കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലാ പോന്നു... ദാ ഇപ്പോൾ കോന്നിയും... സംവിധായകൻ എംഎ നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ!

Google Oneindia Malayalam News

പല സിനിമ പ്രവർത്തകരും തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങളിലും മറ്റും അഭിനയിക്കുന്നത് വളരെ കുറവാണ്. തന്റെ രാഷ്ട്രീയം വെളിപ്പെടുത്താനുള്ള മടി പലപ്പോഴും ഇത്തരക്കാർ കാണിക്കാറുണ്ട്. എന്നാൽ പലപ്പോഴും പരസ്യമായി തന്റെ രാഷ്ട്രീയ നിലപാടുകൾ വെട്ടിത്തുറന്ന് പറഞ്ഞിട്ടുള്ള വ്യക്തിയാണ് സംവിധായകൻ എംഎ നിഷാദ്. പല വിഷയങ്ങളിലും അദ്ദേഹം തന്റെ നിലപാടുകൾ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

 ശബരിമല ഏശിയില്ല; കോന്നിയിൽ കെ സുരേന്ദ്രൻ ചിത്രത്തിലേ ഇല്ല, സുരേന്ദ്രന് കിട്ടിയത് കനത്ത തിരിച്ചടി! ശബരിമല ഏശിയില്ല; കോന്നിയിൽ കെ സുരേന്ദ്രൻ ചിത്രത്തിലേ ഇല്ല, സുരേന്ദ്രന് കിട്ടിയത് കനത്ത തിരിച്ചടി!

ഉപതിരഞ്ഞെടുപ്പ് നടന്ന കോന്നിയിലെ എൽഡിഎഫിന്റെ പ്രചരണ വീഡിയോയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കോന്നിയിൽ എൽഡിഎഫ് വിജയിച്ചതിന് പിന്നാലെ കോന്നിയിലെ പ്രബുദ്ധരായ ജനങ്ങൾ അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് അദ്ദേഹം രംഗത്തെത്തി. പ്രചാരണ വീഡിയോയിൽ അഭിനയിച്ചത് വളരെ അഭിമാനത്തോടു തന്നെയാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

അഭിനയിച്ചത് അഭിമാനത്തോടെ...

അഭിനയിച്ചത് അഭിമാനത്തോടെ...

പാലാ പോന്നു.. ദാ ഇപ്പോൾ കോന്നിയും...
ജനീഷ് കുമാറിന്റ്റേത് തിളക്കമാർന്ന വിജയം തന്നെ...അഭിവാദ്യങ്ങൾ കോന്നിയിലെ പ്രബുദ്ധരായ ജനങ്ങൾക്ക്... എന്ന് തുടങ്ങുന്നതായിരുന്നു എംഎ നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ജനീഷ് കുമാറിന്റ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തോട് അനുബന്ധിച്ച് രതീഷ് രോഹിണി സംവിധാനം ചെയ്ത വീഡിയോയിൽ അഭിനയിച്ചത് ആത്മാഭിമാനത്തോട് തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ജാതിക്കും മതത്തിനും അതീതമായി ചിന്തിക്കുന്നവർ

ജാതിക്കും മതത്തിനും അതീതമായി ചിന്തിക്കുന്നവർ

എന്റെ സൗഹൃദ സദസ്സിൽ വ്യത്യസ്തമായ രാഷ്ട്രീയമുളളവരുണ്ട്. അതൊക്കെ ഒരോരുത്തരുടേയും വ്യക്തിപരമായ ഇഷ്ടങ്ങളും, നിലപാടുകളുമാണ്. എല്ലാ അഭിപ്രായങ്ങളും മാനിക്കുന്നു. അതാണല്ലോ ജനാധിപത്യത്തിന്റെ ശക്തിയും, മര്യാദയും... കേരളത്തിലെ ജനങ്ങൾ എന്നും ജാതിക്കും മതത്തിനും അതീതമായി ചിന്തിക്കുന്നവരാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

നാടിനെ ഓർത്ത് അഭിമാനിക്കുന്നു

നാടിനെ ഓർത്ത് അഭിമാനിക്കുന്നു

അഭിമാനിക്കുന്നു എന്റെ നാടിനെയോർത്ത്. നമ്മുക്ക് ഒരുമിച്ച് നേരിടാം.. എല്ലാവിധ ചിദ്ര ശക്തികൾക്കെതിരെ...!!!
എല്ലാവർക്കും നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ നേർന്നു എന്ന് പറ‍്ഞുകൊണ്ടാണ് സംവിധായകൻ എംഎ നിഷാദ് തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. അട്ടിമറി വിജയമാണ് കോന്നിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെയു ജനീഷ് കുമാർ‌ നേടിയത്.

Recommended Video

cmsvideo
വട്ടിയൂർക്കാവിൽ ചെങ്കൊടിയേറ്റം
9953 വോട്ടിന്റെ ഭൂരിപക്ഷം

9953 വോട്ടിന്റെ ഭൂരിപക്ഷം

9953 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർത്ഥി കെയു ജനീഷ് കുമാർ വിജയിച്ച് കയറിയത്. 54099 വോട്ടാണ് ജനീഷ് കുമാർ നേടയത്. 44146 വോട്ടുകൾ നേടി പി മോഹൻരാജ് രണ്ടാം സ്ഥാനത്തുണ്ട്. വളരെ പ്രതീക്ഷയോടെ മത്സരിച്ച ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രന് 39786 വോട്ടുകൾകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ബിജെപി ഉന്നയിച്ച ശബരിമല വിഷയം ചർച്ച ആയില്ല എന്ന കാര്യം കൂടി ഓർമ്മിപ്പിക്കുന്നതായിരുന്നു കോന്നിയിലെ ഉപതിരഞ്ഞെടുപ്പ് ഫലം.

പ്രചരണം രാഷ്ട്രീയം പറഞ്ഞ്...

എൻഎസ്എസിന്റേയും ഓർത്തഡോക്‌സ് സഭയുടേയും ഉൾപ്പെടെ പിന്തുണയുണ്ടായിട്ടും കെ സുരേന്ദ്രൻ പിന്തള്ളപ്പെട്ടത് ബിജെപിക്ക് കനത്ത തിരിച്ചടിയാണ് മണ്ഡലത്തിൽ നിന്ന് നേരിടേണ്ടി വന്നത്. ഭരണനേട്ടങ്ങള്‍ എണ്ണിയെണ്ണി സൂചിപ്പിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി കെയു ജനീഷ് കുമാർ പ്രതികരിച്ചിരുന്നത്. ശബരിമലയുടെ വിശ്വാസ സംരക്ഷണം കാപട്യമാണ് എന്ന് തുറന്ന് കാട്ടിയാണ് ബിജെപിയുടെ പ്രചരണത്തെ ഞങ്ങള്‍ നേരിട്ടത്. കോണ്‍ഗ്രസിന്റെ അവസരവാദ രാഷ്ട്രീയവും കേന്ദ്രസര്‍ക്കാരിന്റെ ജനവഞ്ചന ചര്‍ച്ച ചെയ്തു. കോന്നിയിലും വട്ടിയൂര്‍കാവിലും പിണറായി സര്‍ക്കാരിന് ഉള്ള ജനപിന്തുണയാണ് കണ്ടിരിക്കുന്നതെന്നും എൽഡിഎഫ് സ്ഥാനാർത്ഥി നേരത്തെ വ്യക്തമാക്കിയിരുന്നു.

English summary
Konni Election Results 2019; Director MA Nishad's Facebook Post About LDF Victory In Konni
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X