Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂടത്തായി കൊലപാതക പരമ്പര; സിലികേസിൽ നിർണ്ണായക തെളിവ് ലഭിച്ചു, രാസപരിശോധന ഫലം പുറത്ത്!

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ ലിസി കൊലപാതക കേസിൽ ഞെട്ടിക്കുന്ന തെളിവ് പുറത്ത്. കേസിൽ രാസപരിശോധന ഫലം പുറത്ത് വന്നു. കൊല്ലപ്പെട്ട സിലിയുടെ മൃതദേഹാവശിഷ്ടത്തിന്റെ രാസപരിശോധനയിൽ സോഡിയം സയനൈഡിന്റെ അംശം കണ്ടെത്തിയെന്നാണ് പുറത്ത് വരുന്ന റിപ്പോർ‌ട്ടുകൾ. കോഴിക്കോട് റീജണൽ കെമിക്കൽ ലാബിലാണ് രാസ പരിശോധന നടത്തിയത്.

കൂടത്തായി കൊലക്കേസുകളിൽ റോയ്‌ തോമസിന്റെ മൃതദേഹം മാത്രമേ പോസ്റ്റുമോർട്ടം ചെയ്തിരുന്നുളളൂ. മരണകാരണം സയനൈഡ് ഉള്ളിൽ ചെന്നതാണെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടം ചെയ്തിരുന്നുള്ളൂ. മരണകാരണം സയനൈഡ് ഉള്ളിൽ ചെന്നതാണെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് ഉള്ളതും ഈ കേസിലാണ്. ഇതിനെ തുടർന്നാണ് മറ്റ് മൃതദേഹങ്ങൾ രാസ പിരശോധനയ്ക്ക് വിധേയമാക്കിയത്.

നിർണ്ണായക തെളിവ്

നിർണ്ണായക തെളിവ്


ഒരു സാമ്പിൾകൂടി ലാബിലേക്ക് അയച്ചിട്ടുണ്ട്. സിലികേസിൽ ഏറെ നിർണായകമായ തെളിവാണ് ഇപ്പോൾകിട്ടിയതെന്ന് കോഴിക്കോട് റൂറൽ എസ്പി കെജി സൈമൺ പറഞ്ഞു. കൂടത്തായി കൊലപാതകപരമ്പരയിൽ ഏറ്റവും അവസാനം മരിച്ചത് സിലിയാണ്-2016 ജനുവരിയിലാണ് സിലി മരിച്ചത്. സിലിയുടെ മൃതദേഹാവശിഷ്ടത്തിൽനിന്ന് സയനൈഡിന്റെ അംശം കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷ അന്വേഷണസംഘത്തിനുണ്ടായിരുന്നു.

ശക്തമായ കേസായി മാറും

ശക്തമായ കേസായി മാറും

മരണകാരണം വ്യക്തമാക്കുന്ന ശാസ്ത്രീയപരിശോധനാഫലം മാത്രമാണ് സിലി കേസിന്റെ കുറ്റപത്രം സമർപ്പിക്കുമ്പോൾ ഇല്ലാതിരുന്നത്. ഇതുകൂടി കിട്ടിയതോടെ ഏറ്റവും ശക്തമായ കേസായി ഇത് മാറുമെന്നാണ് പോലീസ് വിലയിരുത്തുന്നത്. ആൽഫൈൻ, അന്നമ്മ തോമസ്, ടോംതോമസ്, മാത്യു മഞ്ചാടിയിൽ എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളുടെ രാസപരിശോധനാഫലം കൂടി ഇനി പുറത്ത് വരാനുണ്ട്.

സയനൈഡ് നൽകിയത് മഷ്റൂം ക്യാപ്സൂളിൽ

സയനൈഡ് നൽകിയത് മഷ്റൂം ക്യാപ്സൂളിൽ

താമരശ്ശേരിയിലെ ദന്താശുപത്രിയിൽവെച്ച് മഷ്‌റൂം ക്യാപ്‌സൂളിൽ സയനൈഡ് നിറച്ച് ജോളി സിലിക്ക് നൽകിയെന്നാണ് കേസ്. അസ്വസ്ഥത പ്രകടിപ്പിച്ചപ്പോൾ സയനൈഡ് കലർത്തിയ വെള്ളവും കുടിക്കാൻനൽകി. ഇത് നൽകുന്നത് കണ്ട സാക്ഷികളും സയനൈഡ് നൽകി വധിക്കാൻ ശ്രമിച്ചതിന്റെ തെളിവുകളുമെല്ലാം കേസിൽലുണ്ട്.

1200 പേജുള്ള കുറ്റപത്രം

1200 പേജുള്ള കുറ്റപത്രം

സിലി കൊലപാതകവുമായി ബന്ധപ്പെട്ട് 1200 പേജുള്ള കുറ്റപത്രമാണ് പോലീസ് കോടതിയിൽ സമർപ്പിച്ചിരുന്നത്. ഇതിനോടൊപ്പം 92 രേഖകളും സമർപ്പിച്ചിട്ടുണ്ട്. 165 സാക്ഷികളാണ് കേസിലുള്ളത്. മുഖ്യപ്രതിയായ ജോളി രണ്ടാം ശ്രമത്തിലാണ് സയനൈഡ് നൽകി സിലിയെ കൊലപ്പെടുത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കെജി സൈമൺ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഷാജുവിന്റെ ആദ്യ ഭാര്യയായ സിലിയെ കൊലപ്പെടുത്താൻ ജോളി മുമ്പും ശ്രമം നടത്തിയിരുന്നു. രണ്ടാം ശ്രമത്തിലാണ് സിലി കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്.

സിലി കൊല്ലപ്പെട്ടത് രണ്ടാം ശ്രമത്തിൽ

സിലി കൊല്ലപ്പെട്ടത് രണ്ടാം ശ്രമത്തിൽ


സിലിയെ ഇല്ലാതാക്കാനുള്ള ജോളിയുടെ ആദ്യ ശ്രമത്തിന് പിന്നാലെ ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ച സിലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വിഷം ഉള്ളിൽച്ചെന്നിട്ടുണ്ടെന്ന് പരിശോധിച്ച ഡോക്ടർ കണ്ടെത്തുകയും കുടുംബാംഗങ്ങളെ ഇക്കാര്യം ധരിപ്പിക്കുകയും ചെയ്തിരുന്നു. അന്ന് കുടുംബാംഗങ്ങൾ ഇത് ഗൗരവത്തിൽ എടുത്തിരുന്നെങ്കിൽ സിലി ഇപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥൻ കുറ്റപത്രം സമർപ്പിച്ചതിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ സിലിയുടെ ഭർത്താവ് ഷാജു, ഷാജുവിന്റെ പിതാവ് സക്കറിയ എന്നിവർക്കെതിരെ തെളിവുകൾ ലഭിച്ചിട്ടില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+