കൊല്ലത്തെ പോലീസ് സ്‌റ്റേഷനില്‍ നിന്നും പോലീസുകാരന്റെ തൊപ്പിവെച്ച് പ്രതികളുടെ സെല്‍ഫി
സാജ് അലോഷ്യസ്, ടോണി ഫ്രാന്‍സിസ്, ബിജോ ബെന്‍ എന്നിവരാണ് സിവില്‍ പോലീസ് ഉദ്യോഗസ്ഥന്റെ തൊപ്പി ധരിച്ച് സെല്‍ഫിയെടുത്ത വിരുതന്മാര്‍.
കൊല്ലം: ശക്തികുളങ്ങര പോലീസ് സ്‌റ്റേഷനില്‍ നിന്നും പോലീസുകാരന്റെ തൊപ്പിവെച്ച് പ്രതികളെടുത്ത സെല്‍ഫി വിവാദമാകുന്നു. പെറ്റിക്കേസില്‍പ്പെട്ട മൂന്ന് യുവാക്കളാണ് സെല്‍ഫിയെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തത്. പരസ്യമായി മദ്യപിച്ചതിന് നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത പ്രതികളാണിവരെന്നാണ് റിപ്പോര്‍ട്ട്.
'ഫീലിങ് ഹാപ്പി ഫ്രെം കാവനാട് പൊലീസ് സ്‌റ്റേഷന്‍' എന്ന കുറിപ്പും ഫേസ്ബുക്ക് പോസ്റ്റിനൊപ്പമുണ്ട്. സാജ് അലോഷ്യസ്, ടോണി ഫ്രാന്‍സിസ്, ബിജോ ബെന്‍ എന്നിവരാണ് സിവില്‍ പോലീസ് ഉദ്യോഗസ്ഥന്റെ തൊപ്പി ധരിച്ച് സെല്‍ഫിയെടുത്ത വിരുതന്മാര്‍. ഇവര്‍ക്ക് സെല്‍ഫിയെടുക്കാന്‍ തൊപ്പി നല്‍കിയത് ആരെന്നത് വ്യക്തമല്ല.

പോലീസിന്റെ കണ്ണുവെട്ടിച്ച് ഊരിവെച്ച തൊപ്പിയെടുത്ത് സെല്‍ഫിയെടുക്കുകയായിരുന്നെന്നാണ് സൂചന. നേരത്തെ ഗതാഗതനിയമം തെറ്റിച്ചു വണ്ടിയോടിച്ചതിനു പെറ്റി കുറിച്ചു കൊടുക്കുന്ന പൊലീസുകാരനെ ഉള്‍പ്പെടുത്തി ഒരു യുവാവ് സെല്‍ഫിയെടുത്തതും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.












Click it and Unblock the Notifications