കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോന്നി പെണ്‍കുട്ടികളുടെ തിരോധനം അന്വേഷിച്ച സംഘത്തിന് വീഴ്ചപറ്റിയതായി റിപ്പോര്‍ട്ട്

  • By Anwar Sadath
Google Oneindia Malayalam News

പത്തനംതിട്ട: സ്‌കൂളിലേക്ക് തിരിച്ചശേഷം നാടുവിടുകയും പിന്നീട് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത പെണ്‍കുട്ടികളുടെ തിരോധം അന്വേഷിച്ച സംഘത്തിന് വീഴ്ച പറ്റിയതായി എംഎസ്പി കമാന്‍ഡന്റ് ഉമ ബഹറ ഐപിഎസ്. നിലവില്‍ കേസ് അന്വേഷിക്കുന്ന സംഘത്തിന്റെ മേധാവിയാണ് ഉമ ബഹ്‌റ.

പോലീസ് ബുദ്ധിപൂര്‍വം നീങ്ങിയിരുന്നെങ്കില്‍ കുട്ടികളെ അപകടമൊന്നും കൂടാതെ വീട്ടിലെത്തിക്കാമായിരുന്നെന്നാണ് ഉമ ബഹ്‌റ പറയുന്നത്. ഇക്കാര്യത്തില്‍ അലംഭാവം കാട്ടിയ കോന്നി സിഐയ്‌ക്കെതിരെ നടപടിയുണ്ടായേക്കും. പെണ്‍കുട്ടികളെ കാണാതായതിനുശേഷം റെയില്‍വേ പോലീസിന്റെ സഹായം തേടിയില്ലെന്നതാണ് ഉന്നത ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്ന പ്രധാന വിഷയം.

banglore-suicide-3

പെണ്‍കുട്ടികളില്‍ ഒരാള്‍ മാവേലിക്കരയില്‍ നിന്നും വീട്ടിലേക്ക് ഫോണ്‍ വിളിച്ചിരുന്നു. ഈ സമയത്ത് അവരെ കണ്ടെത്താനായി പോലീസ് ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചിട്ടില്ല. കുട്ടികള്‍ വീട്ടിലേക്ക് മടങ്ങിവന്നേക്കുമെന്ന ധാരണയില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. റെയില്‍വെ പോലീസിന്റെ സഹായം തേടിയിരുന്നെങ്കില്‍ രണ്ടുതവണ ബെംഗളുരുവിലേക്ക് സന്ദര്‍ശനം നടത്തിയ മൂവര്‍ സംഘത്തെ എളുപ്പം കണ്ടെത്താന്‍ സാധിക്കുമായിരുന്നു.

അന്വേഷണോദ്യോഗസ്ഥരുടെ വീഴ്ചയാണ് കുട്ടികളുടെ മരണത്തിന് കാരണമായതെന്ന് കുട്ടികളുടെ മാതാപിതാക്കളും ആരോപിച്ചിരുന്നു. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും പോലീസ് നടപടിയില്‍ അലംഭാവമുണ്ടായതായി ആരോപിച്ചു. അപകടത്തില്‍ പരിക്കേറ്റ ഒരു കുട്ടിയുടെ നില ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.

English summary
Konni girls investigation; Uma Behra against police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X