കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂരജിനെ രക്ഷിക്കാൻ രാഷ്ട്രീയ നീക്കം; നിരപരാധിയാണെന്ന് വിശ്വസിപ്പിച്ചു, നേതാക്കൾക്ക് മുട്ടൻപണി..!!

Google Oneindia Malayalam News

കൊല്ലം: കേരളത്തെ ഞെട്ടിച്ചുകൊണ്ടാണ് ഉത്ര കൊലക്കേസിലെ ഓരോ രഹസ്യങ്ങളും ചുരുളഴിയുന്നത്. ഉത്രയെ കൊലപ്പെടുത്തിയത് സൂരജ് മാത്രമാണെന്നാണ് ആദ്യ ഘട്ടത്തില്‍ കരുതിയത്. എന്നാല്‍ കുടുംബാംഗങ്ങള്‍ക്ക് മൊത്തം കേസില്‍ പങ്കുണ്ടെന്ന വിവരങ്ങളാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്നത്. ഉത്രയുടെ സ്വര്‍ണം കുഴിച്ചിട്ടതില്‍ കുടുംബത്തിലെ മറ്റുള്ളവര്‍ക്കും പങ്കുണ്ടെന്ന സൂരജിന്റെ അച്ഛന്‍ സുരേന്ദ്രന്‍ മൊഴിനല്‍കിയിരുന്നു. ഇതിന് പിന്നാലെ സൂരജിന്റെ അമ്മയെയും സഹോദരിയെയും പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തിരുന്നു.

Recommended Video

cmsvideo
Uthra Case: സൂരജിനെ രക്ഷിക്കാന്‍ രാഷ്ട്രീയ നീക്കം | Oneindia Malayalam

എന്നാല്‍ ഇതിനിടെ കേസില്‍ നിന്ന് രക്ഷിക്കാന്‍ സൂരജിന്റെ അച്ഛന്‍ സുരേന്ദ്രന്‍ അഞ്ചലിലെ പ്രാദേശിക നേതാക്കളെ സമീപിച്ചതായി സൂചന. കേസില്‍ സൂരജിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുമ്പാണ് ഇയാള്‍ മകനെ രക്ഷിക്കാന്‍ നേതാക്കളെ സമീപിച്ചത്. കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് മകന് മാനസിക പീഡനം, എന്നിവ ഉണ്ടാക്കരുതെന്ന ആവശ്യമാണ് നേതാക്കള്‍ ഉന്നയിച്ചത്. വിശദാംശങ്ങളിലേക്ക്...

സുഹൃത്ത് മുഖാന്തരം

സുഹൃത്ത് മുഖാന്തരം

സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനൊപ്പം വിദേശത്ത് ഒമ്പത് വര്‍ഷം ജോലി ചെയ്തിരുന്ന സുഹൃത്തുവഴിയാണ് പ്രദേശിക നേതാക്കളെ സമീപിച്ചത്. കേസില്‍ ഇടപെടാമെന്നായിരുന്നു നേതാക്കള്‍ ആദ്യം സമ്മതിച്ചത്. എന്നാല്‍ കേസിന് മാധ്യമശ്രദ്ധ നേടിയും ഇത്ര ഗൗരവമുള്ളതാണെന്നും ബോധ്യമായതോടെ നേതാക്കള്‍ പിന്മാറുകയായിരുന്നു. കേസില്‍ കൊടും ക്രൂരതയാണ് കുടുംബം അടക്കമുള്ളവര്‍ ചെയ്തിരിക്കുന്നത്. ഇതെല്ലാം അറിഞ്ഞതോടെ പ്രശ്‌നത്തില്‍ ഇടപെടാന്‍ ശ്രമി്ച നേതാക്കളുടെയും സുഹൃത്തിന്റെയും ഞെട്ടല്‍ മാറിയിട്ടില്ല.

പറഞ്ഞുവിശ്വസിപ്പിച്ചു

പറഞ്ഞുവിശ്വസിപ്പിച്ചു

ഉത്ര മരിച്ചതുമായി ബന്ധപ്പെട്ട് സൂരജും കുടുംബാംഗങ്ങളും നിരപരാധികളാണെന്നായിരുന്നു സുരേന്ദ്രന്‍ നേതാക്കളെയും സൂഹൃത്തുക്കളെയും പറഞ്ഞ് വിശ്വസിപ്പിച്ചത്. മരണാനന്തര കര്‍മ്മം കഴിയുന്നതിന് മുമ്പ് ഉത്രയുടെ മാതാപിതാക്കള്‍ സ്വര്‍ണത്തിന്റെ കാര്യം പറഞ്ഞ് ബുദ്ധിമുട്ടിക്കുകയാണെന്നും സുരേന്ദ്രന്‍ നേതാക്കളെ പറഞ്ഞ് വിശ്വസിപ്പിച്ചു. ഇത്രമാത്രമല്ല, സൂരജിന്റെ കുഞ്ഞിനെ വിട്ടുനല്‍കാനുള്ള എല്ലാ സഹായവും ചെയ്യണമെന്നും സുരേന്ദ്രന്‍ നേതാക്കളോട് ആവശ്യപ്പെട്ടു. സുരേന്ദ്രന്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം സ്ത്യമാണന്ന് കരുതിയാണ് നേതാക്കളും സുഹൃത്തും ഇടപെട്ടത്.

കസ്റ്റഡിയില്‍

കസ്റ്റഡിയില്‍

അതേസമയം, കേസില്‍ ഇന്നലെ സൂരജിന്റെ അമ്മ രേണുകയെയും സഹോദരി സൂര്യയെും ഇന്നലെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തിരുന്നു. മണിക്കൂറുകളോളം ചോദ്യം ചെയ്തതിന് ശേഷം അവരെ ഇന്നലെ വൈകുന്നേരത്തോടെ പൊലീസ് വിട്ടയച്ചിരുന്നു. സുരജിന്റെ അമ്മ ആദ്യം പൊലീസിന് മുന്നില്‍ കരച്ചില്‍ മാത്രമായിരുന്നു. എന്നാല്‍ സദോദരി സൂര്യയ്ക്ക് ഭാവ വ്യത്യാസങ്ങളൊന്നുമില്ല. ഉത്രയുടെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് സൂരജിന്റെ അമ്മയും സഹോദരിയുമാണെന്നാണ് ഉത്രയുടെ കുടുംബം ആരോപിക്കുന്നത്.

സുരേന്ദ്രന്‍ കസ്റ്റഡിയില്‍

സുരേന്ദ്രന്‍ കസ്റ്റഡിയില്‍

കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനെ മൂന്ന് ദിവസത്തെ കസ്റ്റഡിയിലാണ് പൊലീസ് വിട്ടിരിക്കുന്നത്. അച്ഛന് എല്ലാം അറിയാമെന്ന് സൂരജിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുരേന്ദ്രന്റെ അറസ്റ്റ്. തെളിവ് നശിപ്പിക്കല്‍, ഗാര്‍ഹിക പീഡനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പിന്നാലെ വീടിന്റെ പുറകുവശത്തെ റബ്ബര്‍ തോട്ടത്തിലെ ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ കുഴിച്ചിട്ടത് അടക്കം സുരേന്ദ്രന്‍ പൊലീസിന് കാട്ടിക്കൊടുത്തിരുന്നു.

രേണുകയേയും സൂര്യയേയും വിട്ടയച്ചു

രേണുകയേയും സൂര്യയേയും വിട്ടയച്ചു

ഇരുവരേയും ഒരുമിച്ച് ഇരുത്തിയും പിന്നീട് സൂരജിനൊപ്പവും അന്വേഷണ സംഘം ചോദ്യം ചെയ്യും. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവില്‍ രേണുകയേയും സൂര്യയേയും പോലീസ് വിട്ടയച്ചു. ഇവരെ വീണ്ടും ചോദ്യം ചെയ്യലിന് വിളിപ്പിക്കും. അതേസമയം സുരേന്ദ്രനുമായി നാളെ അന്വേഷണ സംഘം വിവിധ സ്ഥലങ്ങളില്‍ തെളിവെടുപ്പ് നടത്തും. ഉത്രയുടെ കൊലപാതകത്തിന് പിന്നില്‍ സൂരജിന്റെ കുടുംബത്തിന്റെ ഗൂഢാലോചന ഉണ്ടോ എന്നാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്.

 പൊട്ടിക്കരഞ്ഞ് സൂരജിന്റെ അമ്മ രേണുക, കൂസാതെ പെങ്ങൾ സൂര്യ! ഉത്ര കൊലക്കേസ് ചുരുളഴിയുന്നു! പൊട്ടിക്കരഞ്ഞ് സൂരജിന്റെ അമ്മ രേണുക, കൂസാതെ പെങ്ങൾ സൂര്യ! ഉത്ര കൊലക്കേസ് ചുരുളഴിയുന്നു!

ഷീബ കൊലപാതകവും അന്വേഷണം ബന്ധുക്കളിലേക്ക്; ഫോണ്‍ കണ്ടെത്തി; നിര്‍ണ്ണായകംഷീബ കൊലപാതകവും അന്വേഷണം ബന്ധുക്കളിലേക്ക്; ഫോണ്‍ കണ്ടെത്തി; നിര്‍ണ്ണായകം

English summary
Kollam: Uthra Snake Bite Murder Case, Father approached local politicians to Save Sooraj
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X