Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂടത്തായി കൊലക്കേസിലെ പ്രതി ജോളിക്ക് ജയിലിൽ മൊബൈൽ, നിരന്തരം ഫോൺ വിളികൾ!

കോഴിക്കോട്: കേരളത്തെ നടുക്കിയ കൂടത്തായി കൊലക്കേസിലെ പ്രതിയായ ജോളി ജോസഫ് ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതായി റിപ്പോര്‍ട്ട്. ഏഷ്യാനെറ്റ് ന്യൂസ് ആണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. ജോളി നിരന്തരം ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പുറത്തേക്ക് വിളിച്ചിരുന്നു എന്ന് നോര്‍ത്ത് സോണ്‍ ഐജിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ജയിൽ ഡിജിപിക്ക് കൈമാറിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടു.

കൂടത്തായി കേസിലെ സാക്ഷി കൂടിയായ മകന്‍ റോമോയെ ആണ് ജോളി ഫോണ്‍ വിളിച്ചത് എന്നാണ് റിപ്പോര്‍ട്ട്. മൂന്ന് തവണയാണ് മകനെ ജയിലില്‍ നിന്ന് ജോളി ബന്ധപ്പെട്ടിരിക്കുന്നത്. ഫോണ്‍സംഭാഷണം 20 മിനുറ്റില്‍ അധികം നീണ്ടു. കേസില്‍ തനിക്കെതിരെ സാക്ഷി പറയുന്നതില്‍ നിന്നും മകനെ സ്വാധീനിക്കുന്നതിനായാണ് ജോളി ഫോണ്‍ വിളിച്ചത്.

koodathai

Recommended Video

cmsvideo
    ലോക്ക്ഡൗണ്‍ അവസരമാക്കി ജോളി കൂടത്തായി പുറത്തിറങ്ങുമോ? | Oneindia Malayalam

    ജോളി ഫോണ്‍ വിളിച്ചതായി റോമോ സമ്മതിച്ചായും നോര്‍ത്ത് സോണ്‍ ഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ കോഴിക്കോട് ജില്ലാ ജയിലില്‍ ആണ് ജോളി കഴിയുന്നത്. ജോളിയുടെ ഫോണ്‍ വിളിയെക്കുറിച്ച് വീട്ടുകാര്‍ക്ക് അറിവുണ്ടായിരുന്നു. ഫോണ്‍ വിളിക്കരുത് എന്ന് വിലക്കിയ ശേഷവും ജോളി വീട്ടിലേക്ക് വിളിച്ചിരുന്നു എന്ന് റോയിയുടെ സഹോദരി റെഞ്ജി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സമാനമായി മറ്റ് സാക്ഷികളേയും സ്വാധീനിക്കാന്‍ ജയിലില്‍ നിന്ന് ജോളി ശ്രമം നടത്തിയിരിക്കാമെന്നും റെഞ്ജി പറയുന്നു.

    തടവുകാർക്ക് അനുവദിച്ച നമ്പറില്‍ നിന്നാണ് ജോളി ഫോണ്‍ വിളിച്ചതെന്ന് ജയിൽ ഡിജിപി വ്യക്തമാക്കി. രജിസ്റ്ററിൽ രേഖപ്പെടുത്തിയതിന് ശേഷമായിരുന്നു ഫോൺ വിളികൾ എന്നും ജയിൽ ഡിജിപി ഋഷിരാജ് സിംഗ് വ്യക്തമാക്കി. അതേസമയം ഇപ്പോഴത്തെ പോലീസ് അന്വേഷണത്തിൽ തൃപ്തി ഇല്ലെന്നും നിയമനടപടികളിലേക്ക് പോകുമെന്നും റോയിയുടെ കുടുംബം പ്രതികരിച്ചു. തന്റെ അച്ഛൻ അടക്കമുളളവരെ കൊലപ്പെടുത്തിയ ജോളിയോട് ക്ഷമിക്കില്ലെന്ന് റോമോ പ്രതികരിച്ചു. ജോളിക്ക് ജയിലിൽ അമിത സ്വാതന്ത്ര്യം ലഭിക്കുന്നുണ്ട് എന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+