• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേരവകാശിയാര്; തർക്കങ്ങള്‍ക്കിടയില്‍ കോന്നി മെഡിക്കല്‍ കോളേജിന് അംഗീകാരം, ആശ്വാസം ജനങ്ങള്‍ക്ക്

Google Oneindia Malayalam News

പത്തനംതിട്ട: ഏറെ നാള്‍ നീണ്ടുനിന്ന രാഷ്ട്രീയ തർക്കങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമൊടുവില്‍ കോന്നി മെഡിക്കല്‍ കോളേജിന് അംഗീകാരം. എംബിബിഎസിന് 100 സീറ്റുകളുടെ അനുമതി ലഭിച്ച മെഡിക്കല്‍ കോളേജ് പത്തനംതിട്ട കൊല്ലം ജില്ലകളുടെ മലയോര മേഖലയ്ക്ക് ഏറെ ആശ്വാസം പകരും. 2015 ല്‍ അന്നത്തെ ആരോഗ്യ മന്ത്രിയും സ്ഥലം എം എല്‍ എയുമായിരുന്ന അടൂർ പ്രകാശായിരുന്നു കോന്നി മണ്ഡലത്തില്‍ മെഡിക്കല്‍ കോളേജിന്റെ പ്രവർത്തനങ്ങള്‍ ആരംഭിച്ചത്.

കോന്നിയിലെ ആനകുത്തിയിൽ പാറപൊട്ടിച്ചും മലയിടിച്ചും കെട്ടിട സമുച്ചയത്തിന് നിർമ്മാണം തുടങ്ങിയത് മുതല്‍ സി പി എം എതിർപ്പുകള്‍ ഉന്നയിച്ച് രംഗത്ത് വന്നിരുന്നു. എന്നാല്‍ പണം കിട്ടാതെ വന്നതോടെ കരാർ കമ്പനി പദ്ധതി ഉപേക്ഷിച്ച് പോയതോടെയാണ് നിർമ്മാണം പാതിവഴിയില്‍ തടസ്സപ്പെടുന്നത്.

2016 ല്‍ സംസ്ഥാനത്ത് സി പി എം അധികാരത്തില്‍ വരുന്നു

2016 ല്‍ സംസ്ഥാനത്ത് സി പി എം അധികാരത്തില്‍ വരുന്നു. തുടക്കത്തില്‌ സർക്കാറിന് മെഡിക്കല്‍ കോളേജിനോട് അത്ര താല്‍പര്യം ഉണ്ടായിരുന്നില്ല. എന്നാൽ കോന്നി ഉപതെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ കെ യു ജനീഷ്കൂമാർ മണ്ഡലം പിടിച്ചതോടെ മെഡിക്കൽ കോളെജിന് കൂടുതൽ പരിഗണന ലഭിച്ചു. സർക്കാർ തലത്തില്‍ നിരന്തരം ഇടപെടലുകള്‍ നടത്തി കെയു ജനീഷ് കുമാറിന്റെ പങ്കും എടുത്ത് പറയേണ്ടതാണ്.

ബിഗ് ബോസ് സീസണ്‍ ഫൈവിലേക്ക് മുന്‍ മത്സരാർത്ഥികളും?: പക്ഷെ ആരാധകരുള്ളവർക്ക് വന്‍ നഷ്ടംബിഗ് ബോസ് സീസണ്‍ ഫൈവിലേക്ക് മുന്‍ മത്സരാർത്ഥികളും?: പക്ഷെ ആരാധകരുള്ളവർക്ക് വന്‍ നഷ്ടം

ഇടത് സർക്കാർ കോളേജ് പ്രവർത്തനങ്ങളുമായി മുന്നോട്ട്

ഇടത് സർക്കാർ കോളേജ് പ്രവർത്തനങ്ങളുമായി മുന്നോട്ട് പോയപ്പോള്‍ വിവിധ പ്രശ്നങ്ങള്‍ ഉന്നയിച്ച് യുഡിഎഫ് എതിർപ്പുമായി രംഗത്ത് എത്തുകയും ചെയ്തിരുന്നു. എന്നാല്‍ നിർമ്മാണ പ്രവർത്തനത്തിന് ഫണ്ട് അനുവദിച്ച് പണികൾ പൂർത്തിയാക്കി ഓപിയും ഐപിയും അടക്കം കെ കെ ശൈലജ തന്നെ ആശുപത്രി ഉദ്ഘാടനം ചെയ്തു. ഒടുവില്‍ പലതവണ തള്ളിപ്പോയ എംബിബിഎസ് സീറ്റിന് വേണ്ടിയുള്ള അനുമതി ഇപ്പോള്‍ നേടിയെടുക്കാനും സാധിച്ചു.

'ലഹരി മരുന്ന് കേസില്‍ സീരിയില്‍ നടന്‍ അറസ്റ്റില്‍': അഭ്യൂഹങ്ങളില്‍ വ്യക്തത വരുത്തി ഷിയാസ് കരീം'ലഹരി മരുന്ന് കേസില്‍ സീരിയില്‍ നടന്‍ അറസ്റ്റില്‍': അഭ്യൂഹങ്ങളില്‍ വ്യക്തത വരുത്തി ഷിയാസ് കരീം

കാനന സൗന്ദര്യവും, പ്രകൃതി മനോഹാരിതയും വിസ്മയം

കാനന സൗന്ദര്യവും, പ്രകൃതി മനോഹാരിതയും വിസ്മയം സൃഷ്ടിക്കുന്ന കോന്നി മെഡിക്കല്‍ കോളജ് ക്യാമ്പസില്‍ ഏറ്റവും മികച്ച പഠന സൗകര്യമാണ് ഒരുക്കിയിരിക്കുന്നതെന്നും, ഇവിടേയ്ക്ക് വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്യുന്നുവെന്നുമായിരുന്നു എം ബി ബി എസ് സീറ്റിന് അനുമതി ലഭിച്ചതിന് പിന്നാലെ അഡ്വ.കെ.യു.ജനീഷ് കുമാര്‍ എം എല്‍ എ പ്രതികരിച്ചത്.

നിര്‍മാണം പൂര്‍ത്തിയാക്കി മെഡിക്കല്‍ കോളജ് ആശുപത്രി

മെഡിക്കല്‍ കോളജിന് ദേശീയ മെഡിക്കല്‍ കൗണ്‍സിലിന്റെ അനുമതി ലഭിച്ചതോടെ ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിക്കുകയാണ്. നിര്‍മാണം പൂര്‍ത്തിയാക്കി മെഡിക്കല്‍ കോളജ് ആശുപത്രി ഒ.പി പ്രവര്‍ത്തനം ആരംഭിക്കുക എന്ന ആദ്യ ദൗത്യം ജനപ്രതിനിധിയായി ഒരു വര്‍ഷം കൊണ്ട് നേടിയെടുക്കാന്‍ കഴിഞ്ഞു. തുടര്‍ന്ന് ഒരു വര്‍ഷം കൂടി കഴിഞ്ഞപ്പോള്‍ കിടത്തി ചികിത്സ ആരംഭിച്ചു. മൂന്നു വര്‍ഷം പൂര്‍ത്തീകരിക്കുമ്പോഴേക്കും മെഡിക്കല്‍ കൗണ്‍സില്‍ അനുമതിയും നേടയെടുത്തു. അനുമതി ലഭ്യമായതോടെ മൂന്നു വര്‍ഷക്കാലത്തെ കഠിന പരിശ്രമത്തിനാണ് ഫലപ്രാപ്തി ഉണ്ടായത്.

വിദ്യാര്‍ഥി പ്രവേശനം പൂര്‍ത്തിയായാലും ആദ്യ ബാച്ചിന്റെ

വിദ്യാര്‍ഥി പ്രവേശനം പൂര്‍ത്തിയായാലും ആദ്യ ബാച്ചിന്റെ പഠനം പൂര്‍ത്തിയാകുന്നതുവരെ നിരന്തര ഇടപെടീല്‍ ആവശ്യമുണ്ട്. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് വരുംനാളുകളില്‍ ഒന്നാം പരിഗണന. മെഡിക്കല്‍ കോളജിന് നിലവില്‍ 50 ഏക്കര്‍ ഭൂമി മാത്രമാണുള്ളത്. കൂടുതല്‍ ഭൂമി ലഭ്യമാക്കിയെങ്കില്‍ മാത്രമേ തുടര്‍വികസനം യാഥാര്‍ത്ഥ്യമാവുകയുള്ളു. ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങളും ഉടന്‍ ആരംഭിക്കും

മെഡിക്കല്‍ കോളജ് വികസനത്തിനായി തയാറാക്കി

മെഡിക്കല്‍ കോളജ് വികസനത്തിനായി തയാറാക്കിയിട്ടുള്ള മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച് തന്നെ തുടര്‍വികസനവും സാധ്യമാക്കേണ്ടതുണ്ട്. ഇതിനായി സര്‍ക്കാരിനെ സമീപിച്ച് തീരുമാനമുണ്ടാക്കും. അധ്യയനം ആരംഭിക്കുന്നതോടെ കൂടുതല്‍ ഡോക്ടര്‍മാരും, ജീവനക്കാരും ഇവിടേയ്ക്ക് വരും. അവരുടെ താമസ സൗകര്യം ഉറപ്പാക്കാന്‍ പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കും. സ്ഥലം മാറി എത്തുന്ന ജീവനക്കാരുടെ മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസ സൗകര്യം കോന്നിയിലും പരിസര പ്രദേശങ്ങളിലും ഒരുക്കി നല്‌കേണ്ടതുണ്ട്. ഇതിനായി വിദ്യാഭ്യാസ സ്ഥാപന മേധാവിമാരുമായി ചര്‍ച്ച നടത്തും.

റോഡ് വികസനം, ഗതാഗത സൗകര്യം ഉറപ്പാക്കല്‍,

റോഡ് വികസനം, ഗതാഗത സൗകര്യം ഉറപ്പാക്കല്‍, മെഡിക്കല്‍ കോളജ് ബസ് സ്റ്റാന്റ് നിര്‍മാണം, പുതിയ പോലീസ് സ്റ്റേഷന്‍ അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കല്‍ ഇവയെല്ലാം അടിയന്തിര പ്രാധാന്യത്തോടെ ചെയ്തു തീര്‍ക്കേണ്ട പ്രവര്‍ത്തനങ്ങളാണ്. ഒന്നാം ഘട്ട നിര്‍മാണം പൂര്‍ത്തിയാക്കാന്‍ നടത്തിയ ജാഗ്രതയോടെയുള്ള ഇടപെടീല്‍ രണ്ടാം ഘട്ട നിര്‍മാണത്തിലും തുടരുമെന്നും എംഎല്‍എ പറഞ്ഞു.

English summary
Konni Medical College gets approval: Political controversy remains again
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X