Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോളിക്ക് 'ഏലസ്' നല്‍കിയ മന്ത്രിവാദി ഒളിവില്‍? ജോളി പണത്തിനായി ആഭിചാര കര്‍മ്മങ്ങള്‍ ചെയ്യിച്ചെന്ന്

കോഴിക്കോട്: ആഡംബര ജീവിതവും പണത്തോടുള്ള അത്യാര്‍ത്തിയുമാണ് ജോളി ജോസഫിനെ കൊലപാതക പരമ്പരയിലേക്ക് നയിച്ചതെന്നാണ് പോലീസ് കണ്ടെത്തല്‍. എത്രകിട്ടിയാലും പണം തികയാറില്ലെന്ന പരാതിക്കാരിയാണ് ജോളിയെന്ന് സ്വന്തം വീട്ടികാരും വെളിപ്പെടുത്തിയിരുന്നു. പണത്തിനായി ജോളി ആഭിചാര കര്‍മ്മങ്ങള്‍ നടത്തിയോ എന്നുള്ള സൂചനകളാണ് ഇപ്പോള്‍ അന്വേഷണ സംഘം മുന്നോട്ട് വെയ്ക്കുന്നത്.

ജോളിയുടെ ഭര്‍ത്താവായ കൊല്ലപ്പെട്ട റോയിയുടെ ശരീരത്തില്‍ കണ്ടെത്തിയ തകിടും അതിലെ പൊടിയുമെല്ലാം ഇത്തരം സംശയങ്ങള്‍ക്ക് ബലമേറ്റുകയാണ്. അതേസമയം ഈ ഏലസ് ജപിച്ച് നല്‍കിയെന്ന് കരുതപ്പെടുന്ന ജ്യോത്സനെ പോലീസ് സംഘം അന്വേഷിച്ചിറങ്ങിയെങ്കിലും കണ്ടെത്താനായില്ല. ഇയാള്‍ കട്ടപ്പനയിലെ വീട്ടില്‍ നിന്ന് മുങ്ങിയതായാണ് വിവരം. വിശദാംശങ്ങളിലേക്ക്

കട്ടപ്പനയിലെ ജ്യോത്സന്‍

കട്ടപ്പനയിലെ ജ്യോത്സന്‍

ഭര്‍ത്താവ് റോയിയെ കൊലപ്പെടുത്താന്‍ ജോളി സ്വന്തം നാടായ കട്ടപ്പനയില്‍ നിന്നുള്ള ഒരു മന്ത്രവാദിയുടെ സഹായം തേടിയോ എന്ന സംശയം പോലീസ് ഉയര്‍ത്തിയിരുന്നു. റോയിയുടെ ശരീരത്തില്‍ നിന്നും കണ്ടെടുത്ത തകിടാണ് ഇതിന് കാരണം. റോയ് തോമസ് മരിക്കുമ്പോള്‍ ധരിച്ചിരുന്ന പാന്‍റ്സിന്‍റെ പോക്കറ്റില്‍ നിന്നും ഒരു തകിടും അതില്‍ കുറച്ച് പൊടിയും കണ്ടെത്തിയിരുന്നു.

ഒളിവില്‍

ഒളിവില്‍

അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്ന് ഇത് ശേഖരിച്ചുവിരുന്നെങ്കിലും പിന്നീട് ജോളിയുടെ അപേക്ഷ പ്രകാരം ഇത് വിട്ട് നല്‍കുകയായിരുന്നു. കട്ടപ്പനയിലെ മന്ത്രവാദിനിയാണ് ഈ തകിട് നല്‍കിയതെന്നാണ് വിവരം.ഇത് അനുസരിച്ച് കട്ടപ്പനയിലെ കൃഷ്ണ കുമാര്‍ എന്ന ജ്യോത്സനെ തേടി മാധ്യമപ്രവര്‍ത്തകര്‍ ഇറങ്ങിയെങ്കിലും ഇയാളെ വീട്ടില്‍ കണ്ടെത്താനായില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

വാര്‍ത്തകള്‍ നിരീക്ഷിച്ചു

വാര്‍ത്തകള്‍ നിരീക്ഷിച്ചു

കൂടത്തായി മരണങ്ങള്‍ കൊലപാതകമാണെന്ന വാര്‍ത്തകള്‍ വന്ന പിന്നാലെ ഇയാള്‍ ഒളിവില്‍ പോയെന്നാണ് ലഭിച്ച വിവരം. അതേസമയം രാവിലെ ഇയാള്‍ കൂടത്തായി വാര്‍ത്തകള്‍ ടിവിയില്‍ കണ്ട് കൊണ്ടിരുന്നതായി കൃഷ്ണകുമാറിന്‍റെ പിതാവ് പറഞ്ഞു. എന്നാല്‍ പിന്നീട് വീട്ടില്‍ നിന്ന് പോയെന്നാണ് വീട്ടുകാര്‍ പറയുന്നത്.

ദുരൂഹത നിറഞ്ഞത്

ദുരൂഹത നിറഞ്ഞത്

ഇയാള്‍ക്ക് മൂന്ന് ഫോണുകള്‍ ഉണ്ടെങ്കിലും രണ്ടെണ്ണവും ഓഫാണ്. ഓണായ നമ്പറില്‍ വിളിക്കുമ്പോഴും ആരും ഫോണ്‍ എടുക്കിന്നില്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം കൃഷ്ണകുമാറിന്‍റെ രീതികള്‍ തീര്‍ത്തും ദുരൂഹമായിരുന്നുവെന്ന് നാട്ടുകാരും സമ്മതിക്കുന്നു.

ആഭിചാര കര്‍മ്മങ്ങള്‍

ആഭിചാര കര്‍മ്മങ്ങള്‍

പലപ്പോഴും ആഭിചാര കര്‍മ്മകള്‍ കൃഷ്ണകുമാര്‍ ചെയ്തിരുന്നുവെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ജോളിക്കും ഭര്‍ത്താവ് റോയിക്കും ഇയാളുമായി അടുത്ത ബന്ധമുണ്ടെന്നും കണക്കാക്കപ്പെടുന്നുണ്ട്. റോയിയും ജോളിയും ചേര്‍ന്ന് കൃഷ്ണകുമാറിനെ കാണാന്‍ എത്തിയിരുന്നുവെന്ന സംശയങ്ങളും ഉയരുന്നുണ്ട്.

തകിട് നല്‍കി

തകിട് നല്‍കി

ഇരുവരും എത്തിയപ്പോഴാകാം തകിട് മന്ത്രിച്ച് ജ്യോത്സന്‍ നല്‍കിയിട്ടുണ്ടാകുകയെന്നാണ് കണക്കാക്കപ്പെടുന്നത്. അതേസമയം ജോളി പണത്തിനായി ആഭിചാര കര്‍മ്മങ്ങള്‍ നടത്തിയോ എന്ന സംശയം നാട്ടുകാരു പങ്കുവെയ്ക്കുന്നു. ഒരിക്കല്‍ പൊന്നാമറ്റത്തെ വീട്ടിലും ഇത്തരത്തില്‍ ആഭിചാര കര്‍മ്മങ്ങള്‍ നടത്തിയതായി അയല്‍വക്കക്കാരും ആരോപിക്കുന്നുണ്ട്.

വാസ്തു ദോഷം

വാസ്തു ദോഷം

പൊന്നാമറ്റം തറവാടിന് വാസ്തു ദോഷമുണ്ടെന്നും അതുകൊണ്ടാണ് കുടുംബാംഗങ്ങള്‍ മരണപ്പെടുന്നതെന്നുമാണ് ജോളി അയല്‍ക്കാരോട് ധരിപ്പിച്ചിരുന്നത്. മൂന്ന് പേര്‍ കൂടി മരിക്കാന്‍ സാധ്യത ഉണ്ടെന്നും ജോളി അയല്‍ക്കാരം പറഞ്ഞ് ധരിപ്പിച്ചിരുന്നു.

ആളൂര്‍ ഹാജരാകും

ആളൂര്‍ ഹാജരാകും

അതേസമയം കൂടത്തായി കേസില്‍ അറസ്റ്റിലായ ജോളിക്ക് വേണ്ടി അഭിഭാഷകന്‍ ബിഎ ആളൂര്‍ തന്നെ ഹാജരാകും. ഇതിന്‍റെ ഭാഗമായി ആളൂര്‍ കേസിന്‍റെ വക്കാലത്ത് ഒപ്പിട്ടു. ജോളിക്ക് വേണ്ടി ഹാജരാകാന്‍ ആവശ്യപ്പെട്ട് ജോളിയുടെ അടുത്ത ബന്ധുക്കള്‍ തന്നെ സമീപിച്ചതായി ആലൂര്‍ പറഞ്ഞിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+