Get Updates
Get notified of breaking news, exclusive insights, and must-see stories!

കെവി വിജയദാസ് എംഎല്‍എയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി; മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

കോങ്ങാട് എംഎല്‍എ കെ. വി വിജയദാസിന്റെ മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ കെ.ശ്രീരാമകൃഷ്ണന്‍, ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി, വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ എന്നിവര്‍ അന്തിമോപചാരമര്‍പ്പിച്ചു.

kv vijayadas

എംഎല്‍എ യുടെ എലപ്പുള്ളിയിലെ വസതിയിലും എലപ്പുള്ളി ജി യു പി സ്‌കൂളിലും സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനത്തിനുവച്ച മൃതദേഹം ചന്ദ്രനഗര്‍ വൈദ്യുത ശ്മശാനത്തിലാണ് സംസ്‌കരിച്ചത്.സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവർ അന്തിമോപചാരം അർപ്പിച്ചു. ഔദ്യാഗിക ബഹുമതികളോടെ ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിലായിരുന്നു സംസ്കാരം.

നവംബര്‍ 28ന് കോവിഡ് ബാധിതനായി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സിക്കുകയും നെഗറ്റീവാകുകയും ചെയ്തിരുന്നു. പിന്നീട് മറ്റ് അസുഖങ്ങളെ തുടര്‍ന്ന് തലച്ചോറില്‍ രക്തസ്രാവം ഉണ്ടാവുകയും ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. ജനുവരി 18ന് രാത്രി 8.30 ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം.കേരള കര്‍ഷകസംഘം ജില്ലാ പ്രസിഡന്റായ കെ. വി വിജയദാസ് 1995 ല്‍ നിലവില്‍ വന്ന ജില്ലാ പഞ്ചായത്തിലെ ആദ്യ പ്രസിഡന്റായിരുന്നു. 2011 മുതല്‍ കോങ്ങാട് എംഎല്‍എയാണ് അദ്ദേഹം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+