കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂടത്തായി കേസിൽ വഴിത്തിരിവ്; മൃതദേഹങ്ങളിൽ സയനൈഡും വിഷാംശവുമില്ല

കൂടത്തായിയിലെ പൊന്നാമറ്റം വീട്ടിൽ 14 വർഷത്തിനിടെ 6 കൊലപാതകങ്ങൾ ജോളി നടത്തിയെന്നാണ് കേസ്.

Google Oneindia Malayalam News
Koodathai Case

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച കൂടത്തായി കൊലപാതക കേസിൽ നിർണായ വഴിത്തിരിവ്. കൊല്ലപ്പെട്ട നാലു പേരുടെ മൃതദേഹത്തിൽ സയനൈഡോ മറ്റു വിഷാംശങ്ങളോ കണ്ടെത്താനായില്ലെന്ന് വ്യക്തമാക്കുന്ന ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നു.

കേസിലെ മുഖ്യപ്രതിയായ ജോളി ജോസഫിന്റെ ആദ്യ ഭർത്താവിന്റെ പിതാവ് ടോം തോമസ്, ഭാര്യ അന്നമ്മ, അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയിൽ, ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ മകൾ ആൽഫൈൻ എന്നിവരുടെ മൃതദേഹ അവശിഷ്ടങ്ങളായിരുന്നു പരിശോധിച്ചത്.

പോലീസിന് നല്കിയ മൊഴി


ആദ്യ ഭർതൃമാതാവായ അന്നമ്മയെ ഡോഗ് കിൽ എന്ന വിഷം നൽകിയാണ് കൊലപ്പെടുത്തിയതെന്നും മറ്റ് നാല് പേരെ സയനൈഡ് കലർത്തിയാണ് കൊന്നതെന്നുമായിരുന്നു ജോളി പോലീസിന് മൊഴി നൽകിയത്. അന്നമ്മയെ കൊല്ലാൻ ഉപയോഗിച്ച വിഷം മൃഗാശുപത്രിയിൽ നിന്ന് വാങ്ങിയതിന്റെ രേഖകൾ പോലീസിന് ലഭിച്ചിരുന്നു. കൊല്ലപ്പെട്ട ആറ് പേര് റോയിയുടെ മൃതദേഹം മാത്രമായിരുന്നു പോസ്റ്റുമാർട്ടം നടത്തിയത്. അന്ന് സയനൈഡ് ഉള്ളിൽ ചെന്നാണ് മരണമെന്ന് കണ്ടെത്തിയിരുന്നു.

വിദേശത്ത് അയച്ച് പരിശോധിക്കാൻ

2020 ജനുവരിയിൽ കോഴിക്കോട് റീജണൽ കെമിക്കൽ ലബോറട്ടിയിൽ വെച്ച്, കൊല്ലപ്പെട്ട മറ്റുള്ളവരുടെ മൃതദേഹങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ ശരീരത്തിൽ മാത്രമാണ് പരിശോധനയിൽ സയനൈഡിന്റെ അംശം കണ്ടെത്തിയത്. തുടർന്നാണ് ബാക്കി നാല് പേരുടെ മൃതദേഹ അവശിഷ്ടങ്ങൾ ഹൈദരബാദിലെ സെൻട്രറൽ ഫോറൻസിക് ലാബിൽ പരിശോധനയ്ക്ക് അയച്ചത്.

 വിദേശത്ത് പരിശോധിക്കാനുള്ള സാധ്യതകൾ

അതേസമയം മൃതദേഹത്തിന്റെ കാലപ്പഴക്കം കാരണമാണോ സയനൈഡിന്റെ അംശം കണ്ടെത്താൻ കഴിയാതിരുന്നതെന്ന സംശയം നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ മൃതദേഹാവശിഷ്ടങ്ങൾ വിദേശത്ത് അയച്ച് പരിശോധിക്കാനുള്ള സാധ്യതകൾ പ്രോസിക്യൂഷൻ തേടും.

'ഊമക്കത്ത്, വെള്ളമടിച്ച് ഫോണിലൂടെ തെറി വിളി, കാറിലിട്ട് കത്തിക്കുമെന്ന് ഭീഷണി'; പരാതി കൊടുക്കുമെന്ന് വ്ലോഗർ'ഊമക്കത്ത്, വെള്ളമടിച്ച് ഫോണിലൂടെ തെറി വിളി, കാറിലിട്ട് കത്തിക്കുമെന്ന് ഭീഷണി'; പരാതി കൊടുക്കുമെന്ന് വ്ലോഗർ

രാജ്യതാത്പര്യത്തിനായി ആർക്കൊപ്പവും നിൽക്കാൻ തയ്യാറെന്ന് അനിൽ ആന്റണി; ബിജെപിയിലേക്കോ? മറുപടിരാജ്യതാത്പര്യത്തിനായി ആർക്കൊപ്പവും നിൽക്കാൻ തയ്യാറെന്ന് അനിൽ ആന്റണി; ബിജെപിയിലേക്കോ? മറുപടി

 6 കൊലപാതകങ്ങൾ

കൂടത്തായിയിലെ പൊന്നാമറ്റം വീട്ടിൽ 14 വർഷത്തിനിടെ 6 കൊലപാതകങ്ങൾ ജോളി നടത്തിയെന്നാണ് കേസ്. സ്വത്ത് തട്ടിയെടുക്കാൻ വേണ്ടിയായിരുന്നു കൊടും ക്രൂരതയെന്നാണ് കുറ്റപത്രം. 2002 മുതൽ 2014 വരെയുള്ള കാലയളവിലായിരുന്നു ഭർത്താവ് ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടത്. 2002 ലായിരുന്നു ആദ്യ കൊലപാതകം നടന്നത്. ആട്ടിൽ സൂപ്പ് കഴിച്ച അന്നമ്മ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. അന്ന് അത് സ്വാഭാവിക മരണമാണെന്നായിരുന്നു എല്ലാവരും കരുതിയത്.

4

പിന്നീട് 6 വർഷ്ങൾക്കിപ്പുറം അന്നമ്മയുടെ ഭർത്താവ് ടോം തോമസ്, 3 വർഷങ്ങൾക്കിപ്പുറം സഹോദരൻ എം എം മാത്യു എന്നിവർ കൊല്ലപ്പെട്ടു. അതിന് തൊട്ടടുത്ത മാസമായിരുന്നു ജോളിയുടെ ഇപ്പോഴത്തെ ഭർത്താവായ ഷാജുവിന്റെ ഒരു വയസുള്ള മകൾ ആൽഫൈൻ മരിച്ചു. 2016 ൽ ഷാജുവിന്റെ ഭാര്യ സിലിയും മരണപ്പെട്ടു. റോയി തോമസിന്റെ മരണമായിരുന്നു സംശയത്തിനിടയാക്കിയത്. വ്യാജ ഔസ്യത്ത് തയ്യാറാക്കിയതുമായി ബന്ധപ്പെട്ട് റോയിയുടെ സഹോദരൻ നൽകിയ പരാതിയിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

ലോക്സഭ തിരഞ്ഞെടുപ്പ്;20 മണ്ഡലങ്ങളിലും പദയാത്രയ്ക്കൊരുങ്ങി കെ സുരേന്ദ്രൻ, 3 നഗരങ്ങളിൽ പ്രത്യേക സമ്മേളനങ്ങൾലോക്സഭ തിരഞ്ഞെടുപ്പ്;20 മണ്ഡലങ്ങളിലും പദയാത്രയ്ക്കൊരുങ്ങി കെ സുരേന്ദ്രൻ, 3 നഗരങ്ങളിൽ പ്രത്യേക സമ്മേളനങ്ങൾ

English summary
Koodathai Case: There is no cyanide in the corpses and no toxicity
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X