കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോളി ശിക്ഷിക്കപ്പെടില്ല... എന്തുകൊണ്ട്? എല്ലാം ഉറപ്പിച്ച് ആളൂര്‍; കൂടത്തായി കേസിന്റെ ഭാവി ഇങ്ങനെയോ?

Google Oneindia Malayalam News

Recommended Video

cmsvideo
ജോളിയെ രക്ഷിക്കാന്‍ എന്ത് മാര്‍ഗവും സ്വീകരിക്കും | Oneindia Malayalam

കൊച്ചി/കോഴിക്കോട്: കൂടത്തായി പരമ്പര കൊലപാതക കേസില്‍ മുഖ്യപ്രതിയെന്ന് പോലീസ് പറയുന്ന ജോളിയ്ക്ക് വേണ്ടി പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ ബിഎ ആളൂര്‍ ഹാജരാകും. അഡ്വ ആളൂര്‍ തന്നെയാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഉറപ്പായി... ജോളിയെ രക്ഷിക്കാന്‍ ആളൂര്‍ ഇറങ്ങുന്നു; നേരിട്ട് വിശദീകരിക്കും... പണമിറക്കാന്‍ ആളുണ്ട്! ഉറപ്പായി... ജോളിയെ രക്ഷിക്കാന്‍ ആളൂര്‍ ഇറങ്ങുന്നു; നേരിട്ട് വിശദീകരിക്കും... പണമിറക്കാന്‍ ആളുണ്ട്!

ജോളി തന്നെയാണ് തന്റെ സ്ഥാപനത്തെ വക്കാലത്ത് ഏല്‍പിച്ചത് എന്നും ആളൂര്‍ അറിയിച്ചിട്ടുണ്ട്. അഭിഭാഷകനെ വയ്ക്കുക എന്നത് ഏത് പ്രതിയുടേയും നിയമപരമായ അവകാശം ആണെന്നും ആളൂര്‍ ആവര്‍ത്തിച്ചു. നിലവിലെ സാഹചര്യത്തില്‍ ജോളി ശിക്ഷിക്കപ്പെടില്ലെന്ന ആത്മവിശ്വാസവും ആളൂര്‍ പ്രകടിപ്പിച്ചു.

ഇത്രയും കാലപ്പഴക്കമുള്ള കേസില്‍ തെളിവുകള്‍ ശേഖരിക്കുക എന്നത് പോലീസിന് സംബന്ധിച്ച് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാകും എന്നതാണ് ആളൂരിന്റെ ഏറ്റവും വലിയ ആത്മവിശ്വാസം. കൂടത്തായിയിലെ രണ്ട് വയസ്സുള്ള കുഞ്ഞൊഴികെ ബാക്കിയെല്ലാവരും ആത്മഹത്യ ചെയ്തതോ സ്വാഭാവിക മരണം സംഭവിച്ചതോ ആയിരിക്കാം എന്ന വിചിത്ര നിഗമനത്തിലും ആളൂര്‍ എത്തുന്നുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ ആളൂര്‍ പറഞ്ഞ കാര്യങ്ങള്‍...

ജോളിയുടെ അവകാശം

ജോളിയുടെ അവകാശം

അഭിഭാഷകനെ വയ്ക്കുക എന്നത് ജോളിയുടെ അവകാശമാണ്. അതിന് വേണ്ടി ഒരുപക്ഷേ നാട്ടുകാരോ ബന്ധുക്കളോ സുഹൃത്തുക്കളോ ആരും ഒരു അഭിഭാഷകനെ സമീപിച്ചെന്നിരിക്കാം. അതിന്റെ പശ്ചാത്തലത്തിലാണ് ജോളിയെ കാണാന്‍ തീരുമാനിച്ചത്. എന്നാല്‍ മറ്റ് ചില പ്രശ്‌നങ്ങള്‍ കാരണം തനിക്ക് നേരിട്ട് കാണാന്‍ സാധിച്ചില്ല.

ജോളി തന്നെ വക്കാലത്ത് ഏല്‍പിച്ചു

ജോളി തന്നെ വക്കാലത്ത് ഏല്‍പിച്ചു

ഇനി എന്തായാലും അത്തരം ചോദ്യങ്ങള്‍ക്ക് യാതൊരു പ്രാധാന്യവും ഇല്ല. പ്രതിയാണ് ഇപ്പോള്‍ ആളൂര്‍ അസോസിയേറ്റിനെ കേസിന്റെ കാര്യങ്ങള്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. പ്രതിയെ സംബന്ധിച്ച് എല്ലാ കേസുകളും ഗൗരവം അര്‍ഹിക്കുന്നതാണ്. മാധ്യമങ്ങള്‍ക്കോ പൊതുജനങ്ങള്‍ക്കോ ഒരു കേസിനും ഒരു പ്രാധാന്യവും ഇല്ല എന്ന് പറയേണ്ടിയിരിക്കുന്നു.

കുറ്റപത്രം സമര്‍പ്പിക്കാനാവില്ല

കുറ്റപത്രം സമര്‍പ്പിക്കാനാവില്ല

15 ദിവസം ആവശ്യപ്പെട്ട് ആറ് ദിവസം ആണ് പ്രതിയെ പോലീസ് കസ്റ്റഡിയില്‍ കിട്ടിയിട്ടുള്ളത്. ഈ ദിവസങ്ങളില്‍ കേസിന്റെ യഥാര്‍ത്ഥ ചിത്രം തെളിയും. യഥാര്‍ത്ഥ ചിത്രം തെളിഞ്ഞു കഴിഞ്ഞാല്‍ ഒരു കുറ്റപത്രം സമര്‍പ്പിക്കാന്‍ ക്രൈം ബ്രാഞ്ചിനോ അന്വേഷണ സംഘത്തിനോ സാധിക്കില്ല എന്നാണ് ഒരു ക്രിമിനല്‍ അഭിഭാഷകന്‍ എന്ന നിലയ്ക്ക് തനിക്ക് പറയാനുള്ളത്.

തെളിവുകള്‍ ശേഖരിക്കാനാകുമോ?

തെളിവുകള്‍ ശേഖരിക്കാനാകുമോ?

കേസില്‍ തെളിവുകള്‍ ശേഖരിക്കാന്‍ സാധിക്കുന്നില്ല എന്ന് പറഞ്ഞുകൊണ്ട്, 169 സിആര്‍പിസി പ്രകാരം ഒരു റിപ്പോര്‍ട്ട് മാത്രമായിരിക്കും അന്വേഷണ സംഘത്തിന് കോടതിയില്‍ നല്‍കാന്‍ കഴിയുക. 15 വര്‍ഷത്തിനുള്ളില്‍ നടന്നതായതുകൊണ്ട് തെളിവുകള്‍ കൂട്ടിയിണക്കാന്‍ പ്രോസിക്യൂഷന് സാധിക്കില്ല എന്നാണ് അഭിഭാഷകന്‍ എന്ന നിലയ്ക്ക് താന്‍ വിശ്വസിക്കുന്നത്.

ജോളിയുമായി ഏറ്റവും അടുത്തവര്‍

ജോളിയുമായി ഏറ്റവും അടുത്തവര്‍

കേസ് ഏറ്റെടുക്കാന്‍ അഡ്വ ആളൂരിനെ സമീപിച്ചിട്ടില്ല എന്നാണ് ജോളിയുടെ ബന്ധുക്കള്‍ പറയുന്നത്. ബന്ധുക്കള്‍ സമീപിച്ചിട്ടില്ല എന്നതിന് ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു പ്രാധാന്യവും ഇല്ല എന്നാണ് ആളൂരിന്റെ പക്ഷം. ആരാണ് തന്നെ സമീപിച്ചത് എന്നത് ഒരുഘട്ടത്തിലും താന്‍ പറഞ്ഞിട്ടില്ല. ഒരു കേസുമായി ബന്ധപ്പെട്ട് ആര് സമീപിച്ചു എന്ന കാര്യം വെളിപ്പെടുത്തേണ്ട ആവശ്യമില്ല. എന്തിന് സമീപിച്ചു എന്ന കാര്യവും വെളിപ്പെടുത്തേണ്ട ആവശ്യമില്ല. പ്രതിയുടെ അവകാശം സംരക്ഷിക്കാനുള്ള ചുമതല മാത്രമേ ഒരു അഭിഭാഷകനുള്ളു.

തീര്‍ച്ചയായും പ്രതിയുമായി ഏറ്റവും അടുത്ത ആളുകളാണ് തന്നെ സമീപിച്ചത്. ഇപ്പോള്‍ പ്രതിയും സമീപിച്ചിട്ടുണ്ട്. അതുകൊണ്ട്, ഇനിയുള്ള ദിവസങ്ങളില്‍ പ്രതിയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരാകും.

ശാസ്ത്രീയ തെളിവുകള്‍

ശാസ്ത്രീയ തെളിവുകള്‍

ദില്ലിയിലെ കൂട്ടക്കൊലപാതകവും ഈ കേസും തമ്മിലുള്ള ബന്ധം പറഞ്ഞുകൊണ്ടാണ് ശാസ്ത്രീയ തെളിവുകളുടെ ദൗര്‍ബല്യങ്ങള്‍ ആളൂര്‍ വ്യക്തമാക്കിയത്. ഇന്ത്യയിലെ സയന്റിഫിക് മെത്തേഡുകള്‍ ശരിയല്ലെന്ന് എല്ലാ കേസുകളിലും താന്‍ പറഞ്ഞിട്ടുണ്ട്. സമഗ്രമായ ഒരു സയന്റിഫിക് റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ അതിന്റെ ആധികാരികത ചോദ്യം ചെയ്യപ്പെടാതിരിക്കുകയുള്ളു. ഇന്ത്യയിലെ സയന്റിഫിക് റിപ്പോര്‍ട്ടുകള്‍ക്ക് 60 ശതമാനം പ്രാധാന്യം മാത്രമേ കോടതികള്‍ പോലും കല്‍പിക്കുന്നുള്ളു. വിദേശത്ത് നിന്നുള്ള റിപ്പോര്‍ട്ടുകള്‍ക്ക് 80 ശതമാനം സൂക്ഷ്മത ഉണ്ട് എന്നാണ് താന്‍ മനസ്സിലാക്കുന്നത്. വിദേശത്ത് നിന്ന് പരിശോധന റിപ്പോര്‍ട്ട് പെട്ടെന്ന് കൊണ്ടുവരാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ പ്രോസിക്യൂഷന് കൃത്യസമയത്ത് കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധിക്കില്ലെന്നാണ് താന്‍ വിശ്വസിക്കുന്നത്.

ഒന്നും സംസാരിച്ചിട്ടില്ല

ഒന്നും സംസാരിച്ചിട്ടില്ല

ജോളിയോട് കേസുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. പോലീസ് കസ്റ്റഡിയ്ക്ക് ശേഷം കൊടുക്കുന്ന റിപ്പോര്‍ട്ടിലാണ് കേസിന്റെ യഥാര്‍ത്ഥ ചിത്രം തെളിയുക. അതന് ശേഷം മാത്രമേ അഭിഭാഷകനും പ്രതിയും തമ്മില്‍ വിശദമായി ഇക്കാര്യങ്ങള്‍ സംസാരിക്കു.

ആത്മഹത്യ ആയിരിക്കാമെന്ന്!

ആത്മഹത്യ ആയിരിക്കാമെന്ന്!

ഈ കേസില്‍ ഇതുവരെയുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ കാണുമ്പോള്‍ തനിക്ക് തോന്നുന്നത് മറ്റൊരു വിധത്തിലാണ്. കൊല്ലപ്പെട്ടു എന്ന് പറയുന്ന ആറ് പേരില്‍ ചെറിയ കുട്ടി ഒഴികെയുള്ളവര്‍ ആത്മഹത്യ ചെയ്യുകയോ, ഹൃദയാഘാതമോ മറ്റെന്തെങ്കിലും കാരണമോ കൊണ്ട് മരിച്ചതോ ആകാം എന്നാണ് ആളൂര്‍ പറയുന്നത്. ഇക്കാര്യം അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്.

മൊഴികളില്‍ കാര്യമില്ല, കോടതിയില്‍ തള്ളും?

മൊഴികളില്‍ കാര്യമില്ല, കോടതിയില്‍ തള്ളും?

സയനൈഡ് അവര്‍ സ്വയം കഴിച്ചതാണോ അതോ പ്രതി കൊടുത്തതാണോ എന്നതിന് യാതൊരു തെളിവുകളും ഇല്ല. പ്രതിയ്‌ക്കെതിരെ സാഹചര്യ തെളിവുകള്‍ മാത്രമാണുള്ളത്. ദൃക്‌സാക്ഷികളില്ല. മരണപ്പെട്ടവര്‍ക്ക് താന്‍ സയനൈഡ് നല്‍കിയിട്ടില്ല എന്ന് പ്രതിയ്ക്ക് കോടതിയില്‍ പറയാന്‍ സാധിക്കും. അതായിരിക്കും ഇതിലെ പ്രധാന ഡിഫന്‍സ്. ഇതൊരു കൊലപാതകം ആണെന്ന് തെളിയിക്കേണ്ടത് പ്രോസിക്യൂഷന്റെ ചുമതലയാണ്.

 സയനൈഡ് കൊടുത്തവരോ?

സയനൈഡ് കൊടുത്തവരോ?

സയനൈഡ് എന്തിനാണ് കൊടുത്തത് എന്ന് അറസ്റ്റിലായ പ്രതികള്‍ തന്നെ പറഞ്ഞിട്ടുണ്ട്. സയനൈഡ് കൊലപാതകത്തിന് ഉപയോഗിച്ചു എന്ന് ജോളി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി കൊടുത്തു എന്നതുകൊണ്ട് അതിന് നിയമപരമായ നിലനില്‍പ്പില്ല. പ്രതി കൊടുത്ത മൊഴി ഒരിക്കലും പ്രതിയ്‌ക്കെതിരെ ഉപയോഗിക്കാന്‍ പാടില്ല എന്നാണ് നിയമം പറയുന്നത്. അതുകൊണ്ട് അത്തരത്തിലുള്ള തെളിവുകള്‍ ഒരിക്കലും പ്രതിയ്‌ക്കെതിരെ ഉപയോഗിക്കാന്‍ പറ്റില്ല എന്നും ആളൂര്‍ പറയുന്നു.

കൊലപാതകമെന്ന് വിശ്വസിക്കുന്നില്ല

കൊലപാതകമെന്ന് വിശ്വസിക്കുന്നില്ല

മാനസിക സമ്മര്‍ദ്ദങ്ങള്‍ മൂലം ചെയ്ത ആത്മഹത്യകള്‍ ആയിരിക്കും. പ്രതി കുറ്റകൃത്യത്തിന് വേണ്ടി സയനൈഡ് കൊണ്ടുവന്നു എന്ന് അഭിഭാഷകന്‍ എന്ന നിലയ്ക്ക് വിശ്വസിക്കുന്നില്ല. ഇന്ന വ്യക്തിയെ കൊലപ്പെടുത്താനാണ് സയനൈഡ് കൊണ്ടുവന്നത് എന്നത് തെളിയിക്കാന്‍ പറ്റാത്തിടത്തോളം മറ്റ് വാദങ്ങള്‍ കോടതിയില്‍ നിലനില്‍ക്കുകയുള്ളു.

English summary
Koodathai Case: Jolly's advocate BA Aloor Expresses his confidence over the case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X