കുടുംബത്തില്‍ 2 സഹായികളെന്ന് ജോളി; സയനൈഡ് ഉപയോഗം ആ അറിയാവുന്നവര്‍, കൂടുതല്‍ പേരെ ലക്ഷ്യമിട്ടു
കോഴിക്കോട്: കൂടത്തായി പൊന്നാമറ്റം കുടുംബത്തിലെ ആറുപേരുടെ മരണത്തില്‍ പോലീസ് നടത്തുന്ന വിശദമായ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഒരോ ദിവസം പുറത്തുവന്നുകൊണ്ടിരിക്കുന്നത്. റോയിയുടെ കൊലപാതകത്തില്‍ അറസ്റ്റിലായ ജോളിയില്‍ നിന്ന് ലഭ്യമായ കൂടുതല്‍ മൊഴികള്‍ മറ്റുള്ളവരുടെ മരണത്തിലേക്കും വെളിച്ചം വീശിക്കൊണ്ടിരിക്കുകയാണ്.
റോയിയുടെ കൊലപാതകത്തില്‍ മാത്രം ശാസ്ത്രീയ തെളിവ് ലഭിച്ചിട്ടുള്ള പോലീസ് മറ്റുള്ളവരുടെ മരണത്തിലും കൂടുതലും തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണിപ്പോള്‍. ഇതിനിടയിലാണ് കൊലപാതക പരമ്പരയില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടെന്ന മൊഴികള്‍ പോലീസിന് ലഭിച്ചത്. വിശദമായ വിവരങ്ങള്‍ ഇങ്ങനെ..

കൂടുതല്‍ ആളുകളെ
പൊന്നാമറ്റം കുടുംബത്തിലെ ആറുപേര്‍ക്ക് പുറമെ കൂടുതല്‍ ആളുകളെ കൊലപ്പെടുത്താന്‍ തീരുമാനിച്ചിരുന്നുവന്ന ജോളിയുടെ മൊഴി പോലീസിന് ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകല്‍ വ്യക്തമാക്കുന്നത്. ഇതിന് സഹായം നല്‍കിയത് റോയിയുടെ അടുത്ത ബന്ധുക്കളാണെന്നും കൊലപാതകങ്ങളെക്കുറിച്ച് ഈ രണ്ടുപേര്‍ക്ക് അറിയാമായിരുന്നെന്നും ജോളി വെളിപ്പെടുത്തിയെന്നാണ് സൂചന.

സയനൈഡ്
സയനൈഡ് ഉപോയിഗിക്കുന്ന രീതിയും അവര്‍ക്ക് അറിയാമായിരുന്നെന്നും ഇവര്‍ തന്നെ സഹായിച്ചെന്നും ജോളി അന്വേഷണം ഉദ്യോഗസ്ഥരോട് പറഞ്ഞുവെന്നാണ് വിവരം. ഇവര്‍ എന്‍ഐടിക്ക് അടുത്ത് ഒരു താവളത്തിലിരുന്നാണ് പദ്ധതികള്‍ തയ്യാറാക്കിയിരുന്നത്. ഈ കേന്ദ്രം പോലീസ് പരിശേധിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.

മൊഴിയില്‍ കഴമ്പുണ്ടോ
ഈ രണ്ടുപേരെക്കുറിച്ച് കൂടുതല്‍ അറിയാനുള്ള ശ്രമത്തിലാണ് പോലീസ്. ജോളി നല്‍കിയ മൊഴിയില്‍ കഴമ്പുണ്ടോയെന്ന് അറിയാന്‍ ഇവരെ ചോദ്യം ചെയ്യുന്ന നടപടികളിലേക്കും പോലീസ് കടക്കും. പോലീസ് ഇതുവരെ ചോദ്യം ചെയ്യാത്തവരാണ് ഈ ബന്ധുക്കളെന്നും സൂചനയുണ്ട്. നിലവില്‍ ഇവര്‍ പോലീസിന്‍റെ കര്‍ശന നിരീക്ഷത്തിലാണ്.
Recommended Video

ഒറ്റക്ക് സാധിക്കില്ല
ഇത്രയധികം കൊലപാതകങ്ങള്‍ നടത്തി ഒരു തെളിവും അവശേഷിക്കാതെ രക്ഷപ്പെടാന്‍ ജോളിക്ക് ഒറ്റക്ക് സാധിക്കില്ലെന്നാണ് പോലീസ് കണ്ക്ക് കൂട്ടുന്നത്. അതിനാല്‍ ഇതിലാര്‍ക്കൊക്കെ ഇനിയും പങ്കുണ്ടെന്ന വിവരം വിശദമായി പരിശോധിച്ച ശേഷമായിരിക്കും കൂടുതല്‍ അറസ്റ്റിലേക്കും കുറ്റപത്രം തയ്യാറാക്കുന്നതിലേക്കും പൊലീസ് നീങ്ങുക.

കസ്റ്റഡിയില്‍ കിട്ടാന്‍
കൂടുതല്‍ ചോദ്യം ചെയ്യാന്‍ ജോളിയെ കസ്റ്റഡിയില്‍ കിട്ടാന്‍ പോലീസ് നാളെ അപേക്ഷ നല്‍കും. അതിന് മുമ്പ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന മൊഴികളിലും വിവരങ്ങളിലും കൃത്യത വരുത്തിയ ശേഷം ചോദ്യം ചെയ്യലില്‍ ജോളിക്ക് മുന്നില്‍ ചോദ്യങ്ങള്‍ നിരത്തുക എന്നതാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം. കൂടുതല്‍ തെളിവുകള്‍ നിരത്തി ജോളിയില്‍ നിന്ന് കൂടുതള്‍ വിവരങ്ങള്‍ ലഭ്യമാക്കാനാവും പോലീസ് ശ്രമം.

കൂടുതല്‍ തെളിവുകള്‍
ശാസ്ത്രീയമായ തെളിവുകളുടെ അഭാവം നിലനില്‍ക്കുന്നതിനാല്‍ ജോളിയുടെ മൊഴിയുടെ അടിസ്ഥനത്തില്‍ മാത്രം അറസ്റ്റിലേക്ക് നീങ്ങാന്‍ പോലീസിന് സാധിക്കില്ല. അതിനാല്‍ സാഹചര്യത്തെളിവുകള്‍ മറ്റ് തെളിവുകളും ശേഖരിച്ച ശേഷം മാത്രമായിരിക്കും പോലീസ് കൂടുതല്‍ അറസ്റ്റിലേക്ക് നീങ്ങുക. കുറ്റസമ്മത മൊഴി ജോളി കോടതിയില്‍ തിരുത്താനുള്ള സാധ്യതയും പോലീസ് മുന്നില്‍ കാണുന്നുണ്ട്.

വിദേശത്തേക്ക് അയക്കും
കേസ് ഏറെ വെല്ലുവിളി നിറഞ്ഞതാണെന്നാണ് ഡിജിപി ലോക്നാഥ് ബെഹ്റ തന്നെ വ്യക്തമാക്കുന്നത്. സയനൈഡ് ഉപയോഗത്തിന്‍റെ തെളിവ് കണ്ടെത്തുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞ കാര്യമാണ്. ശ്രമകരമാണെങ്കിലും സയനൈഡിന്‍റെ തെളിവുകള്‍ കണ്ടെത്തുക സാധ്യമാണ്. ആവശ്യമെങ്കില്‍ സാമ്പിള്‍ വിദേശത്തേക്ക് അയക്കുമെന്നും ഡിജിപി പറഞ്ഞു.

പ്രത്യേകം എഫ്ഐആറുകള്‍
ഓരോ കേസിലും പ്രത്യേകം എഫ്ഐആറുകള്‍ ഇടുകയാണ് ഉത്തമമെന്ന് അദ്ദേഹം പറഞ്ഞു. കേസിലെ എല്ലാ വെല്ലുവിളികളും അതിജീവിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. സയനൈഡ് എങ്ങനെ കിട്ടി എന്നത് പ്രധാനമാണ്. കേസ് ആദ്യം അന്വേഷിച്ചതിനെക്കുറിച്ചുള്ള പരാതി ഇപ്പോള്‍ അന്വേഷിക്കുന്നില്ലെന്നും അന്വേഷണ സംഘം വിപുലീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പള്ളിയുമായി ബന്ധമില്ല
അതേസമയം, കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിക്ക് പള്ളിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ബന്ധമില്ലെന്ന വിശദീകരണവുമായി കൂടത്തയാ ഇടവക ഭാരവാഹികള്‍ രംഗത്തെത്തി. ജോളി വേദപാഠം അധ്യാപികയെന്ന പ്രചാരണം തെറ്റാണെന്ന് ഇടവക വക്താവ് വ്യക്തമാക്കി. നേരത്തെ മാതൃവേദിയുടെ ചുമത ജോളിക്ക് ഉണ്ടായിരുന്നെങ്കിലും ഷാജുവുമായുള്ള വിവാഹ ശേഷം ഇത് നീക്കം ചെയ്തെന്നും അദ്ദേഹം പറഞ്ഞു.

സംശയം തോന്നിയില്ല
ജോളിയുടെ പെരുമാറ്റത്തില്‍ യാതൊരു സംശയം തോന്നിയിരുന്നില്ല. മരണങ്ങള്‍ നടന്ന ശേഷം വലിയ ദുഃഖം പ്രകടിപ്പിച്ചിരുന്നെങ്കിലും പിന്നീട് പലപ്പോഴും ഒരു വിധവയുടെ ഭാവത്തിലല്ല ജോളിയെ കണ്ടതെന്ന് ഇടവക വക്താവ് അഗസ്റ്റിന്‍ മത്തിപ്പറമ്പില്‍ അഭിപ്രായപ്പെട്ടു. നിലവില്‍ ജോളിക്ക് പള്ളിയുമായി യാതൊരു ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications