Get Updates
Get notified of breaking news, exclusive insights, and must-see stories!

ആല്‍ബത്തില്‍ അഭിനയിപ്പിക്കാനെന്ന പേരില്‍ ഖത്തറിലെത്തിച്ചു..കാഴ്ചവെച്ചത് 120ലധികം പേര്‍ക്ക്..!!!

കൊല്ലം: കൊല്ലം സ്വദേശിനിയായ യുവതിയെ ഖത്തറിലെത്തിച്ച് പീഡിപ്പിച്ചതായി പരാതി. വീഡിയോ ആല്‍ബത്തില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞാണ് യുവതിയെ ഖത്തറിലെത്തിച്ചതെന്നാണ് വിവരം.

Read Also: മോഹന്‍ലാല്‍ പെണ്‍വാണിഭ സംഘം തലവൻ...!! യുവാവിന്റെ വെളിപ്പെടുത്തലിന് പിന്നിലെ സത്യം ഇതാണ്..!!

Read Also: സുചി ലീക്ക്‌സിന് പിന്നാലെ മഡോണ ലീക്ക്‌സും ?? മഡോണ സെബാസ്റ്റ്യന്റെ പേരില്‍ ട്വിറ്റര്‍ പോസ്റ്റുകള്‍..!

യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്നാണ് യുവതി പറയുന്നത്. കൈരളി പീപ്പിള്‍ ടിവിയാണ് വാര്‍ത്ത പുറത്ത് വിട്ടത്.

ഖത്തറിലെത്തിച്ച് പീഡനം

കേരളത്തില്‍ ഒരു മാസത്തിനിടെ നാലോളം പീഡനക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതിന് പിന്നാലെയാണ് ഖത്തറില്‍ വെച്ച് മലയാളി യുവതി പീഡിപ്പിക്കപ്പെട്ട വാര്‍ത്തയും പുറത്ത് വരുന്നത്.

കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി

വീഡിയോ ആല്‍ബത്തില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് പ്രതികള്‍ യുവതിയെ ഖത്തറിലെത്തിച്ചത്. തുടര്‍ന്ന് യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി.

120ലധികം പേര്‍ക്ക് കാഴ്ചവെച്ചു

യുവതിയെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പീഡിപ്പിക്കുകയും 120ലധികം പേര്‍ക്ക് കാഴ്ചവെയ്ക്കുകയും ചെയ്തു. ഈ വീഡിയോ യൂട്യൂബ് വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി.

ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു

ഇത്തരത്തില്‍ ഭീഷണിപ്പെടുത്തിയാണ് പലര്‍ക്കായി കാഴ്ച വെച്ചത് എന്നും യുവതി പറയുന്നു. ഇവരുടെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ പലതവണ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും യുവതി പറയുന്നു.

ഭര്‍ത്താവ് ഉപേക്ഷിച്ചു

പീഡനം സംബന്ധിച്ച വിവരങ്ങള്‍ അറിഞ്ഞതോടെ ഇവരെ ഭര്‍ത്താവ് ഉപേക്ഷിച്ചു. കൊട്ടേഷന്‍ സംഘത്തിലുള്ളവരാണ് തന്നെ പീഡിപ്പിച്ചതെന്നും യുവതി വെളിപ്പെടുത്തുന്നു.

പോലീസിന് പരാതി

ബ്ലാ്ക്ക് മെയില്‍ ചെയ്ത് പീഡിപ്പിച്ച വിവരം ചൂണ്ടിക്കാട്ടി യുവതി പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. ഗുലാമി, അനില്‍ എന്നിവരാണ് ഇതിന് പിന്നിലെന്നാണ് യുവതിയുടെ ആരോപണം.

പോരാട്ടം തുടരും

ഇത്തരത്തില്‍ അഞ്ചോളം പെണ്‍കുട്ടികളെ ഈ സംഘം വിദേശത്ത് എത്തിച്ചിട്ടുണ്ടെന്നും യുവതി പറയുന്നു. നീതിക്കായുളള പോരാട്ടം തുടരുമെന്നും കൂടുതല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും യുവതി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+