കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിമാനത്തോടെ പറയും സ്ത്രീധനം വാങ്ങുകയുമില്ല കൊടുക്കുകയുമില്ല; സംസ്ഥാന കാമ്പയിനുമായി ഡിവൈഎഫ്‌ഐ

Google Oneindia Malayalam News

തിരുവനന്തപുരം: സ്ത്രീധനം വാങ്ങുന്നതിനും കൊടുക്കുന്നതിനെതിരെയും സംസ്ഥാന തലത്തില്‍ കാമ്പയിനുമായി ഡിവൈഎഫ്‌ഐ രംഗത്ത്. 'അഭിമാനത്തോടെ ഞാന്‍ പറയും സ്ത്രീധനം വാങ്ങുകയുമില്ല കൊടുക്കുകയുമില്ല എന്ന മുദ്രാവാക്യം വിളിച്ചുപറഞ്ഞാണ് കാമ്പയിന്‍. സ്ത്രീധനം ഒരു സാമൂഹ്യ തിന്മയാണ്. നിയമം മൂലം നിരോധിക്കപ്പെട്ടെങ്കിലും ഈ ദുരാചാരം ഇപ്പോഴും പെണ്‍കുട്ടികളുടെ ജീവനെടുത്തു കൊണ്ടിരിക്കുന്നു. അതിലേറെ പെണ്‍കുട്ടികളും അവരുടെ രക്ഷിതാക്കളും ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ക്ക് വിധേയരാക്കപ്പെടുന്നു. ഇതിന് അറുതി വരുത്തേണ്ട സമയമായെന്ന് ഡിവൈഎഫ്‌ഐ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

ഇനിയൊരു ജീവനും സ്ത്രീധനത്തിന്റെ പേരില്‍ പൊലിഞ്ഞുപോകരുത്. പെണ്‍കുട്ടികള്‍ വിവാഹകമ്പോളത്തിലെ ചരക്കല്ലെന്ന് നാം ഉറക്കെ പ്രഖ്യാപിക്കേണ്ടതുണ്ട്. നിയമങ്ങള്‍ ഇല്ലാഞ്ഞിട്ടല്ല, സമൂഹം തീരുമാനിക്കാത്തതുകൊണ്ടാണ് സ്ത്രീധനമെന്ന അപരിഷ്‌കൃത ആചാരം ഇന്നും തുടരുന്നത്.

kerala


ഒരു ആണും പെണ്ണും ഒരുമിച്ച് ജീവിക്കുന്നതില്‍ അളന്നുതൂക്കിയ പണത്തിനോ ആര്‍ഭാടത്തിനോ യഥാര്‍ത്ഥത്തില്‍ ഒരു സ്ഥാനവുമില്ല. സോഷ്യല്‍ സ്റ്റാറ്റസിന്റെ വികലമായ പൊതുബോധം എത്രപേരെയാണ് ആജീവനാന്തം കടക്കാരാക്കുന്നത്? ആര്‍ഭാടത്തിനും പണത്തിനും പെണ്ണിനെക്കാളും പരസ്പരബന്ധത്തെക്കാളും മൂല്യം നിശ്ചയിക്കുന്ന നടപ്പുരീതി എത്ര ജീവനാണ് അവസാനിപ്പിച്ചത്.

പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ എന്ത് നിലപാടെടുക്കും? ഗുപ്കാര്‍ സഖ്യ നേതാക്കള്‍ ശ്രീനഗറില്‍ യോഗം ചേരുന്നു; ചിത്രങ്ങള്‍

സ്ത്രീധനം സൃഷ്ടിച്ച വലിയ ദുരന്തങ്ങളെക്കുറിച്ചുമാത്രമാണ് നാം എപ്പോഴും സംസാരിക്കാറുള്ളത്. എന്നാല്‍ എരിഞ്ഞുജീവിക്കുന്ന പെണ്‍ജീവിതങ്ങള്‍, ഉരുകുന്ന രക്ഷകര്‍ത്താക്കള്‍ ഒട്ടേറെയാണ്. നമുക്കരികില്‍, നമ്മില്‍ പലരുടെയും വീട്ടില്‍ ഇതുപോലെ എത്രയോപേര്‍....ഇനി ഒരാള്‍ കൂടി സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ടില്ല എന്ന് നമുക്ക് തീരുമാനിക്കണം. രാഷ്ടീയ ഭേദമന്യേ മുഴുവന്‍ പേരോടും ഈ കാംപയിനില്‍ പങ്കാളികളാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു- ഡിവൈഎഫ്‌ഐ ഫേസ്ബുക്കില്‍ കുറിച്ചു.

മലയാളികളുടെ പ്രിയപ്പെട്ട നായിക; കനിഹയുടെ ചിത്രങ്ങൾ വൈറലാകുന്നു

Recommended Video

cmsvideo
Vismaya Case: Initial Postmortem Report Indicates As $uicide | Oneindia Malayalam

English summary
Kollam Vismaya Suicide Case: DYFI launches state level campaign against dowry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X