കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പൊന്നാമറ്റത്ത് ദുര്‍മരണങ്ങളുണ്ടാവുമെന്ന് പ്രവചിച്ചു'; കൊലപാതകകള്‍ക്ക് അന്ധവിശ്വാസവുമായി ബന്ധം?

Google Oneindia Malayalam News

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് വിവിധി ആളുകളെ ചോദ്യം ചെയ്യുന്ന് പോലീസ് ഇപ്പോഴും തുടരുകയാണ്. ജോളിയുടെ രണ്ടാം ഭര്‍ത്താവ്‍ ഷാജു, ഷാജുവിന്‍റെ അച്ഛന്‍ സഖറിയാസ്, കട്ടപ്പനയിലെ ജോത്സ്യന്‍ കൃഷ്ണകുമാര്‍ എന്നിവരെ അന്വേഷണ സംഘം ഇന്നലെ വീണ്ടും ചോദ്യം ചെയ്തു.

ഷാജുവിനേയും കൃഷ്ണകുമാറിനേയും ചോദ്യം ചെയ്യാനായി പയ്യോളിയിലെ ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് വിളിപ്പിക്കുകയായിരുന്നു. സഖറിയാസിനെ കൂടത്തായിയിലെ വീട്ടില്‍ എത്തിയാണ് ചോദ്യം ചെയ്തത്. കൊലപാതക പരമ്പരക്ക് അന്ധവിശ്വാസവുമായി ബന്ധമുണ്ടോയെന്ന് കണ്ടെത്തനാണ് കൃഷ്ണകുമാറിനെ വീണ്ടും ചോദ്യം ചെയ്യുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

കൊലപാതക പരമ്പരയ്ക്ക്

കൊലപാതക പരമ്പരയ്ക്ക്

കൊലപാതക പരമ്പരയ്ക്ക് പിന്നിലെ അന്ധവിശ്വാസ സാധ്യതകള്‍ പരിശോധിക്കാന്‍ വേണ്ടിയാണ് കൃഷ്ണകുമാറിന‍െ ചോദ്യം ചെയ്യലിനായി പോലീസ് വിളിപ്പിച്ചത്. പൊന്നാമറ്റം വീടിന് ദോഷം ഉണ്ടെന്നും ദുര്‍മരണങ്ങള്‍ സംഭവിക്കുമെന്നും ഒരു ജോത്സ്യന്‍ പറഞ്ഞതായി ജോളി അയല്‍ വാസികളോട് പറഞ്ഞിരുന്നു.

പൊന്നാമ്മറ്റം വീട്ടില്‍

പൊന്നാമ്മറ്റം വീട്ടില്‍

ദോഷങ്ങള്‍ തീര്‍ക്കാനായി ജോളിയുടെ നാടായ കട്ടപ്പനയിലെ ജ്യോത്സ്യന്‍ വഴി പൂജാകര്‍മങ്ങള്‍ നടത്തിയെന്നാണ് സൂചന. പൊന്നാമ്മറ്റം വീട്ടില്‍ ചില പൂജകള്‍ നടന്നിരുന്നതായി അയല്‍വാസികളും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
ജോളിയുടെ ഭര്‍ത്താവ് റോയ് തോമസ് മരിക്കുമ്പോള്‍ ശരീരത്തിലുണ്ടായിരുന്ന എലസാണ് കട്ടപ്പനിയിലെ ജോത്സ്യനായ കൃഷ്ണകുമാറിലേക്ക് അന്വേഷണം എത്താന്‍ കാരണം.

മരണ സമയത്ത്

മരണ സമയത്ത്

മരണ സമയത്ത് റോയ് തോമസ് ധരിച്ച പാന്‍റിന്‍റെ കീശയില്‍ നിന്ന് ജോത്സ്യന്‍റെ വിലാസവും ഒരു പൊതിയും ലഭിച്ചിരുന്നതായി പോലീസ് വ്യക്തമാക്കിയിരുന്നു. കൊലപാത പരമ്പരയില്‍ അന്വേഷണം നേരിടുന്നുവെന്ന വാര്‍ത്ത പുറത്തുവന്നയുടെ ജോത്സ്യന്‍ കൃഷ്ണകുമാര്‍ ഒളിവില്‍ പോയെന്ന വാര്‍ത്താ പ്രചരിച്ചിരുന്നു.

ജോളിയേ അറിയില്ല

ജോളിയേ അറിയില്ല

എന്നാല്‍ പീന്നീട് മാധ്യമങ്ങളെ കണ്ട കൃഷ്ണകുമാര്‍ താന്‍ ഒളിവില്‍ അല്ലെന്നും ജോളിയേയോ റോയി തോമസിനേയോ അറിയില്ലെന്നും വ്യക്തമാക്കി. തന്നെ സമീപിക്കുന്നവര്‍ക്ക് താന്‍ എലസുകള്‍ നല്‍കാറുണ്ട്. ഏലസുകളിലെ പൊടി കുടിക്കാന്‍ ആരോടും പറയാറില്ല. ക്രൈംബ്രാഞ്ച് എന്ന് പറഞ്ഞു രണ്ട് തവണ വിളിച്ചിരുന്നു, എന്നാൽ എന്താണ് കാര്യം എന്ന് പറഞ്ഞില്ല. ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പൂജിച്ച് നല്‍കാറുണ്ട്

പൂജിച്ച് നല്‍കാറുണ്ട്

ജോളിയുമായി ഒരു തരത്തിലുമുള്ള പരിചയവുമില്ല. വന്ന് പോയവരുടെ പേരുകള്‍ രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ സൂക്ഷിക്കാറില്ല. തകിട് പൂജിച്ച് നല്‍കാറുണ്ട്. ഏലസിന് അകത്ത് ഭസ്മമാണ് ഉണ്ടാകാറുള്ളത്. ഏതോ കേസിന്റെ കാര്യം സംസാരിക്കാന്‍ എന്ന് പറഞ്ഞ് ക്രൈംബ്രാഞ്ചില്‍ നിന്ന് വിളിച്ചിരുന്നു.അത് ഒരു മാസത്തോളമായി എന്നായിരുന്നു കൃഷ്ണകുമാര്‍ നേരത്തെ പറഞ്ഞത്.

യന്ത്രം ധരിച്ചാല്‍

യന്ത്രം ധരിച്ചാല്‍

റോയിയുടെ ശരീരത്തില്‍ നിന്ന് ലഭിച്ച വസ്തുക്കള്‍ കണ്ടാല്‍ താന്‍ നല്‍കിയതാണോയെന്ന് തിരിച്ചറിയാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.. താന്‍ നല്‍കുന്ന ത്രിപുരസുന്ദരി യന്ത്രത്തിന് ദാരിദ്രം അകറ്റുവാന്‍ കഴിയുമെന്നാണ് അദ്ദേഹത്തിന്‍റെ വാദം. യന്ത്രം ധരിച്ചാല്‍ ഭൂമി, പുത്രസൗഭാഗ്യം, സമ്പത്ത്, പദവി എന്നിവ ലഭിക്കുമെന്ന് ഇയാള്‍ പരസ്യവും നല്‍കിയിരുന്നു.

മൊഴി നല്‍കി

മൊഴി നല്‍കി

അതേസമയം, റോയി തോമസിന്‍റെ സഹോദരങ്ങളായ രഞ്ജിയും റോജോയും വടകര എസ്പി ഓഫീസില്‍ എത്തി കഴിഞ്ഞ ദിവസം മൊഴി നല്‍കി. തന്‍റെ സഹോദരി ര‍ഞ്ജിയെ വധിക്കാന്‍ ജോളി ശ്രമിച്ചിരുന്നെന്ന് ചോദ്യം ചെയ്യലിന് ശേഷം പുറത്തുവന്ന റോജി പറഞ്ഞു. താന്‍ അമേരിക്കയിലായിരുന്നതിനാല്‍ തനിക്ക് നേരെ വധശ്രമം ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

വീട്ടില്‍ താമസിക്കാറില്ല

വീട്ടില്‍ താമസിക്കാറില്ല

നാട്ടില്‍ വരുമ്പോള്‍ പൊന്നാമറ്റം വീട്ടില്‍ താമസിക്കാറുണ്ടായിരുന്നില്ല. ഭാര്യയുടെ വീട്ടിലും കോഴിക്കോട്ടെ ഹോട്ടലുകളിലുമാണ് താമസിച്ചിരുന്നത്. രഞ്ജി തോമസിന് നേരേയുണ്ടായ വധശ്രമത്തെക്കുറിച്ച് ഇവര്‍ നേരത്തെ പോലീസിന് മൊഴി നല്‍കിയിരുന്നു. ജോളി നല്‍കിയ അരിഷ്ടം കുടിച്ച തനിക്ക് ശാരീരിക അസ്വസ്ഥകള്‍ ഉണ്ടായി എന്നായിരുന്നു രഞ്ജിയുടെ മൊഴി.

ജോളിയുടെ മക്കളും

ജോളിയുടെ മക്കളും

മൊഴിനല്‍കാനായി ജോളിയുടെ മക്കളും ര‍ഞ്ജിക്കും റോജോയ്ക്കുമൊപ്പം വടകര എസ്പി ഓഫീസില്‍ എത്തിയിരുന്നു. പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അമ്മയെ മക്കള്‍ കാണാതിരിക്കാനായി പോലീസ് പ്രത്യേക മുന്‍കരുതലുകള്‍ എടുത്തിരുന്നു. രഞ്ജിയുടേയും റോജോയുടേയം മൊഴിയെടുപ്പ് ഇന്ന് നടക്കുന്നത്.

അഞ്ച് കേസുകൾ കൂടി

അഞ്ച് കേസുകൾ കൂടി

കൂടത്തായി കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. മുഖ്യപ്രതി ജോളിയും എംഎസ് മാത്യുവും അഞ്ച് കേസുകളിലും പ്രതികളാവും. അതിനിടെ അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന റൂറൽ എസ്പി കെജി സൈമണും വിദഗ്ധസംഘം മേധാവി എസ്.പി ദിവ്യ വി ഗോപിനാഥും കൂടിക്കാഴ്ച നടത്തി. ഇതുവരെ ലഭ്യമായ തെളിവുകള്‍ ഇരുവരും ചര്‍ച്ച ചെയ്തു

സവര്‍ക്കറിന് അല്ല, ഗാന്ധി ഘാതകന്‍ ഗോഡ്സേയ്ക്ക് തന്നെ ഭാരത രത്ന നല്‍കൂ; ആഞ്ഞടിച്ച് കോണ്‍ഗ്രസ്സവര്‍ക്കറിന് അല്ല, ഗാന്ധി ഘാതകന്‍ ഗോഡ്സേയ്ക്ക് തന്നെ ഭാരത രത്ന നല്‍കൂ; ആഞ്ഞടിച്ച് കോണ്‍ഗ്രസ്

 മാര്‍ക്ക്ദാന വിവാദം; കെടി ജലീല്‍ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് രമേശ് ചെന്നിത്തല മാര്‍ക്ക്ദാന വിവാദം; കെടി ജലീല്‍ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് രമേശ് ചെന്നിത്തല

English summary
murder has any relation with superstitious belief?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X