'കൂടത്തായി' സീരിയലിനെതിരെ ജോളി കോടതിയിൽ, 'തന്നെയും കുടുംബത്തേയും മോശമായി ചിത്രീകരിച്ചു'
കോഴിക്കോട്: കേരളത്തെ ഞെട്ടിച്ച കൂടത്തായി കൂട്ടക്കൊലപാതകം പ്രമേയമാക്കിയ സീരിയലായ കൂടത്തായിക്കെതിരെ കേസിലെ ഒന്നാം പ്രതി ജോളി. തന്നെയും കുടുംബത്തേയും വളരെ മോശമായാണ് സ്വകാര്യ ചാനലില്‍ സംപ്രേഷണം ചെയ്ത സീരിയലില്‍ ചിത്രീകരിച്ചിരിക്കുന്നതെന്ന് ജോളി ആരോപിക്കുന്നു. സീരിയലിന് എതിരെ നിയമനടപടി സ്വീകരിക്കാന്‍ അനുമതി നല്‍കണം എന്ന് ജോളി കോടതിയോട് ആവശ്യപ്പെട്ടു.
നിയമ നടപടിയിലേക്ക് നീങ്ങുന്നതിന് മുന്നോടിയായി സീരിയലിന്റെ സിഡി കാണാനുളള അനുമതിയും ജോളി കോടതിയില്‍ നിന്ന് തേടി. അഡ്വക്കേറ്റ് ആളൂര്‍ ആണ് ജോളിക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. സീരിയലിന്റെ ഉളളടക്കം വ്യക്തിപരമായ വിവരങ്ങള്‍ ആയതിനാല്‍ ഇര എന്ന നിലയ്ക്ക് സീരിയലിന്റെ സിഡി കാണാനുളള അവകാശം ജോളിക്കുണ്ടെന്ന് ആളൂര്‍ കോടതിയില്‍ വാദിച്ചു.

കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ ആണ് ജോളി സീരിയലിന് എതിരെ നിയമനടപടിക്ക് അപേക്ഷ നല്‍കിയിരിക്കുന്നത്. കൂടത്തായി സീരിയലിന്റെ സിഡി നല്‍കണമെന്ന് ചാനലിനോട് നിര്‍ദേശിക്കണമെന്ന് കോടതിയോട് ജോളി ആവശ്യപ്പെട്ടു. കെട്ടുകഥകളാണ് സീരിയലിന് പ്രമേയമാക്കിയിരിക്കുന്നതെന്ന് ജോളി ആരോപിച്ചു. തന്നെയും കുടുംബത്തേയും വളരെ മോശമായാണ് സീരിയലില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഇത് വ്യക്തിപരമായി വളരെ വേദനിപ്പിക്കുന്നതാണ്. തന്റെ മക്കളുടെ ഭാവിയെ ഇത് ബാധിക്കുമെന്ന് ആശങ്കയുണ്ടെന്നും ജോളി കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.
Recommended Video
ശിവരാത്രി ആഘോഷം, ചിത്രങ്ങൾ കാണാം
കൂടത്തായി കേസുമായി ബന്ധപ്പെട്ട് കേരള പോലീസ് തന്നെ വെബ് സീരീസുമായി വരികയാണെന്ന് അഡ്വക്കേറ്റ് ആളൂര്‍ കോടതിയില്‍ ആരോപിച്ചു. സീരിയലുമായി ബന്ധപ്പെട്ട പരാതിയില്‍ കോടതി നടപടി സ്വീകരിക്കാന്‍ വൈകിക്കരുതെന്നും ആളൂര്‍ ആവശ്യപ്പെട്ടു. അതേസമയം സീരിയലുമായി ബന്ധപ്പെട്ട വിഷയം ഇവിടെ പരിഗണിക്കേണ്ടതാണോ എന്ന് പരിശോധിക്കാമെന്ന് കോടതി അറിയിച്ചു. ഈ മാസം മുപ്പതിനാണ് കേസ് വീണ്ടും കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്. അന്ന് സീരിയലുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ തീരുമാനം പറയാമെന്നും കോടതി വ്യക്തമാക്കി.
നിക്കി തമ്പോലിയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍












Click it and Unblock the Notifications