Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂടത്തായി കൊലപാതകം ; കോയമ്പത്തൂരിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പോലീസ്

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ അന്വേഷണം കൊയമ്പത്തൂരിലേക്ക് വ്യാപിപ്പിച്ച് പോലീസ്. മുഖ്യപ്രതി ജോളിയ്ക്ക് പ്രജികുമാര്‍ സയനൈഡ് എത്തിച്ച് നല്‍കിയത് കോയമ്പത്തൂരില്‍ നിന്നാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കേസില്‍ ജോളിയെ കൂടാതെ കൂടൂതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് നിഗമനം.

nitjolly-

അതേസമയം കേസില്‍ ജോളി ഉള്‍പ്പെട മൂന്ന് പ്രതികളുടേയും കസ്റ്റഡി കാലാവധി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി. ആറ് ദിവസത്തേക്ക് കസ്റ്റഡി നീട്ടണമെന്നായിരുന്നു അന്വേഷണ സംഘം ആവശ്യപ്പെട്ടത്. പ്രതികളുടെ ജാമ്യാപേക്ഷ ഈ മാസം 19 ന് പരിഗണിക്കും.

കസ്റ്റഡി നീട്ടരുതെന്നും ജാമ്യം നല്‍കണമെന്നുമായിരുന്നു പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റിവെയ്ക്കുകയായിരുന്നു. പോലീസിനെ കുറിച്ച് യാതൊരു പരാതിയും ഇല്ലെന്ന് മൂന്ന് പ്രതികളും കോടതിയില്‍ പറഞ്ഞു. പ്രജികുമാറുമായി സംസാരിക്കാന്‍ ഭാര്യയ്ക്ക് കോടതി 10 മിനിറ്റ് അനുവദിക്കുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+