കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല ഇംപാക്ട് മങ്ങുന്നു... കോന്നിയിലും ഭാഗ്യം തുണക്കാതെ കെ സുരേന്ദ്രൻ

Google Oneindia Malayalam News

Recommended Video

cmsvideo
അയ്യപ്പന് പ്രിയം പിണറായിയുടെ പാര്‍ട്ടിയോട്

പത്തനംതിട്ട: ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ ശബരിമലയായിരിക്കും പ്രചാരണ വിഷയമെന്ന് പ്രഖ്യാപിച്ചായിരുന്നു ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ രംഗത്ത് വന്നത്. തനിക്ക് സ്വാധീനമുള്ള മഞ്ചേശ്വരത്ത് നിന്നും കോന്നിയിലേക്ക് കെ സുരേന്ദ്രൻ വണ്ടി കയറിയതും ശബരിമല വിഷയം മുതലെടുക്കാൻ തന്നെയായിരുന്നു. ജാതി-മത വിഷയങ്ങളും ഏറെ ചർച്ചചെയ്യപ്പെടുകയും ചെയ്തു.

ശബരിമലയുടെ താഴ് വാരത്ത് കെ സുരേന്ദ്രൻ എരിഞ്ഞടങ്ങി; കോന്നിയിലെ ഇടതുവിജയം ഉറച്ച രാഷ്ട്രീയ സന്ദേശം...ശബരിമലയുടെ താഴ് വാരത്ത് കെ സുരേന്ദ്രൻ എരിഞ്ഞടങ്ങി; കോന്നിയിലെ ഇടതുവിജയം ഉറച്ച രാഷ്ട്രീയ സന്ദേശം...

എന്നാൽ അന്തിമ ഫലം വ്യക്തമാക്കുന്നത് കോന്നിയിൽ ശബരിമല ഒരു നിർണായക ഘടകം ആയിട്ടില്ല എന്നതാണ്. അതേസമയം ബിജെപിയുടെ പ്രകടനം മോശമെന്ന് വിലയിരുത്താനും സാധിക്കില്ല. ശബരിമല നിലപാടിൽ സിപിഎം ചെറിയ അയവ് വരുത്തിയ സമയത്തായിരുന്നു ഉപ തിരഞ്ഞെടുപ്പും പ്രഖ്യാപിച്ചത്. ബിജെപിയുടെ ആരോപണങ്ങൾ ശരിവെക്കുന്നതാണ് സിപിഎമ്മിന്റെ ശബരിമല വിഷയത്തിലെ പിൻവാങ്ങൽ എന്നുള്ള പ്രചാരണങ്ങളും ബിജെപി മുന്നോട്ട് വച്ചിരുന്നു.

സുരേന്ദ്രൻ മൂന്നാം സ്ഥാനത്ത്

സുരേന്ദ്രൻ മൂന്നാം സ്ഥാനത്ത്

എൽഡിഎഫിന്റെ സ്ഥാനാർത്ഥി കെ യു ജനീഷ് കുമാർ 54099 വോട്ടുകൾ നേടിയപ്പോൾ കോന്നി അടക്കി ഭരിച്ച യുഡിഎഫിന്റെ സ്ഥാനാർത്ഥിക്ക് 44146 വോട്ടുകളേ നേടാൻ സാധിച്ചുള്ളൂ. ശബരിമല വിഷയം എൽഡിഎഫിനെ ഉന്നയിച്ച് വോട്ട് പിടിക്കാമെന്ന ധാരണയിൽ മഞ്ചേശ്വരത്ത് വിജയ സാധ്യത ഉണ്ടായിട്ടും കോന്നിയിലേക്ക് വണ്ടി കയറിയ ബിജെപിയുടെ കെ സരേന്ദ്രന് ആകെ നേടാൻ കഴിഞ്ഞത് 39786 വോട്ടുകൾ മാത്രമാണ്. രണ്ടാം സ്ഥാനത്തെങ്കിലും എത്താൻ സാധിക്കുമെന്ന പ്രതീക്ഷ ബിജെപിക്ക് ഉണ്ടായിരുന്നു. എന്നാൽ അതും കൈവിട്ടു പോകുന്ന അവസ്ഥയാണ് തിരഞ്ഞെടുപ്പ് ഫലം വന്നതോടെ കണ്ടത്.

മത്സരം എൽഡിഎഫും യുഡിഎഫും തമ്മിൽ

മത്സരം എൽഡിഎഫും യുഡിഎഫും തമ്മിൽ

ഉപതിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്താണ് ബിജെപിയുടെ സ്ഥാനം. യുഡിഎഫും സിപിഎമ്മും തമ്മിൽ തന്നെയായിരുന്നു മണ്ഡലത്തിൽ കനത്ത മത്സരം നടന്നത്. ബിജെപിക്ക് സ്വാധീനമുള്ള മലയാലപുരയിൽ മാത്രമാണ് കെ സുരേന്ദ്രന് കുറച്ചെങ്കിലും സ്വാധീനം ഉണ്ടാക്കാൻ സാധിച്ചത്. തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയമാണ് ചര്‍ച്ച ചെയ്യുന്നത്. ഭരണനേട്ടങ്ങള്‍ എണ്ണിയെണ്ണി സൂചിപ്പിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി കെയു ജനീഷ് കുമാർ പ്രതികരിച്ചിരുന്നത്. അതായത് ശബരിമല വിഷയം സിപിഎം പ്രചാരണത്തിൽ വിഷയമാക്കിയിട്ടേ ഇല്ലെന്ന് തന്നെ അടിവരയിട്ട് പറയുകയായിരുന്നു എൽഡിഎഫ് സ്ഥാൻത്ഥി.

ശബരിമലയുടെ വിശ്വാസ സംരക്ഷണം കാപട്യം?

ശബരിമലയുടെ വിശ്വാസ സംരക്ഷണം കാപട്യം?


ശബരിമലയുടെ വിശ്വാസ സംരക്ഷണം കാപട്യമാണ് എന്ന് തുറന്ന് കാട്ടിയാണ് ബിജെപിയുടെ പ്രചരണത്തെ ഞങ്ങള്‍ നേരിട്ടത്. കോണ്‍ഗ്രസിന്റെ അവസരവാദ രാഷ്ട്രീയവും കേന്ദ്രസര്‍ക്കാരിന്റെ ജനവഞ്ചനയും ചര്‍ച്ച ചെയ്തു. കോന്നിയിലും വട്ടിയൂര്‍കാവിലും പിണറായി സര്‍ക്കാരിന് ഉള്ള ജനപിന്തുണയാണ് കണ്ടിരിക്കുന്നതെന്നും എൽഡിഎഫ് സ്ഥാനാർത്ഥി പ്രതികരിച്ചിരുന്നു. ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ പ്രതികരിച്ചതും വിഷയങ്ങളിൽ ഇടപെട്ടതും കെ സുരേന്ദ്രനായിരുന്നു.

മറ്റ് മണ്ഡലങ്ങളിലും ബിജെപി പിന്നോട്ട്...

മറ്റ് മണ്ഡലങ്ങളിലും ബിജെപി പിന്നോട്ട്...

ശബരിമല വിഷയം ഉയർത്തിപ്പിടിച്ച് ബിജെപിക്ക് ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങിൽ നാല് മണ്ഡലങ്ങളിലും വൻ തിരിച്ചടിയാണ് ലഭിച്ചത്. മഞ്ചേശ്വരത്ത് മാത്രമാണ് ബിജെപി രണ്ടാം സ്ഥാനത്തുള്ളത്. എന്നാൽ അവിടെ എൽഡിഎഫ് ചിത്രത്തിലേ ഉണ്ടായിരുന്നില്ല. വട്ടിയൂർക്കാവിലും വൻ വോട്ട് ചോർച്ച ബിജെപിയിലുണ്ട്. എറണാകുളത്ത് വളരെ പിന്നിലാണ് സിജി രാജഗോപാൽ.

എൻഎസ്എസിന്റേയും ഓർത്തഡോക്‌സ് സഭയുടേയും പിന്തുണ

എൻഎസ്എസിന്റേയും ഓർത്തഡോക്‌സ് സഭയുടേയും പിന്തുണ

എൻഎസ്എസിന്റേയും ഓർത്തഡോക്‌സ് സഭയുടേയും ഉൾപ്പെടെ പിന്തുണയുണ്ടായിട്ടും കെ സുരേന്ദ്രൻ പിന്തള്ളപ്പെട്ടത് ബിജെപിക്ക് കനത്ത തിരിച്ചടിയാണ്. മതചിഹ്നങ്ങൾ ഉപയോഗിച്ചു വോട്ടുതേടിയെന്ന ആരോപണം കെ സുരേന്ദ്രനെതിരെ ഉണ്ടായിരുന്നു. എന്നാൽ ബിജെപിയുടെ വിജയം ഉറപ്പായതുകൊണ്ടാണ് ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നത്. തെറ്റിദ്ധാരണ പരത്തുന്ന ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചതെന്നും സുരേന്ദ്രൻ ആരോപിച്ചിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. കോന്നിയിൽ വൻ പ്രതീക്ഷയിൽ തന്നെയ്യാരുന്നു ബിജെപിക്കും സുരേന്ദ്രനും.

കുറവ് രണ്ട് ശതമാനം മാത്രമെന്ന് സുരേന്ദ്രൻ

കുറവ് രണ്ട് ശതമാനം മാത്രമെന്ന് സുരേന്ദ്രൻ

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 16000 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. എന്നാൽ ഇപ്പോൾ നാൽപതിനായിരം വോട്ടുകൾ നേടി. ബിജെപിക്ക് രണ്ട് ശതമാനത്തിന്റെ കുറവ് മാത്രമേ ഉള്ളൂവെന്നും കെ സുരേന്ദ്രൻ പ്രതികരിച്ചു. സർക്കാർ സംവിധാനമെല്ലാം ഉപയോഗപ്പെടുത്തിയാണ് എൽഡിഎഫ് വോട്ട് നേടിയത്. ജാതി തിരിച്ചുള്ള പ്രചാരണമാണ് യുഡിഎഫ്-എൽഡിഎഫ് നടത്തിയത്. എന്നാൽ അതിനിടയിലും എല്ലാ സമുദായങ്ങളിൽ നിന്നുള്ള വോട്ടുകളും ഞങ്ങൾക്ക് ലഭിച്ചെന്നും കെ സുരേന്ദ്രൻ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷം പ്രതികരിച്ചു.

English summary
Konni Election Results 2019; Sabarimala issue won't work out in Konni by election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X