ഗുരുവായൂരില്‍ പോയത് സുഹൃത്തിന്റെ ക്ഷണം സ്വീകരിച്ച്; വിവാദമുണ്ടാക്കാന്‍ ശ്രമമെന്ന് ജെനീഷ് കുമാര്‍
പത്തനംതിട്ട: സുഹൃത്തിന്റെ ക്ഷണം സ്വീകരിച്ച് ഒരു ചടങ്ങില്‍ പങ്കെടുക്കാനാണ് താനും കുടുംബവും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പോയത് എന്ന് കോന്നി എം എല്‍ എ കെ യു ജെനീഷ് കുമാര്‍. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം വിവാദമായതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ചില ആളുകള്‍ ബോധപൂര്‍വമായി വിവാദമുണ്ടാക്കാന്‍ ശ്രമിക്കുന്നു എന്നും ജെനീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
സുഹൃത്തിന്റെ ക്ഷണം സ്വീകരിച്ച് ഒരു ചടങ്ങില്‍ പങ്കെടുക്കാനാണ് ഞാനും പ്രമോദ് നാരായണന് എംഎല്‍എയും ഗുരുവായൂരില്‍ പോയിട്ടുള്ളത്. അവിടെ ചെന്നപ്പോള്‍ അവിടത്തെ ആചാരങ്ങള്‍ മാനിച്ചു. ഭാര്യ തന്നെയാണ് ചിത്രമെടുത്ത് നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുള്ളതും. ചില ആളുകള്‍ ബോധപൂര്‍വമായി വിവാദമുണ്ടാക്കാന്‍ ശ്രമിക്കുന്നു എന്നല്ലാതെ മറ്റൊന്നും എനിക്ക് തോന്നുന്നില്ല.

വിശ്വാസിയാണോ എന്നത് വ്യക്തിപരമാണ് എന്നും ക്ഷേത്ര സന്ദര്‍ശനത്തിന് പാര്‍ട്ടി വിലക്കില്ല എന്നും ജനീഷ് കുമാര്‍ പറഞ്ഞു. സി പി എം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് കെ യു ജനീഷ്കുമാര്‍. റാന്നിയിലെ കേരള കോണ്‍ഗ്രസ് (എം) എം എല്‍ എ പ്രമോദ് നാരായണനൊപ്പമായിരുന്നു ജെനീഷ് കുമാര്‍ ഗുരുവായൂരില്‍ എത്തിയത്. മേല്‍മുണ്ട് പുതച്ചും കുറിയണിഞ്ഞും ജെനീഷ് കുമാര്‍ ഗുരുവായൂരില്‍ നില്ക്കുന്ന ചിത്രം പുറത്തുവന്നിരുന്നു.
പാര്‍ട്ടി ഭാരവാഹികളും പ്രധാന നേതാക്കളും വിശ്വാസവുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങളില്‍ നിന്നു വിട്ടുനില്‍ക്കണമെന്ന കേന്ദ്രകമ്മിറ്റിയുടെ തിരുത്തല്‍ രേഖയ്ക്ക് വിരുദ്ധമാണ് ക്ഷേത്രദര്‍ശനം എന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. മണ്ഡലത്തിനു പുറത്തുള്ള ക്ഷേത്രത്തില്‍ എം എല്‍ എ ദര്‍ശനം നടത്തിയതു വിശ്വാസപരമാണ് എന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം എം എല്‍ എയായ ശേഷം ജെനീഷ് കുമാര്‍ എല്ലാ തവണയും മകര വിളക്ക് ദിവസം ശബരിമലയില്‍ എത്താറുണ്ട്. അദ്ദേഹത്തിന്റെ നിയമസഭാ മണ്ഡലത്തിന് പരിധിയിലാണ് ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇതാദ്യമായല്ല സി പി എമ്മില്‍ നേതാക്കളുടെ ക്ഷേത്ര ദര്‍ശനം വിവാദമാകുന്നത്. കേന്ദ്ര കമ്മിറ്റിം അംഗം ഇപി ജയരാജന്, സംസ്ഥാന കമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രന് എന്നിവരുടെ ക്ഷേത്ര സന്ദര്‍ശനം മുന്‍പ് വിവാദമായിരുന്നു.
ഒന്നാം എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്തു ബന്ധുനിയമന വിവാദത്തില്‍ മന്ത്രിസ്ഥാനം നഷ്ടമായ ശേഷമായിരുന്നു കണ്ണൂരിലെ ക്ഷേത്രത്തില്‍ ഇ പി ജയരാജന് ദര്‍ശനം നടത്തിയത്. എന്നാല്‍ ക്ഷേത്ര ദര്‍ശനം നടത്തി ഒരു വര്‍ഷത്തിന് ശേഷമാണ് ഈ ചിത്രം പുറത്തുവന്നത്. സോഷ്യല്‍ മീഡിയയില്‍ വലിയ കോലാഹലമുണ്ടാക്കിയെങ്കിലും പാര്‍ട്ടിക്കുള്ളില്‍ ഇത് വലിയ വിവാദമായിരുന്നില്ല.
-
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ












Click it and Unblock the Notifications