കോന്നി പിടിക്കാന്‍ കച്ചകെട്ടി സിപിഎം, നിലനിര്‍ത്താന്‍ കോണ്‍ഗ്രസ്; താമര വിരിയിക്കാന്‍ കെ സുരേന്ദ്രന്‍
തിരുവനന്തപുരം: അടൂര്‍ പ്രകാശ് ആറ്റിങ്ങളില്‍ നിന്ന് ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതോടെ കോന്നിയില്‍ ഉപതിരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയിരിക്കുകയാണ്. മണ്ഡലം നിലനിര്‍ത്താന്‍ യുഡിഎഫ് ഒരുങ്ങുമ്പോള്‍ ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തില്‍ നിന്ന് തിരിച്ചു വരാന്‍ കോന്നിയില്‍ വിജയം മാത്രം മുന്നില്‍ കണ്ടാണ് എല്‍ഡിഎഫ് തന്ത്രങ്ങള്‍ മെനയുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ വന്‍തോതില്‍ വോട്ട് വര്‍ധിപ്പിക്കാന്‍ കഴിഞ്ഞതിലാണ് ബിജെപിയുടെ പ്രതീക്ഷകള്‍. പത്തനംതിട്ട ജില്ലയുടെ ഭാഗമായ മണ്ഡലത്തിന്‍റെ പൂര്‍വ്വകാല ചരിത്രത്തില്‍ ഇടത് വലത് മുന്നണികളോട് മാറിമാറി ആഭിമുഖ്യം പ്രകടിപ്പിച്ചിട്ടുണ്ട് കോന്നി. 1996 ല്‍ അടൂര്‍ പ്രകാശിനെ ഇറക്കി മണ്ഡലം പിടിച്ച കോണ്‍ഗ്രസിന് പിന്നീട് കോന്നി നഷ്ടപ്പെട്ടില്ല. എന്നാല്‍ അടൂര്‍ പ്രകാശ് മാറിയതോടെ ഇത്തവണ എന്തുവിലകൊടത്തും മണ്ഡലം തിരിച്ചു പിടിക്കുമെന്നാണ് ഇടതുമുന്നണി അവകാശപ്പെടുന്നത്.

96 ല്‍ കൈവിട്ട മണ്ഡലം
96 ല്‍ കൈവിട്ട മണ്ഡലം യുവരക്തത്തെയിറക്കിയാല്‍ തിരിച്ചു പിടിക്കാന്‍ കഴിഞ്ഞേക്കുമെന്നണ് സിപിഎമ്മിന്‍റെ പ്രതീക്ഷ. ഡിവൈഎഫ്ഐ സംസ്ഥാന വൈസ്പ്രസിഡന്‍റും യുവജനകമ്മീഷന്‍ അംഗവുമായ അഡ്വ. കെയു ജനീഷ് കുമാറിന്‍റെ പേരാണ് ചര്‍ച്ചകളില്‍ സജീവമായി ഉള്ളത്.

2016 ല്‍
2016 ലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടികയിലും അവസാനഘട്ടംവരെ ജനീഷ് കുമാറിന്‍റെ പേരി പരിഗണിച്ചിരുന്നു. 2016 ല്‍ 20748 വോട്ടിനായിരുന്നു അടുര്‍ പ്രകാശ് കോന്നിയില്‍ നിന്ന് വിജയിച്ചത്. അടൂര്‍ പ്രകാശ് ഇല്ലാത്ത കോന്നി പിടിച്ചെടുക്കാന്‍ കഴിയുമെന്ന് തന്നെയാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ.

ജില്ലാ സെക്രട്ടറി
സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു, കഴിഞ്ഞ തവണ അടൂര്‍ പ്രകാശിനെതിരെ മത്സരിച്ച ആര്‍ സനല്‍കുമാര്‍, എംഎസ് രാജേന്ദ്രന്‍ എന്നിവരുടെ പേരുകും ഇടതുമുന്നണിയില്‍ സജീവമായി ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. എത്രയും പെട്ടെന്ന് തന്നെ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ തീരുമാനമെടുത്ത് പ്രചരണ രംഗത്തേക്ക് കടക്കാനാണ് പാര്‍ട്ടി നീക്കം.

പകരക്കാരൻ ആരാകണം
അടൂർ പ്രകാശിന്റെ പകരക്കാരൻ ആരാകണമെന്നതാണ് കോൺഗ്രസിലെ ചർച്ച. ഐ ഗ്രൂപ്പ് മണ്ഡലം 'എ'യ്ക്ക് വിട്ടുകൊടുത്താലും ഇല്ലെങ്കിലും അടൂർ പ്രകാശ് ആരെ പിന്തുണക്കുന്നോ അവരായിരിക്കും കോന്നിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. ഐ ഗ്രൂപ്പില്‍ നിന്ന് പഴകുളം മധുവിന്‍റെ പേരാണ് ഉയര്‍ന്നു കേള്‍ക്കുന്നത്.

അടൂർ പ്രകാശിന്റെ വിശ്വസ്തന്‍
കോന്നി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്‍റും പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ റോബിൻ പീറ്ററിന്റെ പേരും പട്ടികയിലെത്തിയേക്കാം. അടൂർ പ്രകാശിന്റെ വിശ്വസ്തനാണ് എന്നത് റോബിന്‍റെ പേരിന് മുന്‍തൂക്കം നല്‍കുന്നു. പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിലെ മികവും റോബിന് അനുകൂലമാണ്. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എലിസബത്തിന്‍റെ പേരും ചര്‍ച്ചകളില്‍ സജീവമായി ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.

സംഘാടക മികവ്
ഡിസിസി പ്രസിഡന്റ് ബാബുജോർജ് എ ഗ്രൂപ്പുകാരനാണെങ്കിലും പാർലമെന്റ് തിരഞ്ഞെടുപ്പിൽ പാർട്ടിയെ വിജയത്തിലേക്ക് നയിച്ച സംഘാടക മികവിന് അംഗീകാരമായി അദ്ദേഹത്തെ പരിഗണിക്കാനും സാധ്യതയേറെയാണ്. പാർലമെന്റിലേക്കും നിയമസഭയിലേക്കും സീറ്റുകൾ നിഷേധിക്കപ്പെട്ട ഡിസിസി മുൻ പ്രസിഡന്റ് പിമോഹൻരാജാണ് പരിഗണിക്കപ്പെടാൻ ഇടയുളള മറ്റൊരു നേതാവ്.

എൻഡിഎ
ലോക്സഭ തിരഞ്ഞെടുപ്പില്‍ വോട്ടുനേട്ടം മൂന്നിരട്ടി വർദ്ധിപ്പിച്ച് ഇടതു, വലതു മുന്നണികളോളം എത്തിയ എൻഡിഎ ഇത്തവണ പ്രമുഖനെ തന്നെ രംഗത്തിറക്കിയേക്കും. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്കു ലഭിച്ച വോട്ടിനേക്കാൾ 28,284 വോട്ടുകളുടെ വർധനയാണ് കോന്നിയില്‍ ഇത്തവണ ഉണ്ടായത്.

വോട്ടുകള്‍ കുറവ്
യുഡിഎഫിന് കഴിഞ്ഞ തവണ 53,480 വോട്ടും എൽഡിഎഫിന് 45,384 വോട്ടും ലഭിച്ചപ്പോൾ ഇത്തവണ യുഡിഎഫിന് ലഭിച്ചത് 49,667 വോട്ടും എൽഡിഎഫിന് ലഭിച്ചത് 46,946 വോട്ടുമാണ്. യുഡിഎഫിന് 3,813 വോട്ടിന്റെയും എൽഡിഎഫിന് 1,562 വോട്ടിന്റെയും കുറവാണ് ഉണ്ടായത്.

സുരേന്ദ്രന്‍ വരുമോ
ബിജെപി സംസ്ഥാന നേതാക്കളായ എംടി രമേശ്, കെ സുരേന്ദ്രൻ, പിസുധീർ എന്നിവരുടെ പേരുകൾ ഉയരാനിടയുണ്ട്. ജില്ലാ ഭാരവാഹികൾ മത്സരിച്ചാൽ അശോകൻ കുളനട, ഷാജി ആർ. നായർ എന്നിവർ പട്ടികയിൽ വന്നേക്കാം. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ കെ സുരേന്ദ്രന്‍ മത്സരിച്ചപ്പോഴാണ് കോന്നിയില്‍ മികച്ച മുന്നേറ്റം ഉണ്ടാക്കിയതെന്ന കാര്യം ബിജെപിയില്‍ സുരേന്ദ്രന്‍റെ പേരിന് മുന്‍തൂക്കം നല്‍കിയേക്കും.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications