Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്യയും മരിച്ചു; കോന്നി പെണ്‍കുട്ടികളുടെ രഹസ്യം ഇനി എങ്ങനെ അറിയും

തൃശൂര്‍: കോന്നിയില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളില്‍ മൂന്നാമത്തെയാളും മരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന ആര്യ സുരേഷ് ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് റിപ്പോര്‍ട്ട്.

കോന്നിയില്‍ നിന്ന് നാടുവിട്ട് പോയ മൂന്ന് പെണ്‍കുട്ടികളില്‍ ഒരാളാണ് ആര്യ. ബെംഗളുരുവിലേയ്ക്ക് പോയ പെണ്‍കുട്ടികളെ പിന്നീട് ഒറ്റപ്പാലത്തിനടുത്ത് റെയില്‍വേ ട്രാക്കില്‍ ആയിരുന്നു കണ്ടെത്തിയത്. ആര്യയുടെ സുഹൃത്തുക്കളായ ആതിരയേയും രാജിയേയും മരിച്ച നിലയിലാണ് കണ്ടെത്തിയത്.

Arya Suresh

എന്തിനാണ് ഇവര്‍ ബെംഗളുരുവിലേയ്ക്ക് പോയത് എന്ന് ഇനിയും അറിവായിട്ടില്ല. മരണകാരണവും എന്തെന്ന് കണ്ടുപിടിയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. ആര്യയില്‍ നിന്ന് ലഭിയ്ക്കുന്ന വിവരങ്ങള്‍ക്കായി കാത്തിരിയ്ക്കുകയായിരുന്നു എല്ലാവരും.

തൃശൂര്‍ മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ആര്യ. കഴിഞ്ഞ രണ്ട് ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. മരുന്നുകളോട് ആര്യയുടെ ശരീരം പ്രതികരിയ്ക്കുന്നുണ്ടായിരുന്നില്ല.

തലച്ചോറിന് ഗുരുതമായി പരിക്കേറ്റിരുന്നു. ഇതോടൊപ്പം ന്യുമോണിയ കൂടി വന്നപ്പോള്‍ ആരോഗ്യസ്ഥിതി ഗുരുതരമാവുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+