കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിരണിന്റെ അച്ഛന്‍ ചോദിച്ചു മകള്‍ക്ക് എന്ത് കൊടുക്കുമെന്ന്, വെളിപ്പെടുത്തലുമായി വിസ്മയയുടെ പിതാവ്

Google Oneindia Malayalam News

കൊല്ലം: വിസ്മയയുടെ ദുരൂഹ മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പിതാവ് വിക്രമന്‍ പിള്ള. താന്‍ സ്ത്രീധനം കൊടുക്കാന്‍ നിര്‍ബന്ധിതനായെന്ന് വിക്രമന്‍ പിള്ള പറയുന്നു. കിരണിന്റെ അച്ഛനും മൂത്തച്ഛനുമാണ് അതിന് കാരണക്കാരെന്നും അദ്ദേഹം പറയുന്നു. ഇവരാണ് തന്നോട് സ്ത്രീധനം ചോദിച്ചതെന്നും വിസ്മയയുടെ പിതാവ് പറയുന്നു.

pic1

താന്‍ സ്ത്രീധനത്തിന് എതിരായിരുന്നു. എന്നിട്ടും തനിക്ക് സ്ത്രീധനം കൊടുക്കേണ്ടി വന്ന സാഹചര്യമുണ്ടായെന്ന് വിക്രമന്‍ പിള്ള പറയുന്നു. സ്ത്രീധനം എന്ന കാര്യത്തിനൊപ്പം നില്‍ക്കാന്‍ പാടില്ലായിരുന്നു. അതിനെതിരായിട്ടും താനത് ചെയ്തു. എന്റെ സ്വന്തം കാര്യം വന്നപ്പോള്‍ അത് ചെയ്യാതിരിക്കാന്‍ കഴിയാത്ത അവസ്ഥയായി പോയെന്ന് വിക്രമന്‍ പിള്ള പറയുന്നു.

pic2

കിരണ്‍ വീട്ടില്‍ വന്നത് തന്നെ സ്ത്രീധനം വേണ്ടെന്ന് പറഞ്ഞിട്ടായിരുന്നു. എന്നാല്‍ പിന്നീട് നടന്നത് അതൊന്നുമല്ല. വിവാഹത്തിന് മുമ്പ് ബന്ധുക്കളുമായി ഞാന്‍ അവരുടെ വീട്ടില്‍ പോയിരുന്നു. കിരണിന്റെ പിതാവ് ശിവദാന്‍ പിള്ളയും മൂത്തച്ഛന്‍ സദാശിവന്‍ പിള്ളയും ആ സമയത്ത് തന്നെ വീടിന് പിറകിലേക്ക് രഹസ്യമായി വിളിച്ച് കൊണ്ടുപോയി. മകള്‍ക്ക് എന്ത് കൊടുക്കുമെന്ന് ചോദിച്ചു. ഇതോടെയാണ് സ്ത്രീധനം കൊടുക്കാന്‍ താന്‍ തയ്യാറാകേണ്ടി വന്നതെന്നും വിക്രമന്‍ പിള്ള വെളിപ്പെടുത്തി.

pic3

ഒരേക്കര്‍ 20 സെന്റ് വസ്തുവും നൂറ് പവന്‍ സ്വര്‍ണവും പത്ത് ലക്ഷം രൂപയില്‍ താഴെയൊരു വണ്ടിയും കൊടുക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. എന്നാല്‍ ചടങ്ങില്‍ വെച്ച് ഇക്കാര്യങ്ങളൊന്നും താന്‍ പറഞ്ഞില്ല. പ്രശ്‌നങ്ങള്‍ ഉണ്ടായതെല്ലാം, സ്ത്രീധനത്തില്‍ പറഞ്ഞ കാറുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. ഈ വര്‍ഷം ജനുവരിയിലായിരുന്നു പ്രശ്‌നം വണ്ടിയുടെ പേരില്‍ തുടങ്ങിയത്. വണ്ടിക്ക് പെട്രോള്‍ മുതലാകുന്നില്ല. മൈലേജില്ലെന്നൊക്കെയായിരുന്നു പരാതി.

pic4

വണ്ടി വേഗം വിറ്റ് അതിന്റെ പണം തരണമെന്നായിരുന്നു കിരണിന്റെ ആവശ്യം. സിസി ഇട്ട് എടുത്ത വണ്ടിയാണ് വില്‍ക്കാനാവില്ലെന്ന് ഞാന്‍ പറഞ്ഞു. അതോടെയാണ് അവന്‍ മോളെ ഉപദ്രവിക്കാന്‍ തുടങ്ങിയത്. ഈയൊരു കാര്‍ മാത്രമായിരുന്നു പ്രശ്‌നം. സ്ത്രീധനത്തിന് എതിരായിട്ടും അത് കൊടുക്കേണ്ടി വന്നുവെന്ന കുറ്റബോധവും വിക്രമന്‍ നായര്‍ക്കുണ്ടായിരുന്നു.

Recommended Video

cmsvideo
Kerala announced new plans to stop domestic violence against women
pic5

ആര്‍ നിശാന്തിനി ഐപിഎസും വിഷയത്തില്‍ ശക്തമായി പ്രതികരിച്ചിട്ടുണ്ട്. സ്ത്രീകള്‍ ഇത്തരം വിഷയത്തില്‍ പരാതി കൊടുക്കാന്‍ തയ്യാറാവണമെന്ന് നിശാന്തിനി പറയുന്നു. നമ്മുടെ ജീവിതത്തില്‍ ആര്‍ക്കും അടിമയായി ജീവിക്കേണ്ട കാര്യമില്ല. ഒരു വീട്ടില്‍ പോയി ജീവിക്കാന്‍ പൈസ കൊടുക്കേണ്ട കാര്യമില്ല. കുടുംബത്തില്‍ സ്ത്രീക്കും പുരുഷനും തുല്യാവകാശമാണുള്ളത്. സമൂഹത്തെ തകര്‍ക്കുന്ന തലത്തില്‍ പുരുഷം പെരുമാറുകയാണെങ്കില്‍ അത് പരാതിപ്പെടേണ്ട വിഷയമാണെന്നും നിശാന്തിനി പറഞ്ഞു.

English summary
kollam vismaya case: father reveals kiran's father asks him dowry at family meet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X