കോന്നി പെണ്‍കുട്ടി ആര്യയുടെ ആരോഗ്യനില അതീവ ഗുരുതരം, ഇനിയുള്ള മണിയ്ക്കൂറുകള്‍ നിര്‍ണായകം
തൃശ്ശൂര്‍: കോന്നിയില്‍ നിന്നും കാണാതാവുകയും പിന്നീട് ഗുരുതരമായി പരിക്കേറ്റ് റെയില്‍വേ പാളത്തില്‍ കണ്ടെത്തുകയും ചെയ്ത ആര്യയുടെ നില അതീവ ഗുരുതരം. ശ്വാസ കോശത്തില്‍ ന്യൂമോണിയ ബാധിച്ചതിനെത്തുടര്‍ന്നാണ് ആര്യയുടെ ആരോഗ്യനില അതീവ ഗുരുതരമായത്. വെന്ററിലേറ്ററില്‍ നിന്ന് മാറ്റാനുള്ള ശ്രമവും പരാജയപ്പെട്ടു.
സുഹൃത്തുക്കളായ ആതിരയ്ക്കും രാജിയ്ക്കുമൊപ്പമാണ് ആര്യയേയും ജൂലൈ ഒന്‍പത് മുതല്‍ കോന്നിയില്‍ നിന്ന് കാണാതായത്. പിന്നീട് ഒറ്റപ്പാലത്ത് റെയില്‍വേ ട്രാക്കില്‍ മൂവരേയും കണ്ടെത്തുകയായരും. ട്രെയിനില്‍ നിന്ന് ചാടിയതാകാം എന്നാണ് നിഗമനം . ആതിരയും രാജിയും മരിച്ച നിലയിലായിരുന്നു. ആര്യ അതീവ ഗുരുതരാവസ്ഥയില്‍ തൃശ്ശൂര്‍ മെഡിക്കല്‍ കൊളെജിലും .

നാട് വിട്ടതിനെപ്പറ്റിയും ആത്മഹത്യയ്ക്ക് പിന്നിലെ കാരണങ്ങളെപ്പറ്റിയും നിര്‍ണായകമായ വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്ന ഏക വ്യക്തിയാണ് ആര്യ . ആര്യയുടെ ജീവന്‍ നിലനിര്‍ത്തുന്നതിന് വേണ്ടി ഡോക്ടര്‍മാര്‍ പരിശ്രമിയ്ക്കുന്നുണ്ട് . ഇടയ്ക്ക് ആരോഗ്യനില മെച്ചപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു . എന്നാല്‍ ഏറ്റവും ഒടുവില്‍ ലഭിയ്ക്കുന്ന വിവരങ്ങള്‍ ആര്യ ജിവിതത്തിലേയ്ക്ക് മടങ്ങി വരുമെന്ന പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിയ്ക്കുന്ന തരത്തിലുള്ളവയാണ് .












Click it and Unblock the Notifications