കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്രയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു,കുടുംബം അക്കാര്യം ആവശ്യപ്പെട്ടതോടെ കൊല്ലാൻ തീരുമാനിച്ചു

Google Oneindia Malayalam News

കൊല്ലം: അഞ്ചലില്‍ യുവതിയെ പാമ്പിനെ കൊണ്ടു കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് സൂരജിനെയും കൂട്ടുപ്രതി പാമ്പ് സുരേഷിനെയും രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്രയെ കൊലപ്പെടുത്തിയത് താനാണെന്ന് സൂരജ് സമ്മതിക്കുകയും ചെയ്തിരുന്നു. കേസില്‍ ഇപ്പോള്‍ ഞെട്ടിക്കുന്ന കാര്യങ്ങളാണ് സൂരജ് പൊലീസിന് മൊഴിനല്‍കിയിരിക്കുന്നത്. ഉത്രയെ കൊലപ്പെടുത്തിയതിന്റെ പ്രധാന കാരണവും സൂരജ് പൊലീസിനോട് വിശദീകരിച്ചു. ഉത്രയുടെ കൊലയില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നായിരുന്നു തുടക്കത്തില്‍ സൂരജ് പോലീസിനോട് പറഞ്ഞത്. എന്നാല്‍ പോലീസിന്റെ ചില നിര്‍ണായക ചോദ്യങ്ങളാണ് സൂരജിനെ കുടുക്കിയത്. ഉത്രയുടെ കുടുബം വിവാഹമോചനം ആവശ്യപ്പെട്ടതോടെയാണ് കൊല്ലാന്‍ പദ്ധതിയിട്ടതെന്ന് സൂരജ് പൊലീസിനോട് വെളിപ്പെടുത്തി.

പീഡനം

പീഡനം

വിവാഹം കഴിഞ്ഞതിന് ശേഷം ഉത്രയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന് സൂരജ് പൊലീസിനോട് വെളിപ്പെടുത്തി. പിന്നീട് വിവാഹ മോചനം വേണമെന്ന് ഉത്രയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് കൊല്ലാന്‍ പദ്ധതി തയ്യാറാക്കിയതെന്ന് സൂരജ് പറഞ്ഞു. 2020 ജനുവരി മാസത്തിലാണ് ഉത്രയുടെ കുടുംബം വിവാഹമോചനത്തിനായി സൂരജിനെ സമീപിച്ചത്.

സാമ്പത്തിക ചൂഷണം

സാമ്പത്തിക ചൂഷണം

ഉത്രയുടെ കുടുംബം വിവാഹമോചനത്തിന്റെ വക്കിലെത്താനുള്ള പ്രധാന കാരണം, സൂരജിന്റെ സാമ്പത്തിക ചൂഷണവും ഉപദ്രവവുമായിരുന്നു. പീഡനം വര്‍ദ്ധിച്ചതോടെ കുടുംബം സൂരജിന്റെ വീട്ടില്‍ എത്തി ഉത്രയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവരാന്‍ ജനുവരയില്‍ എത്തിയിരുന്നു. എന്നാല്‍ ഇനി പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന സൂരജിന്റെ ഉറപ്പിന്‍മേല്‍ അവര്‍ മടങ്ങുകയായിരുന്നു. ഇതോടെ ഉത്രയെ അവസാനിപ്പിക്കാനുള്ള പദ്ധതി സൂരജ് തയ്യാറാക്കുകയായിരുന്നു.

പണവും സ്വര്‍ണവും

പണവും സ്വര്‍ണവും


വിവാഹ മോചനം നേടിയാല്‍ ഉത്രയുടെ കുടുംബം വിവാഹത്തിന് നല്‍കിയ സ്വര്‍ണവും പണവും എല്ലാം തിരികെ നല്‍കേണ്ടിവരുമെന്ന് സൂരജിന് അറിയാമായിരുന്നു. എന്നാല്‍ ഉത്ര കൊല്ലപ്പെട്ടാല്‍ ഇതൊന്നും തിരിച്ചുനല്‍കേണ്ടതില്ല. ഇതോടെയാണ് ഉത്രയെ കൊന്ന് കുഞ്ഞിലൂടെ കൂടുതല്‍ പണം സ്വന്തമാക്കാമെന്ന് സൂരജ് തീരുമാനിച്ചത്.

കുഞ്ഞിന്റെ പേര് പറഞ്ഞ്

കുഞ്ഞിന്റെ പേര് പറഞ്ഞ്

ഉത്ര മരിച്ചു കഴിഞ്ഞാല്‍ കുഞ്ഞ് തന്നോടൊപ്പം ഉണ്ടായാല്‍ കുടുംബത്തില്‍ നിന്ന് ഈ പേരും പറഞ്ഞ് കൂടുതല്‍ പണം സ്വന്തമാക്കാമെന്ന് സൂരജ് ലക്ഷ്യമിട്ടിരുന്നു. ഉത്രയുടെ മരണം എത്രയും പെട്ടെന്ന് ഉറപ്പാക്കാന്‍ വലിയ ആസൂത്രണമാണ് സൂരജ് നടത്തിയത്. കേസില്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുന്നതിന് ശക്തമായ തെളിവുകളാണ് അന്വേഷണ സംഘം ശേഖരിച്ചുവരുന്നത്. കേസില്‍ ശാസ്ത്രീയ തെളിവുകള്‍ക്ക് വേണ്ടി കടിച്ച പാമ്പിന്റെ ജഡം പോസ്റ്റ് മോര്‍ട്ടം നടത്തുന്നതിനുള്ള നടപടികളിലേക്കും അന്വേഷണ സംഘം കടന്നിരിക്കുകയാണ്.

Recommended Video

cmsvideo
evidence against sooraj in uthra case | Oneindia Malayalam
പാമ്പിന്റെ പോസ്റ്റുമാര്‍ട്ടം

പാമ്പിന്റെ പോസ്റ്റുമാര്‍ട്ടം

ഉത്ര മരിക്കുന്നതിന് മുമ്പും സമാനമായ പാമ്പ് കടിയേറ്റ സംഭവം ഉണ്ടായതാണ് മരണത്തില്‍ ദുരൂഹത വര്‍ദ്ധിപ്പിച്ചത്. കൂടാതെ മരണത്തിന് ശേഷം ഭര്‍ത്താവ് സൂരജിന്റെ പെരുമാറ്റവും കുടുക്കാന്‍ കാരണമായി. ഇതിനിടെ അഞ്ചല്‍ ഉത്ര കേസില്‍ പാമ്പിന്റെ പോസ്റ്റുമാര്‍ട്ടം ഇന്നലെ ഉച്ചയോടെ പൂര്‍ത്തിയായി. പുറത്തെടുത്ത് പാമ്പില്‍ നിന്നും നിര്‍ണായക തെളിവുകളാണ് ലഭിച്ചതെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. പാമ്പിന്റെ എല്ല്, പല്ല്, തലച്ചോര്‍ എന്നിവ ശേഖരിച്ചിട്ടുണ്ട്.

English summary
Kollam: Uthara Snake Bite Murder Case, Uthra was physically and mentally tortured by sooraj
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X