കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോയിയുടെ പേരിലെ 15 ലക്ഷം രൂപയുടെ പോളിസി;ദുരൂഹം.. ജോളിയെ ചതിച്ചത് ഈ അതിബുദ്ധി

  • By Aami Madhu
Google Oneindia Malayalam News

കോഴിക്കോട്: കൂടത്തായി കൊലപാകത്തിലെ ആറ് കേസുകളില്‍ മൂന്നെണ്ണത്തിലാണ് ഇതുവരെ ജോളിയെ അറസ്റ്റ് ചെയ്തത്. ഇനി മഞ്ചാടി മാത്യു, ടോം ജോസഫ്, അന്നമ്മ എന്നിവരുടെ കൊലപാതകത്തിളും ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തേണ്ടത്. മഞ്ചാടി മാത്യുവിന്‍റെ കൊലയില്‍ ഉടന്‍ തന്നെ ജോളിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്.

അതിനിടെ റോയ് തോമസിന്‍റെ പേരില്‍ 15 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പോളിസി ​എടുത്ത വിവരം സംബന്ധിച്ച് കൂടുതല്‍ അന്വേഷിക്കാനൊരുങ്ങുകയാണ് പോലീസ്. ജോളി തന്നെയാണ് ഇതിന് പിന്നിലെന്നാണ് പോലീസ് സംശയം. വിശദാംശങ്ങളിലേക്ക്

ലക്ഷങ്ങള്‍ തട്ടാന്‍

ലക്ഷങ്ങള്‍ തട്ടാന്‍

ജോളിയുടെ ആഡംബര മോഹവും പണത്തോടുള്ള ആര്‍ത്തിയുമാണ് കൂടത്തായി കൊലപാതകങ്ങളുടെ മൂലകാരണമെന്നതാണ് പോലീസ് നിരീക്ഷണം. ഭര്‍ത്താവ് റോയ് തോമസിനെ കൊലപ്പെടുത്താന്‍ തിരുമാനിച്ചപ്പോഴും ലക്ഷങ്ങള്‍ തട്ടിയെടുക്കാന്‍ ജോളി ശ്രമം നടത്തിയിരുന്നുവെന്ന് പോലീസ് പറയുന്നു.

കൊലയ്ക്ക് മുന്‍പ്

കൊലയ്ക്ക് മുന്‍പ്

കൊലയ്ക്ക് ഒരു മാസം മുന്‍പ് റോയിയുടെ പേരില്‍ 15 ലക്ഷം രൂപയുടെ പോളിസി എടുത്തതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. പോളിസി ഉടമ കൊല്ലപ്പെട്ടാല്‍ ഇന്‍ഷുറന്‍സ് തുകയുടെ മൂന്നിരട്ടി ലഭിക്കുന്ന ട്രിപ്പിള്‍ കവര്‍ പോളിസിയായിരുന്നു അത്.

Recommended Video

cmsvideo
koodathai case: Police tactics to trap Jolly
45 ലക്ഷം രൂപ

45 ലക്ഷം രൂപ

അത് അനുസരിച്ച് റോയി മരിച്ചാല്‍ 45 ലക്ഷം രൂപയാകും നോമിനിക്ക് ലഭിക്കുക. ജോളിയും മക്കളും തന്നെയായിരുന്നു നോമിനിയും. തുകയടക്കാനും പോളിസി എടുക്കാനും ജോളി തന്നെയാണ് മുന്‍കൈ എടുത്തതെന്നാണ് പോലീസിന് ലഭിച്ച വിവരം.

ഹൃദയാഘാതം മൂലം

ഹൃദയാഘാതം മൂലം

റോയിയുടെ മരണത്തിന് പിന്നാലെ ഈ പണം ക്ലെയിം ചെയ്യാന്‍ ജോളി ശ്രമിച്ചിരുന്നത്രേ. റോയിയുടേത് ഹൃദയാഘാതം മൂലമുള്ള മരണമായിരുന്നുവെന്നാണ് ജോളി എല്ലാവരേയും ധരിപ്പിച്ചിരുന്നത്. കടലക്കറയില്‍ സയനൈഡ് കലര്‍ത്തിയാണ് ജോളി റോയിയെ കൊലപ്പെടുത്തിയത്.

സംശയം തോന്നിയില്ല

സംശയം തോന്നിയില്ല

രാത്രി ഭക്ഷ​ണം കഴിച്ച് ശുചിമുറിയിലേക്ക് പോയ റോയി അവിടെ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. ബാത്റൂം അകത്ത് നിന്ന് പൂട്ടിയത് കൊണ്ട് തന്നെ ആര്‍ക്കും മരണത്തില്‍ യാതൊരുവിധ സംശയവും തോന്നിയില്ല.

പൊളിച്ചത് മാത്യു

പൊളിച്ചത് മാത്യു

അതുകൊണ്ട് തന്നെ ഇത് കാണിച്ച് പണം തട്ടാമെന്ന് ജോളി കണക്ക് കൂട്ടി. എന്നാല്‍ ജോളിയുടെ നീക്കങ്ങളെല്ലാം റോയിയുടെ മാതൃസഹോദരന്‍ കൊല്ലപ്പെട്ട മഞ്ചാടിയില്‍ മാത്യുവാണ് പൊളിച്ചത്.

പോസ്റ്റുമാര്‍ട്ടം വേണമെന്ന്

പോസ്റ്റുമാര്‍ട്ടം വേണമെന്ന്

റോയിയുടെ മരണത്തില്‍ ആദ്യം സംശയം ഉന്നയിച്ചത് മാത്യുവായിരുന്നു. പോസ്റ്റുമാര്‍ട്ടം വേണമെന്ന് മാത്യു ആവര്‍ത്തിച്ചു. തുടര്‍ന്ന് പോസ്റ്റുമാര്‍ട്ടം നടത്തിയപ്പോള്‍ സയനൈഡിന്‍റെ അംശം കണ്ടെത്തി.

മറ്റാരെങ്കിലുമോ?

മറ്റാരെങ്കിലുമോ?

ഇതോടെ റോയിയുടെ മരണം ആത്മഹത്യയാണെന്ന് സംശയം ചൂണ്ടിക്കാട്ടി ഇന്‍ഷുറന്‍സ് ക്ലെയിം തള്ളുകയായിരുന്നുവത്രേ. അതേസമയം ജോളി തന്നെയാണോ അതോ മറ്റാരെങ്കിലുമാണോ റോയിയുടെ പേരില്‍ പോളിസി എ​ടുത്തതെന്ന് പോലീസ് അന്വേഷിക്കും.

എല്‍ഐസിയെ ബന്ധപ്പെടും

എല്‍ഐസിയെ ബന്ധപ്പെടും

എല്‍ഐസിയുമായി ബന്ധപ്പെട്ട് ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ഒരുങ്ങുകയാണ് അന്വേഷണ സംഘം. ഇക്കാര്യത്തില്‍ ജോളിയുടെ പങ്ക് തെളിഞ്ഞാല്‍ റോയ് കൊലക്കേസില്‍ ജോളിക്കെതിരെ ഇത് നിര്‍ണായക തെളിവായി പോലീസ് മുന്നോട്ട് വെയ്ക്കും.

കല്ലറ തുറന്ന ദിവസം

കല്ലറ തുറന്ന ദിവസം

അതിനിടെ റോയ് വധക്കേസില്‍ റോയിയുടെ അടുത്ത ബന്ധുവായ പിഎച്ച് ജോസഫിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്തി. ടോം തോമസിന്‍റെ പിതാവിന്‍റെ അനുജന്‍റെ മകനാണ് ജോസഫ്. കൂടത്തായിയില്‍ കല്ലറ തുറക്കുന്ന ദിവസം ജോളിയ്ക്കൊപ്പം കോഴിക്കോടുള്ള അഭിഭാഷകനെ കാണാന്‍ പോയത് ജോസഫ് ആയിരുന്നു.

കുറ്റസമ്മതം നടത്തിയെന്ന്

കുറ്റസമ്മതം നടത്തിയെന്ന്

അന്വേഷണത്തില്‍ ജോളി വക്കീലിനോട് കുറ്റസമ്മതം നടത്തിയത് താന്‍ കേട്ടതാണെന്ന് ജോസഫ് പോലീസിന് മൊഴി നല്‍കിയിരുന്നു. 2011 ല്‍ റോയി കൊല്ലപ്പെട്ടപ്പോള്‍ സംശയം ഉന്നയിച്ച് പോലീസില്‍ പരാതിപ്പെട്ട ആള്‍ കൂടിയായിരുന്നു ജോസഫ്. അന്ന് പോസ്റ്റുമാര്‍ട്ടത്തില്‍ സയനൈഡിന്‍റെ അംശമുണ്ടെന്ന് പോലീസ് ജോസഫിനെ അറിയിച്ചിരുന്നു. റോയിയുടേത് ആത്മഹത്യയാകാം എന്നും പോലീസ് പറഞ്ഞിരുന്നു.

പോലീസിനോട് പറഞ്ഞു

പോലീസിനോട് പറഞ്ഞു

​എന്നാല്‍ ഇത് പുറത്തറിയുന്നത് നാണക്കേടാണെന്ന ബന്ധുക്കളുടേയും കുടുംബക്കാരുടേയും നിര്‍ബന്ധത്തെ തുടര്‍ന്നാണ് തുടര്‍ നടപടികള്‍ ആവശ്യപെടാതിരുന്നതെന്ന് ജോസഫ് പോലീസിനോട് പറഞ്ഞു.

കോണ്‍ഗ്രസ് ഭയം? കര്‍ണാടകത്തില്‍ മലക്കം മറിഞ്ഞ് കുമാരസ്വാമി!! ബിജെപിയെ പിന്തുണയ്ക്കാം

ജോളിയുടെ മക്കളുടെ മൊഴി; പൊന്നാമറ്റത്തെത്തി രേഖകള്‍ എടുത്ത പിന്നാലെ, നിര്‍ണായക തെളിവ്?

English summary
koodathai murder;15 lakh policy in Roy's name
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X