖാന്തരം
സൂരജിന്റെ അച്ഛന് സുരേന്ദ്രനൊപ്പം വിദേശത്ത് ഒമ്പത് വര്‍ഷം ജോലി ചെയ്തിരുന്ന സുഹൃത്തുവഴിയാണ് പ്രദേശിക നേതാക്കളെ സമീപിച്ചത്. കേസില്‍ ഇടപെടാമെന്നായിരുന്നു നേതാക്കള്‍ ആദ്യം സമ്മതിച്ചത്. എന്നാല്‍ കേസിന് മാധ്യമശ്രദ്ധ നേടിയും ഇത്ര ഗൗരവമുള്ളതാണെന്നും ബോധ്യമായതോടെ നേതാക്കള്‍ പിന്മാറുകയായിരുന്നു. കേസില്‍ കൊടും ക്രൂരതയാണ് കുടുംബം അടക്കമുള്ളവര്‍ ചെയ്തിരിക്കുന്നത്. ഇതെല്ലാം അറിഞ്ഞതോടെ പ്രശ്നത്തില്‍ ഇടപെടാന്‍ ശ്രമി്ച നേതാക്കളുടെയും സുഹൃത്തിന്റെയും ഞെട്ടല്‍ മാറിയിട്ടില്ല.

പറഞ്ഞുവിശ്വസിപ്പിച്ചു
ഉത്ര മരിച്ചതുമായി ബന്ധപ്പെട്ട് സൂരജും കുടുംബാംഗങ്ങളും നിരപരാധികളാണെന്നായിരുന്നു സുരേന്ദ്രന് നേതാക്കളെയും സൂഹൃത്തുക്കളെയും പറഞ്ഞ് വിശ്വസിപ്പിച്ചത്. മരണാനന്തര കര്‍മ്മം കഴിയുന്നതിന് മുമ്പ് ഉത്രയുടെ മാതാപിതാക്കള്‍ സ്വര്‍ണത്തിന്റെ കാര്യം പറഞ്ഞ് ബുദ്ധിമുട്ടിക്കുകയാണെന്നും സുരേന്ദ്രന് നേതാക്കളെ പറഞ്ഞ് വിശ്വസിപ്പിച്ചു. ഇത്രമാത്രമല്ല, സൂരജിന്റെ കുഞ്ഞിനെ വിട്ടുനല്‍കാനുള്ള എല്ലാ സഹായവും ചെയ്യണമെന്നും സുരേന്ദ്രന് നേതാക്കളോട് ആവശ്യപ്പെട്ടു. സുരേന്ദ്രന് പറഞ്ഞ കാര്യങ്ങള്‍ എല്ലാം സ്ത്യമാണന്ന് കരുതിയാണ് നേതാക്കളും സുഹൃത്തും ഇടപെട്ടത്.

കസ്റ്റഡിയില്‍
അതേസമയം, കേസില്‍ ഇന്നലെ സൂരജിന്റെ അമ്മ രേണുകയെയും സഹോദരി സൂര്യയെും ഇന്നലെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തിരുന്നു. മണിക്കൂറുകളോളം ചോദ്യം ചെയ്തതിന് ശേഷം അവരെ ഇന്നലെ വൈകുന്നേരത്തോടെ പൊലീസ് വിട്ടയച്ചിരുന്നു. സുരജിന്റെ അമ്മ ആദ്യം പൊലീസിന് മുന്നില്‍ കരച്ചില് മാത്രമായിരുന്നു. എന്നാല്‍ സദോദരി സൂര്യയ്ക്ക് ഭാവ വ്യത്യാസങ്ങളൊന്നുമില്ല. ഉത്രയുടെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് സൂരജിന്റെ അമ്മയും സഹോദരിയുമാണെന്നാണ് ഉത്രയുടെ കുടുംബം ആരോപിക്കുന്നത്.

സുരേന്ദ്രന് കസ്റ്റഡിയില്‍
കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത സൂരജിന്റെ അച്ഛന് സുരേന്ദ്രനെ മൂന്ന് ദിവസത്തെ കസ്റ്റഡിയിലാണ് പൊലീസ് വിട്ടിരിക്കുന്നത്. അച്ഛന് എല്ലാം അറിയാമെന്ന് സൂരജിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുരേന്ദ്രന്റെ അറസ്റ്റ്. തെളിവ് നശിപ്പിക്കല്‍, ഗാര്‍ഹിക പീഡനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പിന്നാലെ വീടിന്റെ പുറകുവശത്തെ റബ്ബര്‍ തോട്ടത്തിലെ ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ കുഴിച്ചിട്ടത് അടക്കം സുരേന്ദ്രന് പൊലീസിന് കാട്ടിക്കൊടുത്തിരുന്നു.

രേണുകയേയും സൂര്യയേയും വിട്ടയച്ചു
ഇരുവരേയും ഒരുമിച്ച് ഇരുത്തിയും പിന്നീട് സൂരജിനൊപ്പവും അന്വേഷണ സംഘം ചോദ്യം ചെയ്യും. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവില്‍ രേണുകയേയും സൂര്യയേയും പോലീസ് വിട്ടയച്ചു. ഇവരെ വീണ്ടും ചോദ്യം ചെയ്യലിന് വിളിപ്പിക്കും. അതേസമയം സുരേന്ദ്രനുമായി നാളെ അന്വേഷണ സംഘം വിവിധ സ്ഥലങ്ങളില്‍ തെളിവെടുപ്പ് നടത്തും. ഉത്രയുടെ കൊലപാതകത്തിന് പിന്നില്‍ സൂരജിന്റെ കുടുംബത്തിന്റെ ഗൂഢാലോചന ഉണ്ടോ എന്നാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications