കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉറപ്പായി... ജോളിയെ രക്ഷിക്കാന്‍ ആളൂര്‍ ഇറങ്ങുന്നു; നേരിട്ട് വിശദീകരിക്കും... പണമിറക്കാന്‍ ആളുണ്ട്!

Google Oneindia Malayalam News

കോഴിക്കോട്: കൂടത്തായി പരമ്പരക്കൊലപാതക കേസിലെ പ്രതികളുടെ വക്കാലത്ത് ഏറ്റെടുക്കാന്‍ അഭിഭാഷകര്‍ വിസമ്മതിക്കുന്നു എന്നൊരു വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്നത്. എന്നാല്‍ കേസിലെ മുഖ്യപ്രതി എന്ന് പോലീസ് പറയുന്ന ജോളിയമ്മ ജോസഫ് എന്ന ജോളിയുടെ വക്കാലത്ത് അഡ്വ ബിഎ ആളൂര്‍ ഏറ്റെടുക്കും എന്ന് ഇപ്പോള്‍ ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞിരിക്കുന്നു.

ആരാണ് ഈ ബിഎ ആളൂര്‍... അധോലോകത്തിന്റെ സ്വന്തം വക്കീലോ? കേട്ടാല്‍ ഞെട്ടും!!!ആരാണ് ഈ ബിഎ ആളൂര്‍... അധോലോകത്തിന്റെ സ്വന്തം വക്കീലോ? കേട്ടാല്‍ ഞെട്ടും!!!

ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആയിരുന്ന ജോളിയേയും മറ്റ് പ്രതികളേയും കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അഡ്വ ആളൂരിന്റെ ജൂനിയര്‍ അഭിഭാഷകന്‍ എത്തിയിരുന്നു. ജോളിയുടെ വക്കാലത്ത് ഒപ്പിടാന്‍ വേണ്ടിയാണ് ഈ അഭിഭാഷകന്‍ എത്തിയത്.

കോളിളക്കം സൃഷ്ടിച്ച പല കേസുകളിലും പ്രതികള്‍ക്ക് വേണ്ടി ഹാജരായി കുപ്രസിദ്ധി നേടിയ ആളാണ് അഡ്വ ബിഎ ആളൂര്‍. ഗോവിന്ദച്ചാമി കേസ് മുതല്‍ ഇങ്ങോട്ടാണ് ആളൂര്‍ മലയാളികളുടെ ശ്രദ്ധാകേന്ദ്രമായത്. കൂടത്തായിയില്‍ ആറ് പേരുടെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചു എന്ന് കരുതുന്ന ജോളിയെ രക്ഷിക്കാന്‍ ആളൂരിന് സാധിക്കുമോ എന്ന് ഇനി കാത്തിരുന്ന് കാണാം.

ആദ്യമേ സൂചന

ആദ്യമേ സൂചന

കൂടത്തായി കേസില്‍ ജോളി അറസ്റ്റിലായി അധികം കഴിയും മുമ്പ് തന്നെ അഡ്വ ബിഎ ആളൂരിന്റെ പേരും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ജോളിയുടെ കേസ് ഏറ്റെടുക്കണം എന്നാവശ്യപ്പെട്ട് കട്ടപ്പനയില്‍ നിന്നും ഗള്‍ഫില്‍ നിന്നും ഫോണ്‍ കോളുകള്‍ വന്നിരുന്നതായി ആളൂര്‍ വണ്‍ഇന്ത്യയോട് പ്രതികരിച്ചിരുന്നു. എന്നാല്‍ കേസ് ഏറ്റെടുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല എന്നായിരുന്നു അന്നത്തെ പ്രതികരണം.

സഹായിക്കില്ലെന്ന് സഹോദരന്‍

സഹായിക്കില്ലെന്ന് സഹോദരന്‍

ജോളിയ്ക്ക് ഒരു വിധത്തിലുള്ള സഹായവും നല്‍കില്ലെന്നാണ് ജോളിയുടെ സഹോദരന്‍ നോബി വ്യക്തമാക്കിയിട്ടുള്ളത്. തങ്ങളാരും തന്നെ ഇതുമായി ബന്ധപ്പെട്ട് ആരേയും സമീപിച്ചിട്ടില്ലെന്നും നോബി വ്യക്തമാക്കുന്നുണ്ട്. അഡ്വ ആളൂരിന്റെ ജൂനിയര്‍ എന്ന പേരില്‍ ഒരാള്‍ തങ്ങളെ ബന്ധപ്പെട്ടിരുന്നു എന്നും നോബി പ്രതികരിച്ചിട്ടുണ്ട്. ജോളിയ്ക്ക് മിയമ സഹായം നല്‍കാന്‍ താത്പര്യമില്ലെന്നാണ് ഇയാളെ അറിയിച്ചത്. മറ്റ് സോദരങ്ങള്‍ക്കും ഇതേ അഭിപ്രായമാണ് ഉള്ളത് എന്നാണ് നോബി പറയുന്നത്.

ആളൂരിനെ വിളിച്ചത് ആര്?

ആളൂരിനെ വിളിച്ചത് ആര്?

കട്ടപ്പനയില്‍ ഉള്ള ജോളിയുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ആണ് കേസ് ഏറ്റെടുക്കാന്‍ തന്നെ സമീപിച്ചത് എന്നാണ് ആളൂര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. സഹോദരങ്ങള്‍ ആരും ഇതിന് പിന്നില്‍ ഇല്ലെങ്കില്‍ വേറെ ആരാണ് ജോളിയെ സഹായിക്കാന്‍ രംഗത്തുള്ളത് എന്ന സംശയവും ഇതോടെ ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്.

വെളിപ്പെടുത്താനാകാത്ത രഹസ്യങ്ങള്‍

വെളിപ്പെടുത്താനാകാത്ത രഹസ്യങ്ങള്‍

ആളൂരിന്റെ ജൂനിയര്‍ അഭിഭാഷകന്‍ കഴിഞ്ഞ ദിവസം ജയിലില്‍ ജോളിയെ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു. പലകാര്യങ്ങളും ജോളി വെളിപ്പെടുത്തിയിട്ടുണ്ട് എന്നാണ് അഭിഭാഷകന്‍ പിന്നീട് പ്രതികരിച്ചത്. എന്നാല്‍ അതൊന്നും മാധ്യമങ്ങളുമായി പങ്കുവയ്ക്കാന്‍ ആവില്ലെന്നും അദ്ദേഹം അറിയിച്ചു. ആദ്യദിവസം അവധി ദിനം ആയിരുന്നതിനാല്‍ ജോളിയെ കാണാന്‍ അഭിഭാഷകന് സാധിച്ചിരുന്നില്ല.

ആളൂര്‍ ഇറങ്ങിയാല്‍

ആളൂര്‍ ഇറങ്ങിയാല്‍

അഡ്വ ബിഎ ആളൂര്‍ ഏറ്റെടുത്ത കേസുകളുടെ പേരില്‍ പ്രസിദ്ധനായ ആളാണ്. സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയ്ക്ക് വേണ്ടി ഹാജരായാണ് ആളൂര്‍ മലയാളികള്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്. അതിന് ശേഷം പെരുമ്പാവൂര്‍ ജിഷ കേസിലെ പ്രതി അമീറുള്‍ ഇസ്ലാമിന് വേണ്ടിയും രംഗത്തെത്തിയത് ആളൂര്‍ തന്നെ ആയിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് വേണ്ടി ഹാജരാകാന്‍ ആളൂര്‍ സന്നദ്ധത അറിയിച്ചിരുന്നു. പിന്നീട് പള്‍സര്‍ സുനിയ്ക്ക് വേണ്ടി ഹാജരാവുകയും ചെയ്തു.

Recommended Video

cmsvideo
Jolly Koodathai : പാക് ദേശീയ മാധ്യമത്തില്‍ പ്രധാന വാര്‍ത്തയായി ജോളി കേസ് | Oneindia Malayalam
ആളൂരിന്റെ അപദാനങ്ങള്‍

ആളൂരിന്റെ അപദാനങ്ങള്‍

തൃശൂര്‍ സ്വദേശിയായ ബിജു ആന്റണി ആളൂര്‍ ആണ് ബിഎ ആളൂര്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. അധോലോക നായകന്‍ ഛോട്ടാ രാജന്റെ കേസുകള്‍ നോക്കുന്നത് ആളൂര്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. നരേന്ദ്ര ധബോല്‍ര്‍ വധത്തില്‍ പ്രതികള്‍ക്ക് വേണ്ടി രംഗത്തിറങ്ങിയതും ആളൂര്‍ തന്നെ ആയിരുന്നു. കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിന്റെ വക്കാലത്തും ഏറ്റെടുത്തത് ആളൂര്‍ തന്നെ ആയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Koodathai Case: Adv BA Aloor will appear for Jolly in Court- Report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X