കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോന്നി; '400' ല്‍ പ്രതീക്ഷയുമായി ബിജെപി, '2761' ല്‍ എല്‍ഡിഎഫിനും യുഡിഎഫിനും നെഞ്ചിടിപ്പ്

Google Oneindia Malayalam News

പത്തനംതിട്ട: സംസ്ഥാനത്തെ ആറ് നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഒരുമിച്ച് ഒക്ടോബറില്‍ നടക്കുമെന്നായിരുന്നു കണക്കാക്കപ്പെട്ടിരുന്നത്. എന്നാല്‍ പാലായില്‍ മാത്രമാണ് ഇപ്പോള്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. കെ എം മാണിയുടെ മരണത്തോടെയാണ് പാലാ സീറ്റ് ഒഴിവ് വന്നത്. പാലാ പിടിക്കാന്‍ മൂന്ന് മുന്നണികളും തയ്യാറെടുപ്പ് തുടങ്ങി കഴിഞ്ഞു.

കാശ്മീര്‍; യുദ്ധത്തിന് തയ്യാറാണ്; ഞങ്ങളുടെ കൈവശവും ആണവായുധമുണ്ടെന്ന് പാകിസ്താന്‍കാശ്മീര്‍; യുദ്ധത്തിന് തയ്യാറാണ്; ഞങ്ങളുടെ കൈവശവും ആണവായുധമുണ്ടെന്ന് പാകിസ്താന്‍

അതേസമയം പാലായില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മറ്റ് മണ്ഡലങ്ങളില്‍ കൂടി പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനുള്ള ഒരുക്കത്തിലാണ് പാര്‍ട്ടികള്‍. ഔദ്യോഗികമായി സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ ആരംഭിച്ചില്ലെങ്കിലും കോന്നിയില്‍ മുന്ന് മുന്നണികളും മണ്ഡലം കേന്ദ്രീകരിച്ചുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ

നേരിയ വോട്ട് വ്യത്യാസം

നേരിയ വോട്ട് വ്യത്യാസം

ലോക്സഭ തിരഞ്ഞെടുപ്പില്‍ കോന്നിയില്‍ യുഡിഎഫിന് ലഭിച്ചത് 49667 വോട്ടുകളായിരുന്നു. എല്‍ഡിഎഫ് 46906 വോട്ടുകള്‍ നേടിയപ്പള്‍ 46506 വോട്ടുകള്‍ എന്‍ഡിഎയും നേടി. ഈ നേരിയ വോട്ട് വ്യത്യാസത്തില്‍ തന്നെയാണ് മൂന്ന് മുന്നറികളുടേയും പ്രതീക്ഷ.

തിരിച്ചുപിടിക്കുമെന്ന് സിപിഎം

തിരിച്ചുപിടിക്കുമെന്ന് സിപിഎം

ഇടതുമുന്നണിക്ക് വളക്കൂറുണ്ടായിരുന്ന കോന്നിയില്‍ അടുര്‍ പ്രകാശ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി എത്തിയതോടെയാണ് സിപിഎം തിരിച്ചടി നേരിട്ടുതുടങ്ങിയത്. 1996 ല്‍ കൈവിട്ട മണ്ഡലം പക്ഷേ ഇക്കുറി പിടിച്ചെടുക്കുമെന്ന് സിപിഎം പറയുന്നു.

തിരുത്തിയ നിലപാട്

തിരുത്തിയ നിലപാട്

ശബരില വിഷയം പ്രധാന ചര്‍ച്ചാ വിഷയമാകുന്ന മണ്ഡലത്തില്‍ സിപിഎമ്മിന്‍റെ തിരുത്തിയ നിലപാട് ഗുണകരമാകുമെന്നാണ് പാര്‍ട്ടി കണക്ക് കൂട്ടുന്നത്. ശബരിമല സംബന്ധിച്ചുള്ള പാര്‍ട്ടി നിലപാടി വിശ്വാസികളില്‍ ഒരുവിഭാഗത്തെ തെറ്റിധരിപ്പിച്ചിട്ടുണ്ടെന്നും ഇത് തിരഞ്ഞെടുപ്പ് പരാജയത്തിലേക്ക് നയിച്ചുവെന്നുമാണ് സിപിഎമ്മിന്‍റെ നിഗമനം. അതുകൊണ്ട് തന്നെ ഇനി യുവതീ പ്രവേശനത്തില്‍ മുന്‍കൈ എടുക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി നിലപാട്.

 വെറും 2761 വോട്ട്

വെറും 2761 വോട്ട്

ലോക്സഭ തിരഞ്ഞെടുപ്പില്‍ വെറും 2761 വോട്ടുകളുടെ വ്യത്യാസം മാത്രമാണ് ഇവിടെ യുഡിഎഫും എല്‍ഡിഎഫും തമ്മിലുള്ളത്. ശബരിമല വിഷയത്തിലെ പുതിയ നിലപാടിന്‍റെ കൂടി പശ്ചാത്തലത്തില്‍ ഈ വോട്ടുകള്‍ എളുപ്പം നേടാനാകുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.

 സ്ഥാനാര്‍ത്ഥി ചര്‍ച്ച

സ്ഥാനാര്‍ത്ഥി ചര്‍ച്ച

ഡിവൈഎഫ്ഐ സംസ്ഥാന വൈസ്പ്രസിഡന്‍റും യുവജനകമ്മീഷന്‍ അംഗവുമായ അഡ്വ കെയു ജനീഷ് കുമാറിന്‍റെ പേരാണ് എല്‍ഡിഎഫ് ചര്‍ച്ചകളില്‍ സജീവമായി ഉള്ളത്. സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു, കഴിഞ്ഞ തവണ അടൂര്‍ പ്രകാശിനെതിരെ മത്സരിച്ച ആര്‍ സനല്‍കുമാര്‍, എംഎസ് രാജേന്ദ്രന്‍ എന്നിവരുടെ പേരുകും ഇടതുമുന്നണിയില്‍ സജീവമായി ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.

 നിര്‍ണായകമാകും

നിര്‍ണായകമാകും

അതേസമയം മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ചാല്‍ 2016 ല്‍ അടൂര്‍ പ്രകാശ് നേടിയ 20748 വോട്ടുകളുടെ ഭൂരിപക്ഷം നിലനിര്‍ത്താന്‍ കഴിയുമെന്നാണ് മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രതീക്ഷ. സ്ഥാനാര്‍ത്ഥി ചര്‍ച്ചകളും മുന്നണിയില്‍ സജീവമാകുന്നുന്നുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അടൂര്‍ പ്രകാശിന്‍റെ നിലപാട് നിര്‍ണായകമാകും.

വിജയ സാധ്യത ഉള്ള സ്ഥാനാര്‍ത്ഥി

വിജയ സാധ്യത ഉള്ള സ്ഥാനാര്‍ത്ഥി

കോന്നി മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിക്കാണ് തന്‍റെ പിന്തുണയെന്നാണ് അടൂര്‍ പ്രകാശും വ്യക്തമാക്കിയിരിക്കുന്നത്. ഗ്രൂപ്പ് പരിഗണനയ്ക്കും, സാമുദായിക പരിഗണനയ്ക്കും അപ്പുറം വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ വേണമെന്ന നിര്‍ദ്ദേശവും അദ്ദേഹം മുന്നോട്ട് വെയ്ക്കുന്നുണ്ട്.

 അടൂര്‍ പ്രകാശിന്‍റെ വിശ്വസ്തന്‍

അടൂര്‍ പ്രകാശിന്‍റെ വിശ്വസ്തന്‍

സാമുദായിക പരിഗണനയും ജാതിസമവാക്യവും മുന്‍നിര്‍ത്തി ജില്ലയില്‍ നിന്നുള്ള പലനേതാക്കളും ചരടുവലിക്കുന്നുണ്ടെങ്കിലും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അത് കാര്യമായ സ്വാധീനം ചെലുത്താന്‍ സാധ്യതയില്ലെന്നാണ് അടൂര്‍ പ്രകാശ് പറയുന്നത്. ഇത്തരം മുന്‍തൂക്കങ്ങളൊന്നും പരിഗണിച്ചില്ലേങ്കില്‍ പ്രമാടം പഞ്ചായത്ത് പ്രസിഡന്‍റ് റോബിന്‍ പീറ്ററാകും ഇത്തവണ സ്ഥാനാര്‍ത്ഥിയായേക്കുക. അടൂര്‍ പ്രകാശിന്‍റെ വിശ്വസ്തന്‍ കൂടിയാണ് റോബിന്‍ എന്നത് അദ്ദേഹത്തിന് മുന്‍തൂക്കം നല്‍കുന്നുണ്ട്.

 ശോഭയോ ടിപി സെന്‍കുമാറോ?

ശോഭയോ ടിപി സെന്‍കുമാറോ?

ശബരിമല തുറുപ്പാക്കി തന്നെയാണ് മണ്ഡത്തിലെ എന്‍ഡിഎ പ്രചാരണവും. ശോഭാ സുരേന്ദ്രന്‍റെ പേരാണ് മണ്ഡലത്തില്‍ പ്രധാനമായും ഉയര്‍ന്ന് കേള്‍ക്കുന്നത്. അതേസമയം ടിപി സെന്‍കുമാറിന്‍റെ പേരും ചര്‍ച്ചയാവുന്നുണ്ട്. എന്നാല്‍ ദേശീയ നേതൃത്വത്തിന്‍റെ കൂടി തിരുമാനത്തിന്‍റെ അടിസ്ഥാനത്തിലാകും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുക.

എല്‍ഡിഎഫുമായുള്ള വോട്ടുവ്യത്യാസം വെറും '6966' മാത്രം.. പാലാ പിടിക്കാന്‍ അങ്കം മുറുക്കി ബിജെപിഎല്‍ഡിഎഫുമായുള്ള വോട്ടുവ്യത്യാസം വെറും '6966' മാത്രം.. പാലാ പിടിക്കാന്‍ അങ്കം മുറുക്കി ബിജെപി

English summary
Konni by poll; political parties starts preparation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X