തമിഴ്‌നാട്ടിലും മഴക്കെടുതി; ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മ്മിച്ച പാലം കുത്തൊഴുക്കില്‍ തകര്‍ന്നു
ട്രിച്ചി: പുഴയുടെ ശക്തമായ കുത്തൊഴുക്കില്‍ ബ്രിട്ടീഷ് കാലത്ത് നിര്‍മ്മിച്ച പാലത്തിന്റെ തൂണുകള്‍ തകര്‍ന്നു. തമിഴ്‌നാട്ടിലെ ട്രിച്ചിയില്‍ കൊള്ളിടാം പുഴക്ക് കുറുകേയുള്ള പാലത്തിനാണ് കേടുപാടുകള്‍ പറ്റിയത്. പാലത്തിന്റ തുണുകളില്‍ വലിയ വിള്ളലാണ് ഉണ്ടായിട്ടുള്ളത്. ശ്രീരംങ്കം ദ്വീപിനെ പുറം ലോകവുമായി ബന്ധിപ്പിക്കുന്നതാണ് കൊള്ളിടാം പാലം.

1928 ല്‍ ബ്രീട്ടീഷുകാരാണ് 792 മീറ്റര്‍ നീളമുള്ള ഇരുമ്പുപാലം നിര്‍മ്മിച്ചത്. 2014 വരെ ഈ പാലത്തിലൂടെയാരുന്ന ഗതാഗതം നടന്നിരുന്നു. പാലത്തിന് ബലക്ഷയം സംഭവിച്ചതിനേതുടര്‍ന്ന് 2014 ഈ പാലത്തിലൂടെ ഇരുചക്രവാഹനങ്ങളൊഴികേയുള്ള വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചിരുന്നു. സമീപത്തായി പുതിയ പാലം നിര്‍മ്മിച്ച് അതുവഴിയാണ് ഇപ്പോള്‍ ഗതാഗതം നടക്കുന്നത്.



Click it and Unblock the Notifications