Get Updates
Get notified of breaking news, exclusive insights, and must-see stories!

സൂരജിന്റെ കുടുംബം മുഴുവൻ കുടുങ്ങും;ഉത്രയുടെ അച്ഛന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ,വീണ്ടും ട്വിസ്റ്റ്

കൊല്ലം: അഞ്ചലില്‍ നടന്ന ഇത്ര കൊലക്കേസില്‍ ഞെട്ടിക്കുന്ന വഴിത്തിരിവായിരുന്നു ഇന്നലെ സംഭവിച്ചത്. കേസില്‍ പ്രതിസ്ഥാനത്തുള്ളു സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിലാണ് പൊലീസ് സൂരജിന്റെ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇപ്പോഴിതാ കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ഉത്രയുടെ പിതാവ് വിജയസേനന്‍. ഉത്രയുടെ കൊലപാതകത്തിന് പിന്നില്‍ സഹോദരിയ്ക്കും അമ്മയ്ക്കും പങ്കുണ്ടെന്ന തെളിയിക്കുന്ന കാര്യങ്ങളാണ് ഉത്രയുടെ പിതാവ് വെളിപ്പെടുത്തിയിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്...

അമ്മയ്ക്കും സഹോദരിക്കും

അമ്മയ്ക്കും സഹോദരിക്കും

സൂരജിന്റെ അമ്മയും സഹോദരിയും അറിയാതെ ഒന്നും നടക്കില്ലന്ന് ഉത്രയുടെ പിതാവ് വിജയസേനന്‍ പറയുന്നു. സൂരജിന്റെ വീടിന്റെ പുറകു വശത്തെ റബ്ബര്‍ തോട്ടത്തില്‍ നിന്നും കഴിഞ്ഞ ദിവസം മുപ്പത്തി ഏഴര പവന്‍ സ്വര്‍ണമാണ് കണ്ടെത്തിയത്. ഉത്രയുടെ കൂടുതല്‍ സ്വര്‍ണം ഇനിയും കണ്ടെത്താനുണ്ടെന്ന് വിജയസേനന്‍ പറഞ്ഞു. സ്വര്‍ണം കുഴിച്ചിട്ടതിലും കുടുംബാംഗങ്ങള്‍ക്ക് പങ്കുണ്ട്. ഭാര്യയെയും മകളെയും രക്ഷിക്കാനാണ് സൂരജിന്റെ അച്ഛന്റെ ശ്രമമെന്നും പിതാവ് പറഞ്ഞു.

രക്ഷപ്പെടുത്താന്‍ ശ്രമം

രക്ഷപ്പെടുത്താന്‍ ശ്രമം

സുരജിന്റെ അച്ഛന്‍ എല്ലാം മറച്ചുവയ്ക്കുന്നതിന് പിന്നില്‍ ഭാര്യയെയും മകളെയും രക്ഷിക്കാന്‍ വേണ്ടിയാണ്. ഇപ്പോള്‍ പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ പൂര്‍ണ തൃപ്തിയാണുള്ളതെന്നും വിജയസേനന്‍ പറഞ്ഞു. അതേസമയം, ഉത്രയുടെ പിതാവിന്റെ വെളിപ്പെടുത്തല്‍ കേസില്ഡ വന്‍ വഴിത്തിരിവാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിനിടെ സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റിലായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. രണ്ട് പേരോടും ക്രൈം ബ്രാഞ്ച് ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇന്നലെ വൈകീട്ടോടെയാണ് സൂരജിന്റെ അച്ഛന്‍ അറസ്റ്റിലായത്.

Recommended Video

cmsvideo
    ഉത്ര വധം; സൂരജിന്റെ അമ്മയും സഹോദരിയും കസ്റ്റഡിയില്‍ : Oneindia Malayalam
    മകളെ പോലെ

    മകളെ പോലെ

    ഉത്രയുടെ മരണത്തില്‍ സൂരജിന്റെ കുടുംബത്തിനും പങ്കുണ്ടെന്ന സംശയം നേരത്തെ മുതല്‍ക്കേ തന്നെ ഉയര്‍ന്ന് വന്നിരുന്നു. കഴിഞ്ഞ ദിവസം സൂരജിന്റെ അച്ഛന്‍ സുരേന്ദ്രന്‍, അമ്മ രേണുക, സഹോദരി സൂര്യ എന്നിവരില്‍ നിന്നും പോലീസ് മൊഴി എടുത്തിരുന്നു. ഉത്രയോട് മകളോടെന്ന പോലെ സ്നേഹം ആയിരുന്നുവെന്നും ഉത്രയെ കൊന്നുവെങ്കില്‍ കൊലയാളി ശിക്ഷ അര്‍ഹിക്കുന്നു എന്നുമാണ് സുരേന്ദ്രന്‍ പോലീസിനോട് പറഞ്ഞത്.

    മദ്യപിച്ചെത്തി

    മദ്യപിച്ചെത്തി

    എന്നാല്‍ പൊലീസിന് ലഭിച്ച വിവരം മറ്റൊന്നായിരുന്നു. സ്ഥിരമായി മദ്യപിച്ചെത്തുന്ന സുരേന്ദ്രന്‍ ഉത്രയെ അസഭ്യം പറയാറുണ്ടായിരുന്നു എന്ന് പൊലീസിന് വിവരം ലഭിച്ചു. സുരേന്ദ്രനെ കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം ചോദ്യം ചെയ്തതിന് ശേഷമാണ് ഉത്ര കൊലക്കേസിലെ രഹസ്യങ്ങള്‍ ചുരുളഴിഞ്ഞ് തുടങ്ങിയത്. അച്ഛന് എല്ലാം അറിയാം എന്ന് സൂരജ് മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു വിശദമായ ചോദ്യം ചെയ്യല്‍.

    സഹോദരിയും കുടുങ്ങും

    സഹോദരിയും കുടുങ്ങും

    അതേസമയം, പ്രതിക്ക് ഒളിച്ചിരിക്കാന്‍ സൗകര്യമൊരുക്കിയ സഹോദരിയുടെ സുഹൃത്തിനെ കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്തിരുന്നു. ഇയാള്‍ കുടുങ്ങുമെന്ന് സൂചനയുണ്ട്. സൂരജിന് ഒളിവില്‍ പോകാന്‍ സൗകര്യമൊരുക്കിയത് സഹോദരി സൂര്യാണെന്നതിനുള്ള തെളിവും ലഭിച്ചിട്ടുണ്ട്. അതേസമയം സൂരജിന്റെ അച്ഛന്‍ വാഹനം വാങ്ങാനായി ഉത്തരയുടെ സ്വര്‍ണം എടുത്തിരുന്നതായും മൊഴി നല്‍കിയിട്ടുണ്ട്. ഇതെല്ലാം ഇവര്‍ക്കെതിരെയുള്ള ശക്തമായ തെളിവുകളാണ്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+