കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്‍വറിന് തിരിച്ചടി... പാര്‍ക്കിന്‍റെ ശുചിത്വ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി, വീണ്ടും നോട്ടീസ്

അന്‍വറില്‍ നിന്നും വിശദീകരണം തേടിയാണ് പഞ്ചായത്ത് നോട്ടീസ് അയച്ചത്

  • By Sooraj
Google Oneindia Malayalam News

കോഴിക്കോട്: വിവാദങ്ങളില്‍ കുടുങ്ങിയ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന് അടുത്ത തിരിച്ചടി. കോഴിക്കോട് കക്കാടംപൊയിലിലുള്ള അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്കിന്റെ ശുചിത്വ സര്‍ട്ടിഫിക്കറ്റ് റദ്ദ് ചെയ്തു. കൂടാതെ പാര്‍ക്കിന് കൂടരഞ്ഞി പഞ്ചായത്ത് വീണ്ടും നോട്ടീസ് അയക്കുകയും ചെയ്തു.

നോട്ടീസ് അയച്ചതിനു കാരണം

നോട്ടീസ് അയച്ചതിനു കാരണം

വിവിധ നിയമലംഘനങ്ങള്‍ അന്‍വര്‍ നടത്തിയതായും ഇതില്‍ വിശദീകരണം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് പഞ്ചായത്ത് നോട്ടീസ് അയച്ചിരിക്കുന്നത്.

ലൈസന്‍സ് റദ്ദാക്കില്ല

ലൈസന്‍സ് റദ്ദാക്കില്ല

പാര്‍ക്കിന്റെ ലൈസന്‍സ് തല്‍ക്കാലം റദ്ദ് ചെയ്യേണ്ടതില്ലെന്ന് പഞ്ചായത്ത് തീരുമാനിച്ചു. ഇന്നു ചേര്‍ന്ന പഞ്ചായത്ത് ഉപസമിതിയാണ് വീണ്ടും നോട്ടീസ് അയക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.

ശുചിത്വ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി

ശുചിത്വ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി

പാര്‍ക്കിന്റെ ശുചിത്വ സര്‍ട്ടിഫിക്കറ്റ് ആരോഗ്യവകുപ്പ് റദ്ദാക്കി. ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയ്ക്കു ശേഷമാണ് ലൈസന്‍സ് റദ്ദ് ചെയ്യപ്പെട്ടത്. ശുചിമുറിയടക്കമുള്ള സൗകര്യങ്ങള്‍ പാര്‍ക്കില്‍ ഇല്ലെന്നും ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടി.

 നേരത്തേയും കത്തയച്ചു

നേരത്തേയും കത്തയച്ചു

വാട്ടര്‍ തീം പാര്‍ക്കുമായി ബന്ധപ്പെട്ട് കൂടരഞ്ഞി പഞ്ചായത്ത് വിവിധ വകുപ്പുകള്‍ക്കു നേരത്തേ നോട്ടീസ് അയച്ചിരുന്നു. അനുമതി സംബന്ധിച്ച രേഖകളുടെ ആധികാരികത പരിശോധിക്കണമെന്നായിരുന്നു ആവശ്യം.

പഞ്ചായത്തിന്റെ വിശദീകരണം

പഞ്ചായത്തിന്റെ വിശദീകരണം

നിലവില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് ഭരണസമിതിയാണ് കൂടരഞ്ഞി പഞ്ചായത്ത് ഭരിക്കുന്നത്. പാര്‍ക്കിനെതിരേ യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള സംഘടനകള്‍ പ്രതിഷേധമാര്‍ച്ച് നടത്തിയിരുന്നെങ്കിലും ആവശ്യമായ അനുമതിയോടെയാണ് പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത് എന്നായിരുന്നു പഞ്ചായത്തിന്റെ വിശദീകരണം.

അന്‍വറിനെ ന്യായീകരിച്ച് പഞ്ചായത്ത്

അന്‍വറിനെ ന്യായീകരിച്ച് പഞ്ചായത്ത്

കെപിസിസി നേതൃത്വം അന്‍വറിനെതിരേ ശക്തമായി രംഗത്തുവന്നപ്പോഴും എംഎല്‍എയെ ന്യായീകരിക്കുന്ന നിലപാടാണ് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വും പഞ്ചായത്ത് ഭരണസമിതിയും സ്വീകരിച്ചത്.

English summary
Koodaranji panchayat send notice to Anwar MLA.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X