എംഎല്‍എയുടെ പാര്‍ക്കിന് അത്ര പെട്ടെന്ന് താഴിടാന്‍ കഴിയില്ല.. ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് പഞ്ചായത്ത്
മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ അടച്ചുപൂട്ടല്‍ ഉത്തരവ് ലഭിച്ചിട്ടില്ലെന്നാണ് പഞ്ചായത്ത് അധികൃതരുടെ വാദം.
കോഴിക്കോട്: പിവി അന്‍വര്‍ എംഎല്‍എ യുടെ പാര്‍ക്ക് അടച്ചു പൂട്ടാന്‍ ഉത്തരവ് കിട്ടിയില്ലെന്ന് പഞ്ചായത്ത് അധികൃതര്‍. പാരിസ്ഥിതിക ലോല പ്രദേശത്ത് അനുമതിയില്ലാതെയാണ് പാര്‍ക്ക് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. അനധികൃതമായി പ്രവര്‍ത്തിക്കുന്ന പാര്‍ക്ക് പൂട്ടണമെന്നാവശ്യപ്പെട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉത്തരവിറക്കിയിരുന്നു.
പാര്‍ക്ക് പൂട്ടുന്നതിനുള്ള ഉത്തരവ് ലഭിച്ചില്ലെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നു. പാര്‍ക്കിന് അനുമതി നല്‍കിയതിനെക്കുറിച്ച് അന്വേഷിക്കുന്ന ഉപസമതിയുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ നടപടി സ്വീകരിക്കാന്‍ കഴിയൂവെന്നാണ് പഞ്ചായത്തിന്റെ നിലപാട്.

പാര്‍ക്ക് പൂട്ടാന്‍ നടപടിയായില്ല
പിവി അന്‍വര്‍ എംഎല്‍എ കക്കാടംപൊയിലില്‍ നിര്‍മിച്ച അനധികൃത വാട്ടര്‍ തീം പാര്‍ക്ക് പൂട്ടണമെന്നാവശ്യപ്പെട്ട് മലനീകരണ നിയന്ത്രണ ബോര്‍ഡ് ഉത്തരവിറക്കിയിരുന്നു. എന്നാല്‍ പാര്‍ക്കിന് ഇതുവരെയും പൂട്ട് വീണിട്ടില്ല.

നോട്ടീസ് ലഭിച്ചിട്ടില്ല
പാര്‍ക്ക് പൂട്ടണമെന്നാവശ്യപ്പെട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉത്തരവിറക്കിയെങ്കിലും ആ ഉത്തരവ് തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്.

ഉത്തരവുമായി സമീപിച്ചപ്പോള്‍ ലഭിച്ച മറുപടി
മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അടച്ചു പൂട്ടല്‍ ഉത്തരവുമായി പരാതിക്കാരന്‍ പഞ്ചായത്തിനെ സമീപിച്ചിരുന്നുവെങ്കിലും ഔദ്യോഗികമായി ഉത്തരവ് ലഭിക്കാതെ പാര്‍ക്ക് അടച്ചു പൂട്ടാനാവില്ലെന്ന മറുപടിയാണ് പഞ്ചായത്ത് അധികൃതര്‍ നല്‍കിയത്.

പാര്‍ക്കിന്റെ രേഖകള്‍ പുന:പരിശോധിക്കുന്നു
പിവി അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയില്‍ കക്കാടം പൊയിലില്‍ പ്രവര്‍ത്തിക്കുന്ന പിവിആര്‍ എന്റര്‍ടെയിന്‍മെന്റ് നാച്ചുറല്‍ പാര്‍ക്കിന്റെ രേഖകള്‍ വീണ്ടും പരിശോധിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് നേരത്തെ അറിയിച്ചിരുന്നു.

പഞ്ചായത്ത് പ്രസിഡന്റിന്റെ പിന്തുണ
പരിസ്ഥിതിലോല പ്രദേശത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന പാര്‍ക്കിനെക്കുറിച്ച് ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ജില്ല, സംസ്ഥാന നേതാക്കളുടെ നിലപാട് പിന്തള്ളിയ കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് എംഎല്‍എയെ പിന്തുണച്ചിരുന്നു.

കെട്ടിച്ചമച്ച ആരോപണങ്ങള്‍
തനിക്കെതിരെ പ്രചരിക്കുന്നത് വ്യാജ ആരോപണങ്ങളാണെന്ന് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ വ്യക്തമാക്കിയിരുന്നു. ആരോപണങ്ങള്‍ക്ക് പിന്നില്‍ യുഡിഎഫാണ്. മുരുകേശന്‍ എന്ന വ്യക്തിയുമായി ബന്ധപ്പെട്ട സ്വത്ത് തര്‍ക്കത്തില്‍ താന്‍ ഇടനിലക്കാരനായി നിന്നതിന്റെ വൈരാഗ്യം തീര്‍ക്കുകയാണ് ഇപ്പോഴെന്നും എംഎല്‍എ പറഞ്ഞിരുന്നു.

പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത്
എല്ലാ തരത്തിലുള്ള അനുമതിയും വാങ്ങിയതിന് ശേഷമാണ് കക്കാടംപൊയിലിലെ പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത്. ലൈസന്‍സ് രേഖകളെല്ലാം തന്റെ കൈവശമുണ്ട്. ആര്‍ക്ക് വേണമെങ്കിലും അതു പരിശോധിക്കാമെന്നും എംഎല്‍എ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications