കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്ഡിപിഐ സഹായിച്ചു, കൊണ്ടോട്ടിയിൽ സിപിഎം ചെയർപേഴ്സൺ! മിനിറ്റുകൾക്കകം രാജിയും...

വ്യാഴാഴ്ച രാവിലെ നടന്ന ചെയർപേഴ്സൺ തിരഞ്ഞെടുപ്പിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.

Google Oneindia Malayalam News

മലപ്പുറം: കൊണ്ടോട്ടി നഗരസഭ ചെയർപേഴ്സണ്‍ തിരഞ്ഞെടുപ്പിൽ നാടകീയ രംഗങ്ങൾ. എസ്ഡിപിഐ പിന്തുണയോടെ സിപിഎം-കോൺഗ്രസ് സഖ്യം ഭരണം പിടിച്ചെടുത്തെങ്കിലും സിപിഎം കൗൺസിലറായ ചെയർപേഴ്സൺ മിനിറ്റുകൾക്കകം രാജിവെച്ചു.

മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടാൻ നിൽക്കുന്നവർ ശ്രദ്ധിക്കുക! നിങ്ങളെ കാത്തിരിക്കുന്നതും ഇതേ അനുഭവം തന്നെമക്കളെ ഉപേക്ഷിച്ച് ഒളിച്ചോടാൻ നിൽക്കുന്നവർ ശ്രദ്ധിക്കുക! നിങ്ങളെ കാത്തിരിക്കുന്നതും ഇതേ അനുഭവം തന്നെ

വ്യാഴാഴ്ച രാവിലെ നടന്ന ചെയർപേഴ്സൺ തിരഞ്ഞെടുപ്പിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കോൺഗ്രസ്-സിപിഎം സഖ്യമായ മതേതര വികസന മുന്നണിയാണ് കൊണ്ടോട്ടി നഗരസഭയിൽ ഇതുവരെഭരണം നടത്തിയിരുന്നത്. ആദ്യ രണ്ട് വർഷം കോൺഗ്രസ് പ്രതിനിധകളും, അടുത്ത മൂന്ന് വർഷം സിപിഎം പ്രതിനിധികളും ഭരണതലപ്പത്തിരിക്കാമെന്ന ധാരണയിലായിരുന്നു മതേതര മുന്നണിയുടെ ഭരണം. ഈ ധാരണയുടെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് അംഗങ്ങൾ രാജിവെച്ച് തിരഞ്ഞെടുപ്പ് നടത്തിയത്.

തിരഞ്ഞെടുപ്പ്...

തിരഞ്ഞെടുപ്പ്...

ഫെബ്രുവരി ഒന്നാം തീയതി വ്യാഴാഴ്ച രാവിലെയാണ് പുതിയ ചെയർപേഴ്സണായുള്ള തിരഞ്ഞെടുപ്പ് നടന്നത്. മതേതര വികസന മുന്നണി സ്ഥാനാർത്ഥിയായി സിപിഎമ്മിലെ പി ഗീതയും മുസ്ലീം ലീഗ് സ്ഥാനാർത്ഥിയായി കെസി ഷീബയും മത്സരിച്ചു.

എസ്ഡിപിഐ പിന്തുണ...

എസ്ഡിപിഐ പിന്തുണ...

സിപിഎം സ്ഥാനാർത്ഥി പി ഗീതയ്ക്ക് 20 വോട്ടും മുസ്ലീം ലീഗിലെ കെസി ഷീബയ്ക്ക് 19 വോട്ടും ലഭിച്ചു. ഒരു സിപിഎം അംഗത്തിന്റെ വോട്ട് അസാധുവായി. ഇതോടെ സിപിഎം-കോൺഗ്രസ് സഖ്യം എസ്ഡിപിഐയുടെ പിന്തുണയോടെ ഭരണത്തിലെത്തിയത്. നഗരസഭയിലെ ഏക എസ്ഡിപിഐ അംഗം ഗീതയ്ക്കാണ് വോട്ട് ചെയ്തത്.

കോൺഗ്രസ്...

കോൺഗ്രസ്...

ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ഷീബയ്ക്ക് വോട്ട് ചെയ്യണമെന്ന് കോൺഗ്രസ് അംഗങ്ങൾക്ക് ഡിസിസി വിപ്പ് നൽകിയിരുന്നു. എന്നാൽ കെകെ അസ്മാബി ഒഴിച്ചുള്ള ഒൻപത് കോൺഗ്രസ് അംഗങ്ങളും സിപിഎം സ്ഥാനാർത്ഥിക്കാണ് വോട്ട് ചെയ്തത്.

നാടകീയത...

നാടകീയത...

തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് മിനിറ്റുകൾ പിന്നിട്ടതിന് ശേഷമാണ് പി ഗീത രാജി പ്രഖ്യാപിച്ചത്. എസ്ഡിപിഐ പിന്തുണയോടെ ചെയർപേഴ്സൺ സ്ഥാനത്തേക്ക് വിജയിച്ചതിനാലാണ് പി ഗീത രാജി സമർപ്പിച്ചത്. എസ്ഡിപിഐ പിന്തുണയിൽ ഭരണം വേണ്ടെന്ന സിപിഎം നേതൃത്വത്തിന്റെ കർശന നിർദേശത്തെ തുടർന്നായിരുന്നു രാജി.

 ഉച്ചയ്ക്ക് ശേഷം...

ഉച്ചയ്ക്ക് ശേഷം...

പീ ഗീത രാജിക്കത്ത് നൽകിയതോടെ ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് വീണ്ടും നടത്തേണ്ടിവരും. ഈ തിരഞ്ഞെടുപ്പിന്റെ തീയതി പിന്നീട് പ്രഖ്യാപിക്കും. അതേസമയം, വൈസ് ചെയർമാൻ തിരഞ്ഞെടുപ്പ് വ്യാഴാഴ്ച വൈകീട്ടോടെ പൂർത്തിയാകും.

അറ്റ്ലസ് രാമചന്ദ്രന് വെള്ളിയാഴ്ച നിർണ്ണായക ദിനം! പരാജയപ്പെട്ടാൽ ജയിലിൽ തന്നെ? ബിജെപിയുടെ നീക്കങ്ങൾ..അറ്റ്ലസ് രാമചന്ദ്രന് വെള്ളിയാഴ്ച നിർണ്ണായക ദിനം! പരാജയപ്പെട്ടാൽ ജയിലിൽ തന്നെ? ബിജെപിയുടെ നീക്കങ്ങൾ..

English summary
kondotty municipality;cpim candidate p geetha won as chairperson.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X