കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂടത്തായി കേസിൽ പോലീസിനെ വട്ടം കറക്കി ജോളി! കേസിൽ നിന്ന് തലയൂരാൻ ജോളിയുടെ പുതിയ തന്ത്രങ്ങൾ

Google Oneindia Malayalam News

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസില്‍ ജോളിക്കെതിരെ പരമാവധി തെളിവുകളുണ്ടാക്കാനുളള നെട്ടോട്ടത്തിലാണ് അന്വേഷണ സംഘം. അതിവിദഗ്ധമായി ആറ് കൊലകള്‍ ഇരുചെവി അറിയാതെ നടപ്പിലാക്കിയ ജോളി പോലീസ് സംഘത്തേയും വട്ടം കറക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ശബരിമല ബിജെപിക്ക് സുവർണാവസരം, സിപിഎമ്മിന് നവോത്ഥാനം, ഇരുതോണിയിലും കാലിട്ട കോൺഗ്രസുംശബരിമല ബിജെപിക്ക് സുവർണാവസരം, സിപിഎമ്മിന് നവോത്ഥാനം, ഇരുതോണിയിലും കാലിട്ട കോൺഗ്രസും

കേസില്‍ നിന്ന് രക്ഷപ്പെടാന്‍ പല തന്ത്രങ്ങളും അന്വേഷണ സംഘത്തിന് മുന്നില്‍ ജോളി പ്രയോഗിക്കുന്നുണ്ട്. മനോരോഗ വിദഗ്ധനെ കാണം എന്നാണ് ജോളി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വാശി പിടിക്കുന്നത്. കൂടത്തായി കേസിലെ പുതിയ വിവരങ്ങള്‍ ഇങ്ങനെയാണ്:

അഞ്ചാമത്തെ കേസിലെ അറസ്റ്റ്

അഞ്ചാമത്തെ കേസിലെ അറസ്റ്റ്

കൂടത്തായി കൊലപാതക പരമ്പരയിലെ അഞ്ചാമത്തെ കേസായ ടോം തോമസ് കൊലക്കേസില്‍ കഴിഞ്ഞ ദിവസമാണ് പോലീസ് ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ജോളിയുടെ ആദ്യ ഭര്‍ത്താവായ റോയ് തോമസിന്റെ പിതാവാണ് ടോം തോമസ്. പൊന്നാമറ്റം കുടുംബത്തിന്റെ സ്വത്തുക്കള്‍ സ്വന്തമാക്കുന്നതിന് വേണ്ടി ടോം തോമസിനെ ജോളി ഭക്ഷണത്തിലും ഗുളികയിലും സയനൈഡ് കലര്‍ത്തി നല്‍കി കൊലപ്പെടുത്തി എന്നാണ് കേസ്.

Recommended Video

cmsvideo
koodathai case: Police tactics to trap Jolly
ജോളിയുടെ അഭിനയമോ

ജോളിയുടെ അഭിനയമോ

വിവിധ കേസുകളിലായി പോലീസ് ഉദ്യോഗസ്ഥര്‍ ജോളിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. അതിനിടെ കേസില്‍ നിന്ന് തലയൂരുന്നതിനായി തനിക്ക് മാനസിക പ്രശ്‌നമുണ്ട് എന്ന് സ്ഥാപിക്കുന്നത് അടക്കമുളള പല വിധ തന്ത്രങ്ങളും ജോളി പ്രയോഗിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. മാനസിക രോഗ വിദഗ്ധനെ കാണണം എന്നാണ് ജോളി ആവശ്യപ്പെടുന്നത്.

ഉറങ്ങാനാകുന്നില്ല

ഉറങ്ങാനാകുന്നില്ല

തനിക്ക് കടുത്ത മാനസിക സമ്മര്‍ദ്ധമുണ്ടെന്നും അത് കാരണം ഉറങ്ങാന്‍ സാധിക്കുന്നില്ലെന്നും പലതവണ അന്വേഷണ ഉദ്യോഗസ്ഥരോട് ജോളി പരാതിപ്പെട്ടു. മാത്രമല്ല ഓര്‍മ്മക്കുറവും തന്നെ അലട്ടുന്നുണ്ട് എന്നാണ് ജോളിയുടെ പരാതി. ജയിലില്‍ തടവ് പുളളികളെ പരിശോധിക്കാന്‍ പതിവായി ഡോക്ടറും കൗണ്‍സിലറും എത്തുന്നുണ്ട്.

വാശി പിടിച്ച് ജോളി

വാശി പിടിച്ച് ജോളി

എന്നാല്‍ തനിക്ക് ആ ഡോക്ടറുടെ പരിശോധന പോര എന്നാണ് ജോളി പറയുന്നത്. മറ്റൊരു മനോരോഗ വിദഗ്ധനെ തന്നെ കാണണം എന്നാണ് ജോളി പോലീസിനോട് വാശി തുടരുന്നത്. സിലി കൊലക്കേസിലും മാത്യു കൊലക്കേസിലും ചോദ്യം ചെയ്യലിനിടെ ജോളി ഈ ആവശ്യം ആവര്‍ത്തിക്കുകയുണ്ടായി. പിന്നീട് നാലാമത്തെ കേസില്‍ കസ്റ്റഡി അവസാനിച്ച് ജയിലിലേക്ക് മടക്കി കൊണ്ട് വന്നപ്പോഴും ജോളി ആവശ്യം ആവര്‍ത്തിച്ചു.

അഭിഭാഷകന്റെ ഉപദേശമോ

അഭിഭാഷകന്റെ ഉപദേശമോ

എന്നാല്‍ ഈ മാനസിക അസ്വാസ്ഥ്യം വെറും അഭിനയം മാത്രമാണ് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്. കേസില്‍ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി അഭിഭാഷകന്റെ ഉപദേശ പ്രകാരമാണ് ജോളിയുടെ നീക്കങ്ങള്‍ എന്നും പോലീസ് സംശയിക്കുന്നുണ്ട്. മാത്രമല്ല ചോദ്യം ചെയ്യുന്നതിനോട് പൂര്‍ണമായും സഹകരിക്കാത്ത ജോളിയുടെ നിലപാടും അഭിഭാഷകന്റെ നിര്‍ദേശ പ്രകാരമാണ് എന്നാണ് പോലീസ് കരുതുന്നത്.

ജയിലിലെ ആദ്യരാത്രി

ജയിലിലെ ആദ്യരാത്രി

ഇതാദ്യമായല്ല ജോളി ഇത്തരത്തില്‍ പെരുമാറുന്നത്. അറസ്റ്റിലായതിന് ശേഷം പോലീസ് ചോദ്യം ചെയ്യവേ ജോളി കൂസലില്ലാതെയാണ് പെരുമാറിയിരുന്നത്. എന്നാല്‍ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത് പ്രകാരം കോഴിക്കോട് പുതിയറയിലെ ജില്ലാ ജയിലിലേക്ക് മാറ്റിയതോടെ ജോളിയുടെ മട്ടും ഭാവവും അപ്പാടെ മാറി.

ഉറങ്ങാതെ അലറി വിളിച്ചു

ഉറങ്ങാതെ അലറി വിളിച്ചു

രാത്രി ജോളി ജയിലില്‍ ഉറങ്ങിയിരുന്നില്ല. എന്ന് മാത്രമല്ല കടുത്ത അസ്വസ്ഥത പ്രകടിപ്പിച്ച ജോളി രാത്രി ജയില്‍ മുറിയില്‍ അലറി വിളിക്കുകയായിരുന്നു എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇതേത്തുടര്‍ന്ന് ജോളിയെ നിരീക്ഷിക്കാന്‍ ജയില്‍ വാര്‍ഡന്മാര്‍ക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കുകയുണ്ടായി. ജോളിക്ക് മാനസിക പ്രശ്‌നങ്ങള്‍ ഇല്ലെന്നും ഉണ്ടെന്ന് നടിക്കുന്നതാണ് എന്നുമാണ് പോലീസ് വിലയിരുത്തുന്നത്.

English summary
Koodathai Case: Jolly fakes mental illness to escape from the case, reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X