വിസ്മയ കേസ്: കിരണിന്റെ പിതാവിനും അനന്തരവനും കൂറുമാറ്റം: സാക്ഷി വിസ്താരം പൂർത്തിയായി
കൊല്ലം: വിസ്മയ കേസിൽ പ്രോസിക്യൂഷന്റെ സാക്ഷി വിസ്താരം പൂർത്തിയായി. പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 41 സാക്ഷികളെയാണ് വിസ്തരിച്ചത്. കേസില്‍ അഞ്ച് സാക്ഷികൾ കൂറുമാറി. മാസം 25 ന് കേസ് കോടതി വീണ്ടും പരിഗണിക്കും.
പ്രതി കിരൺ കുമാറിന്റെ പിതാവും പിതാവിന്റെ അനന്തരവനടക്കമുള്ള സാക്ഷികളുമാണ് കൂറുമാറിയത്. കേസില്‍ 118 രേഖകളും 12 തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കി.
വിചാരണ പൂര്‍ത്തിയായി അടുത്ത മാസം തന്നെ വിധിയുണ്ടാവുമെന്നാണ് സൂചന. വിസ്മയ കേസില്‍ ജനുവരി 10 നാണ് വിചാരണ ആരംഭിച്ചത്. വിചാരണ അതിവേഗം പൂർത്തിയാവുമെന്നാണ് വിവരം.

അതേസമയം, വിസ്‌മയ ആത്‍മഹത്യ ചെയ്‌ത കേസിൽ ഭർത്താവ് കിരൺ കുമാറിന് സുപ്രീം കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. പ്രതിയുടെ ജാമ്യം നീതിയുക്‌തമായ വിചാരണയ്‌ക്ക് വഴിയൊരുക്കും എന്നായിരുന്നു പ്രതി ഭാഗം വ്യക്തമാക്കിയത്. എന്നാല്‍, ജാമ്യം ഒരുതരത്തിലും വിചാരണയെ ബാധിക്കില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍ പറഞ്ഞിരുന്നു.
'കെസിയും താനും നല്ലബന്ധം';'പാര്‍ട്ടിക്ക് വേണ്ടി രാവും പകലും ഓടുന്നു'; കെസിയെ പൊക്കി കെ.സുധാകരൻ

കേസിൽ പ്രതിയായ കിരണ്‍കുമാര്‍ ഇക്കഴിഞ്ഞ മാർച്ച് 4 - നാണ് ജയിൽ മോചിതനായത്. ഭർത്താവായ കിരണിന്റെ സ്ത്രീധന പീഡനത്തെ തുടര്‍ന്നാണ് കൊല്ലം നിലമേല്‍ സ്വദേശിനിയായ വിസ്മയ ആത്മഹത്യ ചെയ്തത്. സുപ്രീംകോടതിയായിരുന്നു കിരണിന് ജാമ്യം അനുവദിച്ചിരുന്നത്. കൊല്ലം ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ കേസിന്റെ വിചാരണ അവസാന ഘട്ടത്തിലാണ്. ഇതിന് പിന്നാലെ ആയിരുന്നു കിരണ്‍കുമാര്‍ ജയില്‍മോചിതൻ ആയിരുന്നത്.

അതേസമയം, താൻ തെറ്റ് ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും ജയിൽ മോചിതനായ ശേഷം കിരൺ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മൊബൈല്‍ ഫോൺ ഉള്‍പ്പെടെ കെട്ടിച്ചമച്ച തെളിവുകളാണ് കേസിൽ ഉളളതെന്നും കിരണ്‍ വ്യക്തമാക്കിയിരുന്നു. കിരണിന്റെ ശൂരനാട് പോരുവഴിയിലെ വീടിന്റെ ശുചി മുറിയിലാണ് വിസ്മയ തൂങ്ങി മരിച്ചത്. 2021 ജൂൺ 21 നായിരുന്നു സംഭവം നടന്നത്. സ്ത്രീധനപീഡനം,. ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ വിവിധ വകുപ്പുകളാണ് കിരൺകുമാറിന് എതിരെ ചുമത്തിയ കുറ്റങ്ങൾ.

വിസ്‌മയ ആത്‍മഹത്യ ചെയ്‌തതിന് പിന്നാലെ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്‌ഥനായിരുന്ന ഭർത്താവ് കിരൺ കുമാറിനെ സർക്കാർ പിരിച്ചു വിട്ടിരുന്നു. എന്നാൽ, വിസ്മയയുടേത് സ്ത്രീധന പീഡനത്തെ തുടർന്നുള്ള ആത്മഹത്യയെന്നാണ് കുറ്റപത്രം പറയുന്നത്. ആത്മഹത്യ പ്രേരണയടക്കം 9 വകുപ്പുകൾ ചുമത്തിയാണ് കുറ്റുപത്രം നൽകിയിരുന്നു. വിസ്മയയുടേത് ആത്മഹത്യ തന്നെയെന്ന് ബോധ്യപ്പെട്ടതായി കൊല്ലം റൂറൽ എസ് പി കെ ബി രവി നേരത്തെ പറഞ്ഞിരുന്നു.

500 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചിരുന്നു. ഡിജിറ്റൽ തെളിവുകൾ നന്നായി തിരിച്ചെടുക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് ഡി വൈ എസ്പി രാജ് കുമാർ അവകാശപ്പെട്ടിരുന്നു. കേസിൽ മാധ്യമങ്ങളുടെ പിന്തുണ പ്രശംസനീയമായിരുന്നുവെന്നും അന്ന് പൊലീസ് പറഞ്ഞിരുന്നു. അതേസമയം, ഏപ്രില്‍ അവസാനത്തോടെ കേസിന്റെ വിധി ഉണ്ടായേക്കും എന്നാണ് വിവരം.

അതേസമയം, പതിനഞ്ച്കാരിയെ തട്ടി കൊണ്ട് പോയി ബലാൽസംഗം ചെയ്ത കേസിൽ പ്രതിക്ക് ഇരുപത്തിയഞ്ച് കൊല്ലം കഠിന തടവും അറുപതിനായിരം രൂപ പിഴയും. കൊല്ലം വട്ടപ്പാറ പെരുംപുറം സ്വദേശി നൗഫലിനെയാണ് തിരുവനന്തപുരം അതിവേഗ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ഇരുപത്തിയഞ്ച് കൊല്ലം തടവിന് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും ആറ് മാസവും കൂടുതൽ തടവ് അനുഭവിക്കണം.
Recommended Video

പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയായിരുന്ന പെൺകുട്ടിയെ ഇൻസ്റ്റാഗ്രാം വഴിയാണ് പ്രതി പരിചയപ്പെട്ടത്. ഒരു ബുക്ക് നൽകാനെന്ന വ്യാജേന കുട്ടിയുടെ വീട്ടിൽ എത്തി വീട്ടുകാരെയും പരിചയപ്പെട്ടു. ഈ പരിചയം മുതലെടുത്ത് 2020 നവംബർ ഒന്നിന് പുലർച്ചെ ഒരു മണിക്ക് പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി വാതിൽ തുറക്കാൻ ഫോണിലൂടെ കുട്ടിയോട് ആവശ്യപ്പെട്ടു. കുട്ടി വിസമ്മതിച്ചപ്പോൾ നാട്ടുകാരെ വിളിച്ച് ഉണർത്തി അപമാനിക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തി. ഇതിൽ ഭയന്ന് കുട്ടി വാതിൽ തുറന്ന് കൊടുത്തപ്പോൾ മുറിക്കുള്ളിൽ കയറി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പുറത്ത് പറഞ്ഞാൽ വീട്ടുകാരെയടക്കം കൊല്ലുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications