കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിൽ ജാതി വിവേചനം... സഹപ്രവര്‍ത്തകനില്‍നിന്ന് ജാതി അധിക്ഷേപം, പഞ്ചായത്ത് മെമ്പർ രാജിവെച്ചു!

Google Oneindia Malayalam News

കോഴിക്കോട്: ജാതി അധിക്ഷേപം നേരിട്ട കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സിപിഎം മെമ്പറായ കെഎസ് അരുണ്‍ കുമാര്‍ രാജിവെച്ചു. സഹ വാര്‍ഡ് മെമ്പര്‍ ജാതീയമായി അധിക്ഷേപിച്ചതിലും ഇതില്‍ പാര്‍ട്ടിയുടെ നടപടി ഉണ്ടാകാത്തതിലും പ്രതിഷേധിച്ചാണ് മെമ്പര്‍ സ്ഥാനം രാജിവെച്ചതെന്നാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നത്. മാനസികമായി ഉള്‍ക്കൊള്ളാന്‍ പറ്റാത്തതുകൊണ്ടാണ് രാജിവെക്കുന്നതെന്ന് അരുണ്‍ ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

വോട്ടർമാർ ക്ഷമിക്കണം എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. മാനസികമായി ഉൾക്കൊണ്ട്‌ പോകാൻ കഴിയാത്തത് കൊണ്ടാണ്. സഹ മെമ്പർ ജാതി പരമായി അധിക്ഷേപിച്ചതിന്റെയും സ്വന്തം പാർട്ടിയുടെ നേതാവ് മേൽവിഷയത്തിൽ തള്ളി പറഞ്ഞതിന്റെയും ഭാഗമായി ഞാൻ മെമ്പർ സ്ഥാനത്തു നിന്നും രാജി വെക്കുകയാണ് എന്ന് അറിയിച്ചു ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകി.

KS Arunkumar

മാനസികമായി ഉൾക്കൊണ്ട്‌ പോകാൻ കഴിയാത്തതു കൊണ്ടാണ്... ദയവു ചെയ്തു ക്ഷമിക്കണം. "ഈ ലോകത്ത് ഞാൻ ജനിക്കാൻ പോലും പാടില്ലായിരുന്നു ". എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. നേരത്തെ അരുണ്‍ കുമാറിന്റെ നേൃത്വത്തില്‍ ട്രോളുകള്‍ ഉപയോഗപ്പെടുത്തി ഗ്രാപഞ്ചായത്തിന്റെ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ജനങ്ങളിലേയ്‌ക്കെത്തിച്ചത് ശ്രദ്ധ നേടിയിരുന്നു.

English summary
Koodaranji Panchayat member resigned on cast issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X