കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂടത്തായി കൊലപാതകം; ടോം തോമസ് കൊലപാതക കേസിൽ കുറ്റപത്രം സമർപ്പിച്ചു, ടാബ്ലറ്റിൽ സയനൈഡ് കലർത്തി!

Google Oneindia Malayalam News

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ അഞ്ചാം കുറ്റപത്രം വ്യാഴാഴ്ച സമർപ്പിച്ചു. ടോം തോമസ് വധക്കേസിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസിന്റെ പിതാവാണ് ടോം തോമസ്. താമരശേരി മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. സ്വത്ത് തട്ടിയെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് ടോം തോമസിനെ കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്.

മഷ്‌റൂം ക്യാപ്‌സ്യൂളിൽ സയനൈഡ് നിറച്ച് നൽകിയാണ് ടോം തോമസിനെ ജോളി കൊന്നതെന്ന് കുറ്റപത്രത്തിൽ പറയുന്നു. വീട്ടിലെ സന്ധ്യാ പ്രാർത്ഥനയ്ക്ക് മുമ്പാണ് ജോളി ഗുളിക നൽകിയത്. പ്രാർത്ഥനയ്ക്കിടയിൽ ടോം തോമസ് കുഴഞ്ഞ് വീണു. പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നെന്ന് പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. ‍‌

മകൻ പ്രധാന സാക്ഷി

മകൻ പ്രധാന സാക്ഷി


170 ലധികം സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. ജോളിയുടെ മകൻ റെമോ പ്രധാന സാക്ഷി. ക്യാപ്‌സ്യൂൾ നൽകുന്നത് കണ്ടുവെന്ന റെമോയുടെ മൊഴിയും കുറ്റപത്രത്തിലുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ആദ്യം ഓടിയെത്തിയ അയൽക്കാരും ആശുപത്രിയിലേക്ക് കൊണ്ട്‌പോയ ഓട്ടോ ഡ്രൈവറുമെല്ലാം സാക്ഷികളുടെ കൂട്ടത്തിലൂണ്ട്.

സ്വത്ത് തർക്കം

സ്വത്ത് തർക്കം

2008 ഓഗസ്റ്റ് 26നാണ് പൊന്നാമറ്റം തറവാടിലെ ടോം തോമസ് മരിച്ചത്. വീടും സ്വത്തും സ്വന്തമാക്കാനായി ടോം തോമസിന് ഗുളികയിൽ സയനൈഡ് ചേർത്ത് നൽകി കൊലപ്പെടുത്തുകയായിരുന്നു. ടോം തോമസിന്റെ ഭാര്യാ സഹോദരന്‍ മാത്യു മഞ്ചാടിയില്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കുറ്റപത്രം കഴിഞ്ഞ ദിവസം സമർപ്പിച്ചിരുന്നു. ജോളിയുടെ ആദ്യഭര്‍ത്താവ് റോയ് തോമസിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിക്കുകയും പോസ്റ്റ്മോർട്ടം ചെയ്യിക്കാനും മാത്യു ആവശ്യപ്പെട്ടിരുന്നു. ഇതാണ് മാത്യുവിനെ കൊലപ്പെടുത്താനുള്ള പ്രധാന കാരണം എന്നായിരുന്നു കുറ്റപത്രത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.

മദ്യത്തിൽ സയനൈഡ് കലർ‌ത്തി

മദ്യത്തിൽ സയനൈഡ് കലർ‌ത്തി

മാത്യുവിന്റെ വീട്ടില്‍ ആളില്ലാത്ത സമയത്ത് ജോളി എത്തുകയും ആദ്യം മദ്യത്തില്‍ സയനൈഡ് കലര്‍ത്തി കുടിക്കാന്‍ നല്‍കിയ ശേഷം വീട്ടിലേക്ക് തിരിച്ച് പോയി. ശേഷം, കുറച്ച് കഴിഞ്ഞ് വീണ്ടും മാത്യുവിന്റെ വീട്ടിലെത്തി അവശനായായി കിടന്ന മാത്യുവിന് വെള്ളത്തിലും സയനൈഡ് കലര്‍ത്തി നല്‍കുകയായിരുന്നുലെന്നാണ് നലാം കുറ്റപത്രത്തിൽ വ്യക്തമാക്കിയത്. റോയ് തോമസ്, സിലി, ആല്‍ഫൈന്‍ കേസുകളിലാണ് ഇതിന് മുമ്പ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കൂടത്തായി കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ റൂറല്‍ എസ്പി കെജി സൈമണ്‍ പത്തനംതിട്ടയിലേക്ക് സ്ഥലം മാറി പോവുന്ന സാഹചര്യത്തിലാണ് കുറ്റപത്രം സമർപ്പിക്കുന്നത് വേഗത്തിലാക്കിയത്.

അഞ്ച് കൊലപാതകങ്ങൾ

അഞ്ച് കൊലപാതകങ്ങൾ

റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ (57), മകന്‍ റോയി തോമസ് (40), ബന്ധുവായ യുവതി സിലി, സിലിയുടെ മകള്‍ ആല്‍ഫൈന്‍ (2), അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍ (68) എന്നിവരാണ് മരണപ്പെട്ടത്. 2002 ഓടെയാണ് കൂടത്തായി കൊലപാതക പരമ്പരയ്ക്ക് തുടക്കമായത്. അതേസമയം പോലീസ് അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് ഭർത്താവിനോടും മകനോടും ജോളി പറഞ്ഞിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എസ്പി കെജി സൈമൺ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

English summary
Koodathai murder case; Fifth charge sheet will submit today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X